Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും കാൽപ്പാടുകൾ തുമ്പായി; കാൽപ്പാടുകൾ പിന്തുടർന്ന് അന്വേഷണം; പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്നിടത്തു കയറി പൊക്കി പൊലീസ്

പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും കാൽപ്പാടുകൾ തുമ്പായി; കാൽപ്പാടുകൾ പിന്തുടർന്ന് അന്വേഷണം; പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്നിടത്തു കയറി പൊക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ശാസ്താംകോട്ട: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അടൂർ തുവയൂർ പാലപ്പള്ളിൽ വീട്ടിൽ ഹരിശ്ചന്ദ്ര(38)നെയാണ് ശാസ്താംകോട്ട എസ്‌ഐ. അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിൽ താമസിച്ചിരുന്ന മാറനാട് മലയിൽനിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ഇക്കഴിഞ്ഞ 18ന് ണ് സംഭവം. രാത്രിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. വാടകയ്ക്ക് താമസിക്കാനായി എത്തിയ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടുസാധന സാമഗ്രികൾ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയശേഷം ജനാലയിലൂടെ കൈകടത്തി വാതിൽ തുറന്ന് മുറിയിൽ കടന്നുകയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

രാത്രിയായതിനാൽ പെൺകുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന ഇയാളുടെ കാൽപ്പാടുകൾ പിൻതുടർന്ന് നടത്തിയ അന്വേഷണമാണ് പിടികൂടുന്നതിന് സഹായകമായത്.

എഎസ്ഐ. ഷാജഹാൻ, കെ.എ.പി.യിലെ നന്ദകുമാർ, ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്‌ഐ. രഞ്ചു, ആഷിർ കോഹൂർ, സജി ജോൺ, അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP