Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവിധ ലോഡ്ജുകളിൽ എത്തിച്ച്; കയ്യിലുള്ള ന​ഗ്നദൃശ്യങ്ങൾ ഭർത്താവിനെ കാട്ടാതിരിക്കാൻ കൈക്കലാക്കിയത് സ്വർണാഭരണങ്ങളും; കവലക്കാടൻ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് പണത്തിനായി ഭീഷണി പതിവായപ്പോൾ യുവതി ഭർത്താവിനോട് എല്ലാം തുറന്ന് പറഞ്ഞതോടെ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവിധ ലോഡ്ജുകളിൽ എത്തിച്ച്; കയ്യിലുള്ള ന​ഗ്നദൃശ്യങ്ങൾ ഭർത്താവിനെ കാട്ടാതിരിക്കാൻ കൈക്കലാക്കിയത് സ്വർണാഭരണങ്ങളും; കവലക്കാടൻ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് പണത്തിനായി ഭീഷണി പതിവായപ്പോൾ യുവതി ഭർത്താവിനോട് എല്ലാം തുറന്ന് പറഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ദൃശ്യങ്ങൾ ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കവലക്കാടൻ ഷൈജു (46) വിനെയാണ് സിഐ. ബികെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. വിവാഹിതയായ യുവതിയെ ഇയാൾ ഒരു വർഷം മുമ്പാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. ഷോർട് ഫിലിം രം​ഗത്ത് പ്രവർത്തിക്കുന്ന ഇയാൾ വളരെ പെട്ടെന്ന് യുവതിയുമായി അടുത്തു. തുടർന്നാണ് യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ എത്തിച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്.

ഒരു വർഷം മുമ്പ് പരിചയത്തിലായ യുവതിയെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളിൽ എത്തിച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടയിൽ തന്റെ മൊബൈലിൽ ഫോട്ടോകൾ എടുത്തതായി ഇയാൾ യുവതിയെ വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇയാൾ തനിനിറം പുറത്തെടുത്തത്.

താനുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്നും ഇയാൾ യുവതിയെ ഭീഷണപ്പെടുത്തി. ഇവ പുറത്തറിയാതിരിക്കാനായി യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കി. പണത്തിനും സ്വർണാഭരണങ്ങൾക്കുമായി ഭീഷണി തുടരുകയും ചെയ്തു. ഒരു വർഷത്തോളം ഭീഷണി തുടർന്നതോടെ മാനസിക സംഘർഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി ഇയാളെ കുടുക്കിയത്.

ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്‌ഐമാരായ എംഎ ബാഷി, സിപി ഷിബു, സിപിഒ പിഎം ദിനേശൻ എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP