Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം

ഒരുവർഷം മുമ്പ് വിവാഹിതരായവർ;  സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളായ മലയാളി ദമ്പതിമാർ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടിലുള്ള ബന്ധുക്കളും നാട്ടുകാരും. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമൺ, ഭാര്യ ജീന എന്നിവരുടെ മൃതദേഹമാണ് താമസിക്കുന്ന കെട്ടിടത്തിലെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷമാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും പുനർവിവാഹമായിരുന്നു.
ഭാര്യ ജീനയെ കൊലപ്പെടുത്തി സൈജു സൈമൺ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ സാൽമിയായിലാണ് സംഭവം.

ആദ്യം സൈമണെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ, യുവതിയെ കുത്തേറ്റു
മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സൈജു സൈമൺ . സിംസ് സ്‌കൂളിലെ ഐ.ടി ജീവനക്കാരിയാണ് ഭാര്യ ജീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP