Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

സമ്പന്നനാകാൻ മന്ത്രവാദി ഉപദേശിച്ചത് മക്കളെ ബലിനൽകാൻ; അഞ്ചു വർഷം കൊണ്ട് അഞ്ച് മക്കളെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ പരാതി നൽകാൻ എത്തിയത് ​ഗർഭിണിയായ ഭാര്യയോടൊപ്പം; അന്വേഷണം നടക്കുന്നതിനിടെ നാട്ടുകാരോട് എല്ലാം തുറന്ന് പറഞ്ഞ് 38കാരൻ; അന്ധവിശ്വാസത്തിന്റെ പേരിൽ ഹരിയാനയിൽ യുവാവ് ചെയ്ത കൊടുംക്രൂരത ഇങ്ങനെ

സമ്പന്നനാകാൻ മന്ത്രവാദി ഉപദേശിച്ചത് മക്കളെ ബലിനൽകാൻ; അഞ്ചു വർഷം കൊണ്ട് അഞ്ച് മക്കളെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ പരാതി നൽകാൻ എത്തിയത് ​ഗർഭിണിയായ ഭാര്യയോടൊപ്പം; അന്വേഷണം നടക്കുന്നതിനിടെ നാട്ടുകാരോട് എല്ലാം തുറന്ന് പറഞ്ഞ് 38കാരൻ; അന്ധവിശ്വാസത്തിന്റെ പേരിൽ ഹരിയാനയിൽ യുവാവ് ചെയ്ത കൊടുംക്രൂരത ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഗുരുഗ്രാം: അഞ്ച് വർഷം കൊണ്ട് അഞ്ച് മക്കളെ കൊലപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാണയിലെ ജിണ്ഡിൽ ആണ് സംഭവം. ജിണ്ഡ് സ്വദേശിയായ ജുമ്മാ(38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമ്പന്നൻ ആകുന്നതിന് വേണ്ടി മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് ഇയാൾ സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. ജൂലായ് 20ന് ഇയാളുടെ രണ്ട് പെൺമക്കളെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പണത്തിനായി അന്ധവിശ്വാസത്തിന്റെ പേരിൽ നടത്തിയ കൊടും ക്രൂരത പുറംലോകം അറിയുന്നത്.

ജൂലായ് 15-ന് 11-ഉം ഏഴും വയസ്സുള്ള ഇയാളുടെ രണ്ട് പെൺമക്കളെ കാണാതായിരുന്നു. ജൂലായ് 20-ാം തീയതി സമീപത്തെ കനാലിൽനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ ജുമ്മായുടെ മൂന്ന് മക്കൾ നേരത്തെ ദുരൂഹസാഹചര്യത്തിൽ മരിച്ചതായ വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സംഭവങ്ങളിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാൾ തന്നെ കുറ്റസമ്മതം നടത്തിയത്. രണ്ട് പെൺമക്കളെ കാണാതായ ദിവസം പ്രതിയും ആറ് മാസം ഗർഭിണിയായ ഭാര്യയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ തന്റെ മൂന്ന് മക്കൾ നേരത്തെ മരിച്ച സംഭവവും ഇയാൾ പൊലീസിനോട് വിവരിച്ചു. അഞ്ച് വർഷം മുമ്പാണ് മൂത്ത മകൻ ഉറക്കത്തിനിടെ മരിച്ചത്. രണ്ട് വർഷത്തിന് ശേഷം മകൾ കളിക്കുന്നതിനിടെ മരിച്ചു. രണ്ടാമത്തെ മകൻ ഛർദിച്ച് അവശനായാണ് മരിച്ചതെന്നും ഇയാൾ പറഞ്ഞിരുന്നു.

''ആദ്യം, എന്റെ മകനെ അഞ്ച് വർഷം മുമ്പ് ഉറങ്ങുമ്പോൾ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വർഷത്തിന് ശേഷം, എന്റെ പെൺമക്കളിൽ ഒരാൾ കളിക്കുന്നതിനിടെ പെട്ടെന്ന് മരിച്ചു. ഏകദേശം ഒരു വർഷം മുമ്പ്, എന്റെ രണ്ടാമത്തെ മകൻ ഛർദ്ദി തുടങ്ങി, പിന്നീട് മരിച്ചു, ഇപ്പോൾ എന്റെ രണ്ട് പെൺമക്കളും പോയി. ഞാൻ നീതി തേടുന്നു, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം, ”- ഇതായിരുന്നു അയാളുടെ ആവശ്യം, അതേ സമയം, മൂന്ന് മക്കളുടെ പോസ്റ്റ്‌മോർട്ടത്തിനായി പ്രതി ഒരു ഡോക്ടറെയോ ആശുപത്രിയെയോ സമീപിച്ചിരുന്നില്ല എന്നത് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ശ്ര​ദ്ധയിൽപ്പെട്ടിരുന്നു.

നേരത്തെ നടന്ന മരണങ്ങളിൽ പോസ്റ്റുമോർട്ടം പോലും ചെയ്യാതെ മൃതദേഹങ്ങൾ സംസ്കരിച്ചത് പൊലീസിൽ സംശയമുണ്ടാക്കി. മാത്രമല്ല, കാണാതായ പെൺകുട്ടികളുടെ മൃതദേഹം കനാലിൽനിന്ന് കണ്ടെടുത്ത് പരിശോധിച്ചതോടെ സാധാരണ മുങ്ങിമരണമല്ലെന്നും വ്യക്തമായി. ഇതിനിടെയാണ് അഞ്ച് മക്കളെയും കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി നാട്ടുകാർക്ക് മുന്നിൽ തുറന്നുപറഞ്ഞത്. തുടർന്ന് നാട്ടുകാർ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടികൾക്ക് ആദ്യം ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനുപിന്നാലെയാണ് കനാലിൽ എറിഞ്ഞത്. സാമ്പത്തികപ്രതിസന്ധി മാറാനായി ഒരു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കുട്ടികളെ കുരുതി കൊടുത്തതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP