Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതായതോടെ ജപ്തി ചെയ്ത പ്രസിലെ പ്രിന്റിങ് മെഷീനുകളും വിറ്റ് മുങ്ങിയത് വിദേശത്തേക്ക്; തിരിച്ചെത്തിയ ശേഷം കാക്കനാട്ട് ഫ്‌ളാറ്റ് വാടകക്കെടുത്ത് താമസം തുടങ്ങിയത് കണ്ണൂർ സ്വദേശിനിയായ യുവതിക്കൊപ്പം; ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 90 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയ സഫീറിനെ കുടുക്കി എറണാകുളം നോർത്ത് പൊലീസ്

ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതായതോടെ ജപ്തി ചെയ്ത പ്രസിലെ പ്രിന്റിങ് മെഷീനുകളും വിറ്റ് മുങ്ങിയത് വിദേശത്തേക്ക്; തിരിച്ചെത്തിയ ശേഷം കാക്കനാട്ട് ഫ്‌ളാറ്റ് വാടകക്കെടുത്ത് താമസം തുടങ്ങിയത് കണ്ണൂർ സ്വദേശിനിയായ യുവതിക്കൊപ്പം; ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 90 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയ സഫീറിനെ കുടുക്കി എറണാകുളം നോർത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്ക് വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതി പിടിയിൽ. കലൂർ സഫലാ ട്രേഡിങ് കമ്പനി ഉടമ നോർത്ത് പറവൂർ മന്നം സ്വദേശി കിഴക്കേ വളപ്പിൽ സഫീറിനെ (43) എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. 2013 ൽ ഫ്െളക്‌സ് പ്രിന്റിങ് സ്ഥാപനം തുടങ്ങാനായി ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 90 ലക്ഷം രൂപ വായ്‌പ്പയെടുത്തശേഷം പണം തിരിച്ചടയ്ക്കാതെ മുങ്ങുകയും ബാങ്ക് ജപ്തി ചെയ്ത മെഷീനുകൾ മറിച്ചു വിൽപ്പന നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

പണം തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് പ്രസ് ജപ്തി ചെയ്യുകയും ചെയ്തു. ഇതിനിടയിൽ സഫീർ പ്രിന്റിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും പലർക്കായി വിറ്റു. ലേലനടപടികൾക്കായി ബാങ്ക് അധികൃതർ പ്രസ്സിൽ എത്തിയപ്പോൾ ആണ് അവിടം കാലിയായി കിടക്കുന്നത് കണ്ടത്. തുടർന്ന് ബാങ്കിന്റെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു അന്വഷണം നടത്തിയെങ്കിലും ഇയാൾ വിദേശത്തേക്ക് മുങ്ങിയിരുന്നു.

അടുത്തയിടെ ഇയാൾ നാട്ടിൽ തിരിച്ചെത്തിയതായി വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു. ഇതിനിടയിൽ കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയോടൊപ്പം ഇയാൾ കാക്കനാട് ഫ്‌ളാറ്റ് വാടകക്കെടുത്തു താമസം തുടങ്ങി. ഇവിടെനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

എറണാകുളം നോർത്ത് എസ്എച്ച്ഒ കണ്ണൻ, എസ് ഐ അഭിലാഷ്, എഎസ്‌ഐ റഫീഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കൃഷ്ണ, സിവിൽ പൊലീസ് ഓഫിസർ അജിലേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കൂടുതൽ അന്വഷണത്തിനായും, വിൽപ്പന നടത്തിയ സാധനങ്ങൾ കണ്ടെത്തുന്നതിനാണ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP