Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

രാത്രിയിൽ വാതിലിൽ മുട്ടും കല്ലേറും, പൈപ്പും തുറന്നിടൽ പതിവുപരിപാടി; ബ്ലാക്മാൻ എന്ന ഭയത്തിൽ നാട്ടുകാരും തിരച്ചിൽ; ഒടുവിൽ ആളെ പൊക്കിയപ്പോൾ പുറത്തുവന്നത് പ്രായപൂർത്തിയാകാത്ത കാമുകിയെ കാണാനുള്ള രാത്രിയാത്രയിലെ വിക്രിയകൾ; ആദർശ് 'കള്ളൻ' വേഷം കെട്ടിയത് സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പൊലീസും; ലഹരിക്ക് അടിമകളായ ചില ചെറുപ്പക്കാർ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളൻ' മുതലെടുത്തു

രാത്രിയിൽ വാതിലിൽ മുട്ടും കല്ലേറും, പൈപ്പും തുറന്നിടൽ പതിവുപരിപാടി; ബ്ലാക്മാൻ എന്ന ഭയത്തിൽ നാട്ടുകാരും തിരച്ചിൽ; ഒടുവിൽ ആളെ പൊക്കിയപ്പോൾ പുറത്തുവന്നത് പ്രായപൂർത്തിയാകാത്ത കാമുകിയെ കാണാനുള്ള രാത്രിയാത്രയിലെ വിക്രിയകൾ; ആദർശ് 'കള്ളൻ' വേഷം കെട്ടിയത് സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പൊലീസും; ലഹരിക്ക് അടിമകളായ ചില ചെറുപ്പക്കാർ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളൻ' മുതലെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്ക്ഡൗണായതോടെ നാട്ടിൽ പലയിടങ്ങളിലായി ബ്ലാക്മാൻ ഭീതി പരക്കുകയായിരുന്നു. ചില സമൂഹ്യ വിരുദ്ധരാണ് നാട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടി രാത്രഞ്ചരന്മാരായി ചുറ്റിയടിക്കുന്നത്. ഇത്തരത്തിൽ ബ്ലാക്മാനെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ മാറാട്ടു നിന്നും പൊലീസ് പൊക്കി. നാട്ടുകാരെ ഭയപ്പെടുത്തുന്ന വിധത്തിൽ വിക്രയകളുമായി ചുറ്റിനടന്നത് ഒരു 22 കാരനായ യുവാവായിരുന്നു. രാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാൻ വേണ്ടിയുള്ള ചുറ്റിയടിക്കലിന് ഇടയിലായിരുന്നു യുവാവിന്റെ കലാ പരിപാടികൾ.

പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി 'കള്ളൻ'വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയിലായയോടെ പ്രദേശത്തെ ബ്ലാക്മാൻ ഭീതിയും ഒഴിഞ്ഞു. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശാണ് പിടിയിലായത്. റിമാൻഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഇയാൾ ഒരു മാസത്തോളം മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ 'കള്ളൻ' വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവർത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗൺ കാലത്തുപോലും ജനങ്ങൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇൻസ്‌പെക്ടർ കെ.വിനോദന്റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടർന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാർ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളനു' സഹായമായി. ഇങ്ങനെ രാത്രി കറങ്ങിനടന്ന ആറുപേർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. മാറാട് എസ്‌ഐ ബി.ടി.സനൽകുമാർ, കെ.വി.ശശികുമാർ, സീനിയർ സിപിഒ പി.അജിത്ത് കുമാർ, സി.അരുൺ കുമാർ, പി.സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പെൺകുട്ടിയുമായുള്ള ബന്ധം നാട്ടുകാർ സമ്മതിക്കുമ്പോഴും നാടിന്റെ ഉറക്കംകെടുത്തിയ അജ്ഞാതൻ പിടിയിലായ ആദർശാണെന്ന് ചില നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. മറ്റാരെങ്കിലുമാകാം എന്ന വാഗമാണ് ഇക്കൂട്ടർ ഉയർന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡു ചെയ്തിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP