Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹിതയായ യുവതിയെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് പരിചയപ്പെടുന്നത് കെട്ടിടം പണിക്കിടെ; പരിചയം പ്രണയമായി വളർന്നതോടെ പ്രശ്നങ്ങൾ ഉടലെടുത്തു; ഏപ്രിൽ ആറിന് കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയത് കാട്ടിൽ നിന്നും

വിവാഹിതയായ യുവതിയെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് പരിചയപ്പെടുന്നത് കെട്ടിടം പണിക്കിടെ; പരിചയം പ്രണയമായി വളർന്നതോടെ പ്രശ്നങ്ങൾ ഉടലെടുത്തു; ഏപ്രിൽ ആറിന് കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയത് കാട്ടിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരബാദ്: ആഴ്ചകൾക്ക് മുൻപ് കാണാതായ യുവാവിന്റെയും കാമുകിയായ യുവതിയുടെയും മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തി. കാടിനുള്ളിൽ തൂങ്ങിമരിച്ച ഇരുവരുടെയും ശരീരം വന്യമൃങ്ങൾ മാന്തിക്കീറിയ നിലയിലാണ്. തെലങ്കാന കോട്ടപ്പള്ളി സ്വദേശി മഹേന്ദർ(28), ശിവലീല(23) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ ആറിനാണ് മഹേന്ദറിനെയും ശിവലീലയെയും കാണാതാകുന്നത്. വിക്രബാദ് അനന്തഗിരിയിലെ കാട്ടിനുള്ളില്ലാണ് ഇരുവരും തൂങ്ങിമരിച്ചത്.

കാലികളെ മെയ്‌ക്കാനായി വനത്തിലേക്കെത്തിയ ചിലരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഒരുമിച്ച് കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയായ ശിവലീലയും ഭാര്യയും രണ്ട് കുട്ടികളുമുള്ള മഹേന്ദറും രണ്ട് വർഷം മുമ്പ് ഒരു കെട്ടിട നിർമ്മാണ ജോലിക്കിടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം വളരുകയും അടുപ്പമാവുകയും ചെയ്തു. ഇതിനിടെയാണ് ഏപ്രിൽ ആറിന് ഇരുവരെയും കാണാതായത്.

മഹേന്ദറിനെയും ശിവലീലയെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സിമ്മും ഫോണും നശിപ്പിച്ചതിനാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ഇരുവരെയും കാട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

വന്യമൃഗങ്ങൾ മാന്തിക്കീറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. ഇതിന് സമീപത്തുനിന്നായി മഹേന്ദറിന്റെ ബൈക്കും പേഴ്‌സും കണ്ടെടുത്തിരുന്നു. മാത്രമല്ല, മൃതദേഹങ്ങൾക്ക് അടുത്തായി ബിസ്‌ക്കറ്റ് പാക്കറ്റുകളും പാലും കണ്ടെത്തി. ഏപ്രിൽ ആറിന് തന്നെ ഇരുവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP