Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിന്റെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ പറഞ്ഞിട്ട് കേട്ടില്ല; ഭർത്താവിന് ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തി നൽകിയതായി പരാതി; അണുബാധയുണ്ടായതായി ആരോപിച്ച് പൊലീസിൽ പരാതി നൽകി യുവാവ്; അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയമിച്ചു

ഭർത്താവിന്റെ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ പറഞ്ഞിട്ട് കേട്ടില്ല; ഭർത്താവിന് ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തി നൽകിയതായി പരാതി; അണുബാധയുണ്ടായതായി ആരോപിച്ച് പൊലീസിൽ പരാതി നൽകി യുവാവ്; അന്വേഷണത്തിന് മെഡിക്കൽ ബോർഡിനെ നിയമിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഗസ്സിയാബാദ്: ഭാര്യ ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിനൽകിയെന്ന പരാതിയിൽ അന്വേഷണത്തിനായി നാലംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. ഒരുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് പൊലീസിന്റെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്. ഗസ്സിയാബാദ് സ്വദേശി നൽകിയ പരാതിയിലാണ് ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓർത്തോപീഡിക്ക് സർജൻ എന്നിവരടങ്ങുന്ന മെഡിക്കൽ ബോർഡിനെ രൂപീകരിച്ചത്.

കഴിഞ്ഞവർഷം ജൂൺ 12-ാം തീയതിയാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിയെന്ന പരാതിയുമായി ഗസ്സിയാബാദ് സ്വദേശി പൊലീസിനെ സമീപിച്ചത്. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഇതിന് തെളിവായി ചില മെഡിക്കൽ റിപ്പോർട്ടുകളും സമർപ്പിച്ചിരുന്നു.

2015-ലാണ് പരാതിക്കാരൻ വിവാഹിതനായത്. ദമ്പതിമാർക്ക് ഒരു മകനുണ്ട്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുടുംബത്തിന്റെ താമസം. എന്നാൽ ഇവിടെനിന്ന് മാറിതാമസിക്കാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ നിസ്സാരകാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു.

വഴക്ക് പതിവായതോടെ തന്റെ മാതാപിതാക്കൾ വീട്ടിൽനിന്ന് താമസം മാറി. ഇതിനു പിന്നാലെയാണ് രാത്രി കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിയത്. ഭാര്യയും അവരുടെ മാതാവും തമ്മിൽ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോൺകോൾ താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ അവകാശപ്പെട്ടിരുന്നു. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തിൽ രക്തം കലർത്തിയതിന് പിന്നിലെന്നും തനിക്കെതിരേ ദുർമന്ത്രവാദം നടത്താൻ ഇവരാണ് ഭാര്യയെ പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.

ഇയാളുടെ പരാതിയിൽ കാവി നഗർ പൊലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിഷവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. പരാതിക്കാരൻ ഹാജരാക്കിയ വിവിധ മെഡിക്കൽ റിപ്പോർട്ടുകൾ ബോർഡ് പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP