Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജിൽ പഠിക്കുന്ന പരസ്പ്പരം അടുത്തു സഹൃത്തുക്കളായി; വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പീഡന പരാതിയുമായി പെൺകുട്ടി; ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ; കിളിമാനൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോളേജിൽ പഠിക്കുന്ന പരസ്പ്പരം അടുത്തു സഹൃത്തുക്കളായി; വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പീഡന പരാതിയുമായി പെൺകുട്ടി; ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ; കിളിമാനൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. 22കാരനായ അനന്തു എന്ന യുവാവിനെയാണ് കിളിമാനൂർ പൊലീസ് പിടിയിലായത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാതെ യുവാവ് ഒഴിഞ്ഞു മാറി. തുർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും ചെയ്തു.

കേസിൽ അന്വേഷണം നടന്നുവരവേ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സനൂജ്, സബ് ഇൻസ്‌പെക്ടർ വിജിത്ത് കെ നായർ എന്നിവർ ചേർന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP