Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാർത്ഥനയ്‌ക്കെത്തി സംസാരിച്ച് മടങ്ങവേ ദുരുദ്ദേശത്തോടെ സ്പർശം: കാനഡയിലെ ലണ്ടനിൽ മുതിർന്ന സ്ത്രീക്ക് നേരേയുള്ള ലൈംഗികാതിക്രമക്കേസിൽ മലയാളി വൈദികൻ പിടിയിൽ; സംഭവം സീറോ-മലബാർ സഭയുടെ കീഴിലുള്ള സെന്റ് മേരീസ് പള്ളിയിൽ; അറസ്റ്റിലായത് ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനായ ടോബി ദേവസ്യ; കിങ് എഡ്വേർഡ് അവന്യൂവിലുള്ള പള്ളിയിൽ വൈദികനായി എത്തിയത് ഒരുവർഷം മുമ്പ്

പ്രാർത്ഥനയ്‌ക്കെത്തി സംസാരിച്ച് മടങ്ങവേ ദുരുദ്ദേശത്തോടെ സ്പർശം: കാനഡയിലെ ലണ്ടനിൽ മുതിർന്ന സ്ത്രീക്ക് നേരേയുള്ള ലൈംഗികാതിക്രമക്കേസിൽ മലയാളി വൈദികൻ പിടിയിൽ; സംഭവം സീറോ-മലബാർ സഭയുടെ കീഴിലുള്ള സെന്റ് മേരീസ് പള്ളിയിൽ; അറസ്റ്റിലായത് ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനായ ടോബി ദേവസ്യ; കിങ് എഡ്വേർഡ് അവന്യൂവിലുള്ള പള്ളിയിൽ വൈദികനായി എത്തിയത് ഒരുവർഷം മുമ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ/ കാനഡ: കാനഡയിലെ ലണ്ടനിൽ, ലൈംഗികാതിക്രമ കേസിൽ മലയാളി വൈദികൻ പിടിയിൽ. സിറോ മലബാർ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിങ് എഡ്വേർഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികൻ ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനാണ് ആരോപണവിധേയനായ വൈദികൻ.

തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയർന്നത്. ദേവാലയത്തിലെത്തിയ സ്ത്രീ അൽപസമയം വൈദികനുമായി സംസാരിച്ചു. മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ദുരുദ്ദേശത്തോടെയുള്ള സ്പർശമുണ്ടായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂൺ 24ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് ടോബി ദേവസ്യ കോടതിയിൽ ഹാജരാകണം. കാനഡയിലെ ക്രിമിനൽ നടപടിക്രമപ്രകാരമാണ് അറസ്റ്റ.

ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ പരാതിക്കാരി തയ്യാറായില്ല. സെന്റ് മേരീസ് പള്ളി കാനഡയിലെ ആദ്യ സിറോ-മലബാർ പള്ളിയാണ്. പരാതിക്കാരിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. അഞ്ചുവർഷം മുൻപ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്‌ബുക്ക് പേജിൽ പറയുന്നു. ഒരു വർഷം മുൻപാണ് ഇദ്ദേഹം ഈ പള്ളിയിൽ എത്തിയത്. വൈദികനെ വസതിയിൽ നിന്നും അറസ്റ്റു ചെയ്യുന്നതിന് താൻ സാക്ഷിയാണെന്ന് ലണ്ടനിലെ റിയൽ എസ്റ്റേറ്റ് ഏജന്റായി പയസ് ജോസഫ് ദി ലണ്ടൻ ഫ്രീ പ്രസിനോട് പറയുന്നു. കഴിഞ്ഞ വർഷം ഇദ്ദേഹം പള്ളിയിൽ ചുമതലയേറ്റതു മുതൽ അദ്ദേഹത്തിന്റെ വൈദികവൃത്തിയിൽ വിശ്വാസികളിൽ തൃപ്തരായിരുന്നു. അപാർട്ട്‌മെന്റിൽ വച്ച് ടോബി ദേവസ്യയെ വിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിന് താൻ സാക്ഷിയായെന്നും ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP