Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു യുവതി യുവാവിനൊപ്പം പോയി; കുറച്ചു ദിവസങ്ങളായി ലിവിങ് ടുഗെദർ ബന്ധത്തിൽ; വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ കാറിൽ വെച്ചു തർക്കം; ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടതോടെ കാമുകി മെഡിക്കൽ കോളേജിൽ; സുഹൃത്ത് അർഷാദ് പിടിയിൽ

രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു യുവതി യുവാവിനൊപ്പം പോയി; കുറച്ചു ദിവസങ്ങളായി ലിവിങ് ടുഗെദർ ബന്ധത്തിൽ; വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ കാറിൽ വെച്ചു തർക്കം; ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടതോടെ കാമുകി മെഡിക്കൽ കോളേജിൽ; സുഹൃത്ത് അർഷാദ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ തള്ളിയിട്ട സുഹൃത്ത് കാവീട് സ്വദേശി അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കുന്നതിനെ തുടർന്നുള്ള തർക്കങ്ങളാണ് സംഭഴത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റ് ചികിത്സയിലുള്ള 22 കാരിയും അർഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട്. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി അർഷാദിനൊപ്പം പോയതെന്ന് പൊലീസ് പറയുന്നു. യുവതിയെ വിവാഹം ചെയ്യുന്നതിൽ നിന്നും അർഷാദ് പിന്മാറിയത് തർക്കത്തിനിടയാക്കിയത്. രാവിലെ ഏഴരയോടെ കുന്നംകുളം നഗരത്തിൽ വച്ചായിരുന്നു സംഭവമുണ്ടായത്.

ഇരുവരും കാറിൽ ഒരുമിച്ചാണ് നഗരത്തിലെത്തിയത്. കാറിൽ നിന്നും ഇറങ്ങിയ യുവതി അർഷാദുമായി സംസാരിച്ചു. തുടർന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ കാർ ഓടിച്ചുപോയി. കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്ന യുവതിയെ താഴെയിടാനായി കാറിന്റെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തുടർന്ന് യുവതി തെറിച്ച് റോഡിൽ വീണ് തലയ്ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു.

അർഷാദ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP