Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

600 കിലോ റബർ ഷീറ്റ് മോഷ്ടിച്ചത് 24 വർഷം മുൻപ്; ഇതിനിടയിൽ പല കേസുകളിൽ പിടിക്കപ്പെട്ടു; ആളെ തിരിച്ചറിഞ്ഞില്ല; ഒടുവിൽ പിടിയിലായത് ലോങ് പെൻഡിങ് കേസ് പൊടിതട്ടിയെടുത്തപ്പോൾ; നാരങ്ങാനത്തെ തങ്കച്ചൻ കുടുങ്ങിയത് അടൂരിൽ നിന്ന്

600 കിലോ റബർ ഷീറ്റ് മോഷ്ടിച്ചത് 24 വർഷം മുൻപ്;  ഇതിനിടയിൽ പല കേസുകളിൽ പിടിക്കപ്പെട്ടു; ആളെ തിരിച്ചറിഞ്ഞില്ല; ഒടുവിൽ പിടിയിലായത് ലോങ് പെൻഡിങ് കേസ് പൊടിതട്ടിയെടുത്തപ്പോൾ; നാരങ്ങാനത്തെ തങ്കച്ചൻ കുടുങ്ങിയത് അടൂരിൽ നിന്ന്

ശ്രീലാൽ വാസുദേവൻ

റാന്നി-പെരുനാട്: പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു റബർ കടയിൽ നിന്ന് 600 കിലോ റബർ ഷീറ്റും മോഷ്ടിച്ച് കടന്നതാണ് നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ വീട്ടിൽ തങ്കച്ചൻ. 1999 ൽ ആയിരുന്നു സംഭവം. 127/1999 നമ്പർ കേസിലെ പ്രതി തങ്കച്ചനാണെന്ന് തിരിച്ചറിഞ്ഞു. 2010 ൽ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തങ്കച്ചനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലോങ് പെൻഡിങ് വാറണ്ട് പുറപ്പെടുവിച്ചു.

ഇതിനിടെ ആറന്മുള, വെച്ചൂച്ചിറ, റാന്നി എന്തിന് പെരുനാട് സ്റ്റേഷനിൽപ്പോലും വേറെ കേസുകളിൽ തങ്കച്ചൻ പ്രതിയായി. എന്നിട്ടും റബർ ഷീറ്റ് മോഷണക്കേസിൽ തങ്കച്ചനെ ആരും തിരിച്ചറിഞ്ഞില്ല. ഒടുക്കം ലോങ് പെൻഡിങ് കേസുകൾ പൊടിതട്ടിയെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ തങ്കച്ചൻ വലയിലായി. 24 വർഷത്തിന് ശേഷം!

പല സ്ഥലത്തായി മാറി മാറി താമസിച്ച് മോഷണം നടത്തി വരികയായിരുന്നു തങ്കച്ചൻ. പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നല്ല. ലോങ് പെൻഡിങ് കേസുകൾ കണ്ടുപിടിക്കാനുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അടൂരിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ആനന്ദപ്പള്ളി മാമൂടുള്ള വീട്ടിലായിരുന്നു തങ്കച്ചന്റെ താമസം. ഇവിടെ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെരുനാട് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഓമാരായ പ്രദീപ്കുമാർ, ടി.ജി. അരുൺ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP