Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി

എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിൽ എഎസ്‌ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ സുരേഷിന്റെ വീടിനോട് ചേർന്ന ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുകാര് ഉണർന്നപ്പോഴാണ് മൃതദേഹം കണ്ടത്.

24 കാരനായ സൂരജ് തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശിയാണ്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വീടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതും. എസ്‌ഐയുടെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. മകളുമായി അടുപ്പത്തിലായിരുന്നു സൂരജ് എന്നാണ് അറിയുന്നത്.

ഇന്നലെ രാത്രി 10ന് സൂരജ് ഇവിടെയെത്തുകയും വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. തർക്കത്തിനുശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചിരുന്നു. ഈസമയം വീട്ടിൽ എസ്‌ഐയുടെ ഭാര്യയും മക്കളും മാത്രമേ ഉള്ളൂ. സംഭവസമയം എസ്‌ഐ വീട്ടിൽ ഉണ്ടായിരുന്നില്ല.

സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. രാത്രി സൂരജ് തിരികെ വീട്ടിൽ എത്തിയത് എങ്ങനെയെന്ന കാര്യത്തിൽ അടക്കമാണ് ഇനി അന്വേഷണം നടക്കേണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് യുവാവ് മരിച്ചത് എന്നതിനാൽ വിഷയം കൂടുതൽ സങ്കീർണമായേക്കും. അതുകൊണ്ട് തന്നെയാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

വിഷയത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തുവരേണ്ടതുണ്ട്. പ്രണയനൈരാശ്യത്തെ തുടർന്നാണ് സൂരജ് മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജിന്റെ സഹപാഠിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ പൊലീസ് തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP