Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കറങ്ങി നടന്നതുകൊറോണ ബാധയില്ലെന്ന് സ്വയം ബോധ്യമുള്ളതിനാൽ; രണ്ടാമത്തെ പരിശോധനാ ഫലം നെ​ഗറ്റീവെന്നും പ്രചാരണം; വിമർശിച്ച എല്ലാവരും കൊവിഡ് ബാധിതനോട് മാപ്പ് പറയണമെന്നും മൗലവിയുടെ ശബ്ദ സന്ദേശം; കാസർകോട്ടെ വിവാദ കൊറോണ ബാധിതന് ക്ലീൻചിറ്റ് നൽകി വ്യാജ പ്രചാരണം നടത്തിയ മുഹമ്മദ് അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

കറങ്ങി നടന്നതുകൊറോണ ബാധയില്ലെന്ന് സ്വയം ബോധ്യമുള്ളതിനാൽ; രണ്ടാമത്തെ പരിശോധനാ ഫലം നെ​ഗറ്റീവെന്നും പ്രചാരണം; വിമർശിച്ച എല്ലാവരും കൊവിഡ് ബാധിതനോട് മാപ്പ് പറയണമെന്നും മൗലവിയുടെ ശബ്ദ സന്ദേശം; കാസർകോട്ടെ വിവാദ കൊറോണ ബാധിതന് ക്ലീൻചിറ്റ് നൽകി വ്യാജ പ്രചാരണം നടത്തിയ മുഹമ്മദ് അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

ബുർഹാൻ തളങ്കര

കാസർകോട്: കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ച കോവിഡ് ബാധിതനും കള്ളക്കടത്ത് ആരോപണം നേരിടുന്ന വ്യക്തിയുടെ രണ്ടാംഘട്ട പരിശോധന ഫലം പുറത്ത്‌ വരുന്നതിനുമുമ്പ് നെഗറ്റീവ് ആണെന്ന തരത്തിൽ വാട്സപ്പിൽ പ്രചരിപ്പിച്ച ബദിയടുക്ക സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ സുബിയുടെ മകൻ മുഹമ്മദ് അഷറഫിനെ (40) ബാദിയുടുക പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് സംബന്ധമായ അനാവശ്യ പ്രചരണവും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതായിരുന്നു ഇദ്ദേഹത്തിന് നടപടിയന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ബദിയടുക്ക പ്രവർത്തിക്കുന്ന രാജധാനി ജൂവലറി ക്കെതിരെ വർഗീയ പരാമർശം അടങ്ങുന്ന ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്ത്പ്പോൾ പ്രദേശത്തെ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് ഒതുക്കുകയായിരുന്നു.

അതേസമയം കോവിഡ് ബാധിച്ച വ്യക്തി തന്റെ രാഷ്ട്രീയ അനുയായികളെ ഉപോയോഗിച്ചു സോഷ്യൽ മീഡിയയിൽ നിരന്തരം ജില്ലാ ഭരണകൂടത്തിനെതിരെ വ്യാജപ്രചരണങ്ങൾ അഴിച്ചു വിടുകയാണ്. ഇദ്ദേഹത്തിന്റെ കള്ളക്കടത്ത് ബന്ധം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനായ ബുർഹൻ തളകരയെ ശരിപ്പെടുത്തുമെന് ഐസൊലേഷൻ വാർഡിൽ നിന്നും ഫോണിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് വാട്സാപ്പ് ഉപോയോഗിച്ചു തെറ്റായ ശബ്ദ സന്ദേശം ഇദ്ദേഹം പ്രചരിപ്പിച്ചത് .

Stories you may Like

കോവിഡ് ബാധിതന്റെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചവർ മാപ്പ് ചോദിക്കണമെന്നാണ് മദ്രസ അദ്ധ്യാപകനായ അഷ്റഫ് ആവശ്യപ്പെട്ടത് . ഡിവൈഎസ്‌പി .പി ബാലകൃഷ്ണൻ നിർദ്ദേശപ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഇദ്ദേഹത്തിന് നടപടി കൈക്കൊണ്ടത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സോഷ്യൽ മീഡിയ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ ഏഴോളം ആളുകൾക്കെതിരെ നിലവിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയാണ്.

മാർച്ച്‌ പതിനൊന്നാം തീയതിയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിദേശത്ത് നിന്നും സിഗരറ്റുകളും സൗന്ദര്യ വർധക വസ്തുക്കളും നാട്ടിലെത്തിച്ച്‌ വിൽപ നടത്തുന്ന ഇയാൾ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യാത്രയുടെ കൂടുതൽ വിവരം നൽകാൻ ഇയാൾ ഇതുവരെ തയാറായിട്ടില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് പുറത്തുവിട്ടു.

മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാൾ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഈ വിവരങ്ങൾ ഉൾപ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP