Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർബിൻ ജെറാൾഡുമായി ടിടിസി വിദ്യാർത്ഥിനി അടുപ്പത്തിലായിരുന്നത് കുറച്ചുകാലം മുമ്പ്; യുവാവിന്റെ സ്വഭാവദൂഷ്യത്തെ തുടർന്നു അകൽച്ച കാണിച്ചു; പ്രണയ നഷ്ടത്തിലെ പ്രതികാരം തീർക്കാൻ വാക്കത്തിയുമായി എത്തി വെട്ടിക്കൊല്ലാനും ശ്രമം; മുന്നാർ കാട്ടിൽ ഒളിച്ചിരുന്ന പ്രതി തണുപ്പു സഹിക്കാനാകാതെ പുറത്തിറങ്ങിയതോടെ പൊലീസ് പൊക്കി

ആർബിൻ ജെറാൾഡുമായി ടിടിസി വിദ്യാർത്ഥിനി അടുപ്പത്തിലായിരുന്നത് കുറച്ചുകാലം മുമ്പ്; യുവാവിന്റെ സ്വഭാവദൂഷ്യത്തെ തുടർന്നു അകൽച്ച കാണിച്ചു; പ്രണയ നഷ്ടത്തിലെ പ്രതികാരം തീർക്കാൻ വാക്കത്തിയുമായി എത്തി വെട്ടിക്കൊല്ലാനും ശ്രമം; മുന്നാർ കാട്ടിൽ ഒളിച്ചിരുന്ന പ്രതി തണുപ്പു സഹിക്കാനാകാതെ പുറത്തിറങ്ങിയതോടെ പൊലീസ് പൊക്കി

മറുനാടൻ മലയാളി ബ്യൂറോ

മുന്നാർ: പ്രണയപ്പകയുടെ പേരിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ കേരളത്തിൽ നാൾക്കുനാൾ വർധിച്ചു വരികയാണ്. ഇടുക്കി മുന്നാറിൽ നിന്നും പുറത്തുവന്ന വാർത്തയും ഞെട്ടിക്കുന്നതാണ്. ടിടിസി വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ സുഹൃത്തായ യുവാവ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലാത്. പാലക്കാട് വടകരപതി പരിശക്കല്ല് സ്വദേശി ശർക്കരയിൽ എ.ആൽബിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. ചൊവ്വ വൈകിട്ടാണ് ഇയാൾ പഴയ മൂന്നാർ ഗവ. ടിടിഐയിലെ ഒന്നാം വർഷ ടിടിസി വിദ്യാർത്ഥിനിയായ പാലക്കാട് കോഴിപ്പാറ ഇട്ടിയപുറത്താർ എ.പ്രിൻസിയെ (21) നല്ലതണ്ണി റോഡിൽ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

പ്രണയപ്പകയാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സംഭവശേഷം കയ്യിലെ ഞരമ്പ് മുറിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ ആൽബിൻ സമീപത്തെ കാട്ടിൽ ഒളിച്ചിരുന്നു. രാത്രിയായതോടെ നടന്ന് പഴയ മൂന്നാറിലെ കാട്ടിൽ ഒളിച്ചിരുന്നു. ഇവിടെവച്ച് ഇയാൾ കൈഞരമ്പ് മുറിച്ചെന്നു പൊലീസ് പറഞ്ഞു.

പുലർച്ചെ മൂന്നോടെ അതിശക്തമായ തണുപ്പ് സഹിക്കാനാകാതെ കാട്ടിൽനിന്നു പുറത്തിറങ്ങിയതു കണ്ട ടൂറിസ്റ്റ് ഗൈഡുമാരാണു പൊലീസിനെ വിവരമറിയിച്ചത്. പ്രിൻസിപ്പൽ എസ്‌ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസെത്തി ആശുപത്രിയിലാക്കി. ഇന്നലെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചെവിയിലും കവിളിലും വെട്ടേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. നേരത്തേ സുഹൃത്തായിരുന്ന ആൽബിനെ, സ്വഭാവദൂഷ്യത്തെ തുടർന്ന് അകറ്റിനിർത്തിയിരുന്നതായി പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പഴയ മൂന്നാർ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് സ്ഥാപനത്തിലെ ഒന്നാം വർഷ ടിടിസി വിദ്യാർത്ഥിനിയായ പാലക്കാട് സ്വദേശിനിക്കാണ് മുഖത്ത് ആഴത്തിൽ വെട്ടേറ്റത്. ഇവരെ ചൊവ്വാഴ്ച ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തോളെല്ലിനാണ് പെൺക്കുട്ടിക്ക് പരിക്കേറ്റിരിക്കുന്നത്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP