Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെരിന്തൽമണ്ണയിൽ എത്തിയത് വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങൾ അനാഥാലയത്തിൽ കൊടുക്കാൻ; ബാഗിലുള്ള ചുരിദാർ അണിയിച്ച് വിവാഹ പന്തലിലേക്ക് കയറ്റി വട്ടത് ഒരു സംഘം ആളുകളെന്ന് ഷഫീഖിന്റെ പരാതി; ഭാര്യയുമായി വേർപിരിഞ്ഞതിന്റെ മാനസിക പ്രശ്‌നങ്ങൾക്ക് യുവാവ് അടിമയെന്ന് ബന്ധുക്കളും; പെൺവേഷം കെട്ടി യുവതികൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ എടത്തനാട്ടുകര സ്വദേശിയെ മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദിച്ചവരും കുടുങ്ങും; പെരിന്തൽമണ്ണയിലെ ഓഡിറ്റോറിയത്തിൽ സംഭവിച്ചതിന്റെ പൊരുൾ തേടി പൊലീസ്

പെരിന്തൽമണ്ണയിൽ എത്തിയത് വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങൾ അനാഥാലയത്തിൽ കൊടുക്കാൻ; ബാഗിലുള്ള ചുരിദാർ അണിയിച്ച് വിവാഹ പന്തലിലേക്ക് കയറ്റി വട്ടത് ഒരു സംഘം ആളുകളെന്ന് ഷഫീഖിന്റെ പരാതി; ഭാര്യയുമായി വേർപിരിഞ്ഞതിന്റെ മാനസിക പ്രശ്‌നങ്ങൾക്ക് യുവാവ് അടിമയെന്ന് ബന്ധുക്കളും; പെൺവേഷം കെട്ടി യുവതികൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ എടത്തനാട്ടുകര സ്വദേശിയെ മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദിച്ചവരും കുടുങ്ങും; പെരിന്തൽമണ്ണയിലെ ഓഡിറ്റോറിയത്തിൽ സംഭവിച്ചതിന്റെ പൊരുൾ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പെൺവേഷം കെട്ടി വിവാഹ സ്ഥലത്ത് യുവതികൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ കൂട്ടംചേർന്ന് പൊതിരെ തല്ലിയ സംഭവത്തിൽ ദുരൂഹത ഏറെ. കല്ല്യാണവീട്ടിലുള്ളവർ യുവാവിനെ കൈകാര്യം ചെയ്തതോടെ സംഭവം കേസായി. എന്നാൽ ഏത് തരത്തിൽ ഈ കേസിനെ കൈകാര്യം ചെയ്യണമെന്ന് പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മർദ്ദനമേറ്റത്. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ചുരിദാറിനു മീതെ മഫ്തയണിഞ്ഞു സ്ത്രീകൾക്കിടയിലൂടെ ഷെഫീഖ് തിരക്കി നടന്നത്. സംശയം തോന്നിയ യുവതിയാണു ബന്ധുക്കളെ വിവരമറിയിച്ചത്. ആദ്യം കല്ല്യാണവീട്ടിലെ സ്ത്രീകൾ പരിശോധന നടത്തിയതോടെ മഫ്തക്കുള്ളിൽ പുരുഷനാണന്നു തെളിഞ്ഞു. മോഷ്ടാവെന്നാരോപിച്ച് മർദ്ദനവും ഉണ്ടായി. വിവാഹ പന്തലിലെ ബന്ധുക്കൾ ചേർന്നു വളഞ്ഞുവച്ചു ചോദ്യം ചെയ്‌തെങ്കിലും പെൺവേഷം കെട്ടി വെറുതെ വന്നുവെന്നായിരുന്നു മറുപടി. ചോദ്യം ചെയ്യലിനിടെ വിവാഹം നടക്കുന്ന പെരിന്തൽമണ്ണയിലെ ഹാളിനുള്ളിൽ വച്ചും റോഡിൽ വച്ചും യുവാവിനെ പലവട്ടം മർദിച്ചു. മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു യുവാവിന്റെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കേണ്ട സാഹചര്യം പൊലീസിനുണ്ട്.

യുവാവിന് അൽപം മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേർപിരിഞ്ഞെന്നും ബന്ധുക്കൾ പറയുന്നു. വേർപിരിഞ്ഞ ഭാര്യയുടെ ഉപേക്ഷിക്കാൻ കൊണ്ടുപോയ വസ്ത്രങ്ങൾ നാട്ടുകാരിൽ ചിലർ ചേർന്നു യുവാവിനെക്കൊണ്ട് അണിയിച്ചെന്നും, വിവാഹസ്ഥലത്തേക്കു കയറ്റി വിട്ടെന്നുമാണു ബന്ധുക്കളുടെ വിശദീകരണം. എന്നാൽ യുവാവിന്റെ ബന്ധുക്കൾ പറയുന്നത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സംഘം ആളുകൾ തന്നെ നിർബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖും പറയുന്നത്. ഇതു സംബന്ധിച്ച് ഷഫീഖ് പൊലീസിൽ പരാതി നൽകി.

വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങൾ അനാഥാലയത്തിൽ കൊടുക്കാനാണ് പെരിന്തൽമണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകൾ ബാഗ് തുറന്ന് ചുരിദാർ എടുക്കുകയും നിർബന്ധിച്ച് ധരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഷഫീഖ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ചുരിദാർ ധരിപ്പിച്ചതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ വിവാഹത്തിനെത്തിയവർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ പോലെ ഷെഫീഖും പറയുന്നത്.

ഷെഫീഖിനെ സംഘം ചേർന്ന് മർദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈൽ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം. സാധാരണ വിവാഹ പന്തലുകളിൽ സദ്യകഴിക്കാനും മറ്റും ആളുകൾ വ്യാജ ഐഡന്റിറ്റിയിൽ എത്താറുണ്ട്. ഇത്തരത്തിലൊരു കേസായാണ് പൊലീസ് ആദ്യം ഇതിനെ എടുത്തത്. അപ്രതീക്ഷിതമായാണ് ഷഫീഖ് പരാതി നൽകിയത്. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടി. ഈ സാഹചര്യത്തിൽ പ്രദേശത്തെ സിസിടിവി മുഴുവൻ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP