Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചത് വിവാഹം ചെയ്യുമെന്ന പറഞ്ഞ്; വാക്ക് വിശ്വസിച്ച പെൺകുട്ടിയെ വീട്ടിലും ലോഡ്ജുകളിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; വിവാഹം കഴിക്കാതെ ഒഴിവാക്കാൻ തുനിഞ്ഞപ്പോൾ പെൺകുട്ടി നടത്തിയത് ആത്മഹത്യാശ്രമവും; പീഡനത്തിനു ഒത്താശ ചെയ്ത് പോക്‌സോ കേസിൽ ആദ്യം അകത്തായത് ഉമ്മ ഹയറുന്നീസ; കേരളത്തിലും വിദേശത്തുമായി മുങ്ങി നടന്ന ഒന്നാം പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും പൊക്കി കിളിമാനൂർ പൊലീസ്; പീഡനവീരൻ ഷിയാസ് അകത്താകുമ്പോൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചത് വിവാഹം ചെയ്യുമെന്ന പറഞ്ഞ്; വാക്ക് വിശ്വസിച്ച പെൺകുട്ടിയെ വീട്ടിലും ലോഡ്ജുകളിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; വിവാഹം കഴിക്കാതെ ഒഴിവാക്കാൻ തുനിഞ്ഞപ്പോൾ പെൺകുട്ടി നടത്തിയത് ആത്മഹത്യാശ്രമവും; പീഡനത്തിനു ഒത്താശ ചെയ്ത് പോക്‌സോ കേസിൽ ആദ്യം അകത്തായത് ഉമ്മ ഹയറുന്നീസ; കേരളത്തിലും വിദേശത്തുമായി മുങ്ങി നടന്ന ഒന്നാം പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും പൊക്കി കിളിമാനൂർ പൊലീസ്; പീഡനവീരൻ ഷിയാസ് അകത്താകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൊലീസ് തിരയുന്ന ഷിയാസ് (24) അറസ്റ്റിലായി. പൊലീസിനെ നിരന്തരം കബളിപ്പിച്ച് മുങ്ങി നടന്ന ഷിയാസ് ചെന്നൈ എയർപോർട്ടിൽ വച്ചാണ് അറസ്റ്റിലായത്. ബന്ധുവായ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാണ് പീഡനവീരനായ ഷിയാസ് അറസ്റ്റിലായത്. സ്വന്തം വീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ഷിയാസിന്റെ മാതാവ് ഹയറുന്നീസ നേരത്തെ അറസ്റ്റിലായിരുന്നു. പീഡനവിവരം പുറത്തായപ്പോൾ മുങ്ങിയ ഷിയാസ് ചെന്നൈ എയർപോർട്ടിൽ വച്ചാണ് കഴിഞ്ഞ ദിവസം കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. അബുദാബിയിലെ സഹോദരനു അടുത്തേക്ക് പോകാൻ എയർപോർട്ടിൽ എത്തിയപ്പോഴാണ് ഷിയാസ് പിടിയിലായത്. പോക്‌സോ കേസ് വന്നപ്പോൾ ആദ്യം കേരളം വിട്ടു ബംഗളൂരുവിലായിരുന്നു ഷിയാസ്. മാതാവ് ഹയറുന്നീസ പോക്‌സോ കേസിൽ അറസ്റ്റിലായി എന്നറിഞ്ഞപ്പോൾ നേരെ വിദേശത്തേക്ക് പോയി. വിദേശത്ത് നിന്നും മടങ്ങിവന്നു ഇവിടുത്തെ സ്ഥിതിഗതികൾ മനസിലാക്കി വീണ്ടും വിദേശത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് പോക്‌സോ കേസിലെ പ്രതി അറസ്റ്റിലായത്. ഷിയാസിന്റെ അറസ്റ്റോടെ ഈ പോക്‌സോ കേസിലെ രണ്ടു പ്രതികളും അറസ്റ്റിലായി.

നവംബർ ആദ്യമാണ് ഷിയാസിന്റെ മാതാവ് ഹയറുന്നീസ അറസ്റ്റിലാകുന്നത്. ഷിയാസിന്റെ ബന്ധുവായ പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയാണ് നിരന്തര പീഡനം നടത്തിയത്. പെൺകുട്ടിയെ പലപ്പോഴും വീട്ടിൽ വിളിച്ചു വരുത്തിയത് ഹയറുന്നീസയായിരുന്നു. ഷിയാസിനു പീഡിപ്പിക്കാൻ ഹയറുന്നീസ അവസരം ഒരുക്കി നൽകുകയായിരുന്നു. വിവാഹ വാഗ്ദാനം നടത്തി നിരന്തര ലൈംഗിക പീഡനം നടത്തിയ ഷിയാസ് വിവാഹം കഴിക്കാതെ പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നു. ഷിയാസ് വിവാഹം കഴിക്കില്ലെന്ന് ഉറപ്പായപ്പോൾ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി. ഇതോടെയാണ് പീഡനവിവരം വെളിയിൽ വന്നത്. പെൺകുട്ടിയുടെ വീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് പോക്‌സോ കേസ് ചാർജ് ചെയ്യുകയും കൂട്ടുപ്രതിയായ. മാതാവ് ഹയറുന്നീസയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മാതാവിന്റെ അറസ്റ്റിലായ വിവരം അറിഞ്ഞു മുങ്ങിയ ഷിയാസിനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഷിയാസ് മുൻപ് ഗൾഫിലായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഷിയാസിന്റെ ബന്ധുവായ പെൺകുട്ടി ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഷിയാസ് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ വച്ചാണ് പീഡനം നടന്നിട്ടുള്ളത്. പെൺകുട്ടി ഷിയാസിന്റെ കൂടെ കറങ്ങാനും പോകുമായിരുന്നു. ഭാര്യാഭർത്താവിനെ പോലെയാണ് കഴിഞ്ഞു വന്നത്. പലയിടങ്ങളിലും റൂമെടുത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പീഡനങ്ങളും നടന്നു. ഹയറുന്നീസ ഈ പീഡനത്തിനു കൂട്ട് നിൽക്കുകയും ചെയ്തു. പെൺകുട്ടി വീട്ടിൽ വരുമ്പോഴെല്ലാം പീഡനവും നടന്നു. പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ടാണ് പോക്സോ വകുപ്പിൽ അമ്മ അകത്താകുകയും മകൻ പ്രതിയാവുകയും ചെയ്തത്.

മാതാവ് അറസ്റ്റിലായപ്പോൾ പീഡനവീരനായ ഷിയാസ് ഒളിവിലും പോയി. ഒന്നാം പ്രതിയും ഹയറുന്നീസയുടെ മകനുമായ ഷിയാസിനെ അന്വേഷിക്കുകയാണെന്ന് ഹയറുന്നീസയുടെ അറസ്റ്റ് സമയത്ത് കിളിമാനൂർ പൊലീസ് മറുനാടനോടു പ്രതികരിച്ചിരുന്നു. ഷിയാസ് കുറെക്കാലം ഗൾഫിലായിരുന്നു. പിന്നീട് തിരികെ നാട്ടിൽ വന്നു. ഈ കാലത്താണ് പീഡനം നടന്നത്. ഷിയാസ് വിവാഹം കഴിക്കുമെന്നു ഉറപ്പ് നൽകിയതു കൊണ്ടാണ് പെൺകുട്ടി വഴങ്ങികൊടുത്തത്. പക്ഷെ പിന്നീട് ഷിയാസ് പെൺകുട്ടിയെ ഒഴിവാക്കി. ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പീഡനത്തിനു എല്ലാ വിധ ഒത്താശയും ഹയറുന്നീസ നടത്തിയതായി പെൺകുട്ടി മൊഴി നൽകിയതോടെയാണ് കിളിമാനൂർ പൊലീസ് ഹയറുന്നീസയെ അറസ്റ്റ് ചെയ്യുന്നത്. പീഡനവിവരം പിന്നീട് പെൺകുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.

കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ എസ്.അഷറഫ്, സുരേഷ് കുമാർ, ടി.കെ.ഷാജി, താജുദ്ദീൻ, രാജശേഖരൻ, രാജീവ്, സുജിത്ത്, പ്രദീപ്, ജസ് ലെറ്റ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷിയാസിനെ റിമാൻഡ് ചെയ്ത് ആറ്റിങ്ങൽ ജയിലിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP