Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

പഠനകാലത്തേ അവൾ മിടുക്കിയാണെന്ന വാഴ്‌ത്തലുകൾ കേൾക്കുമ്പോഴേ മുഖം വാടി; യുഎസിൽ തന്റെ ജോലി അത്ര പോരെന്ന തോന്നൽ എപ്പോഴും നിഴൽ പോലെ; പാർട്ടികൾക്കും മറ്റും പോകുമ്പോൾ ഭാര്യക്ക് തന്നേക്കാൾ മികച്ച ജോലി എന്ന കോംപ്ലക്‌സ്; ചെറിയ വാക്കേറ്റങ്ങളിൽ അവസാനിച്ച ആദ്യകാല തർക്കങ്ങൾ പിന്നീട് മെറിന്റെ മേലുള്ള മർദ്ദനമുറകളായി; ഭാര്യയെ ക്രൂരമായി വകവരുത്തിയ ഫിലിപ്പിന്റെ മനസ് പട്ടം പോലെയാക്കിയത് അപകർഷതാ ബോധം തന്നെ

പഠനകാലത്തേ അവൾ മിടുക്കിയാണെന്ന വാഴ്‌ത്തലുകൾ കേൾക്കുമ്പോഴേ മുഖം വാടി; യുഎസിൽ തന്റെ ജോലി അത്ര പോരെന്ന തോന്നൽ എപ്പോഴും നിഴൽ പോലെ; പാർട്ടികൾക്കും മറ്റും പോകുമ്പോൾ ഭാര്യക്ക് തന്നേക്കാൾ മികച്ച ജോലി എന്ന കോംപ്ലക്‌സ്; ചെറിയ വാക്കേറ്റങ്ങളിൽ അവസാനിച്ച ആദ്യകാല തർക്കങ്ങൾ പിന്നീട് മെറിന്റെ മേലുള്ള മർദ്ദനമുറകളായി; ഭാര്യയെ ക്രൂരമായി വകവരുത്തിയ ഫിലിപ്പിന്റെ മനസ് പട്ടം പോലെയാക്കിയത് അപകർഷതാ ബോധം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: അമേരിക്കയിലെ ഫ്‌ളോറിഡയിൽ മോനിപ്പള്ളി മരങ്ങാട്ട് സ്വദേശിയായ നഴ്‌സ് മെറിൻ ജോയിയെ ഭർത്താവ് വകവരുത്താൻ കാരണം അപകർഷതാ ബോധമെന്ന് സൂചന. ഇങ്ങനെയുള്ള പല കൊലപാതകക്കേസുകളിലെയും പോലെ സംശയരോഗിയായിരുന്നില്ല നെവിൻ എന്ന ഫിലിപ്പ് എന്നാണ് ബന്ധുക്കൾ പറയുന്നു. എന്നാൽ, അമേരിക്കയിൽ വച്ചുണ്ടായ ജോലി സംബന്ധമായ ഇൻഫീരിയോരിറ്റി കോംപ്ലക്‌സ് ഫിലിപ്പിനെ വല്ലാതെ അലട്ടി.

തനിക്ക് ജോലിയുണ്ടെങ്കിലും അത് ഭാര്യയുടേതിനേക്കാൾ താഴ്ന്നതാണെന്ന ബോധം ഫിലിപ്പിനെ എപ്പോഴും അലട്ടി. പതിയെ പതിയെ ദാമ്പത്യത്തിൽ അസൂയയുടെ വേരുകൾ ആഴ്ന്നു. ഭാര്യ മെറിൻ ചെയ്യുന്നതെല്ലാം കുറ്റമായി. രണ്ടുവയസുള്ള മകൾ നോറ നടക്കുന്നതിനിടെ ബാലൻസ് തെറ്റി വീണാൽ പോലും മെറിനെ മർദ്ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. സമൂഹത്തിൽ എല്ലാവരും തന്നേക്കാൾ ഭാര്യയെ വിലമതിക്കുന്നതായി ഫിലിപ്പിന് തോന്നി.

മെറിൻ പഠനത്തിൽ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോൺസിലെ ഒന്നാംതരം വിദ്യാർത്ഥിനി. ആദ്യം ചെറിയ വാക്കേറ്റങ്ങളിൽ തർക്കങ്ങൾ തീർന്നെങ്കിലും ഒടുവിൽ ഇതെന്തൊരു മനുഷ്യൻ എന്ന പൊറുതികേടിലേക്ക് കാര്യങ്ങൾ നീങ്ങി. ഇത്തവണ നാട്ടിലെത്തിയ മെറിനും നെവിനുമായി വഴക്കുണ്ടായിരുന്നു. നെവിൻ അമേരിക്കക്കുമടങ്ങിയ ശേഷമാണ്് മെറിൻ ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്. മോനിപ്പിള്ളി മരങ്ങാട്ടിൽ ജോയി- മേഴ്‌സി ദമ്പതികളുടെ മൂത്തമകളാണ് കൊല്ലപ്പെട്ട മെറിൻ. പിറവത്ത് താമസിച്ചിരുന്ന ജോയി 30 വർഷം മുമ്പാണ് മോനിപ്പിള്ളിയിലേയ്ക്ക് താമസം മാറിയെത്തുന്നത്. ജോയി അമ്മയുടെ സഹോദരന്മാരിൽ മൂന്ന് പേർ അമേരിക്കയിലാണ്. ഇവർക്കൊപ്പം കുറച്ചുകാലം ജോയി അമേരിക്കയിൽ കഴിഞ്ഞിട്ടുണ്ട്.

പ്ലസ് ടു പഠനകാലത്ത് നെവിനെ സഹോദരി അമേരിക്കയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇവിടെ തങ്ങി പഠനം തുടർന്നു. കോട്ടയം രൂപത നടത്തിയിരുന്ന പത്രത്തിലെ മാട്രിമോണി കോളത്തിലെ പരസ്യം കണ്ടാണ് മെറിന്റെ വീട്ടുകാർ നെവിനുമായുള്ള വിവാഹാലോചനയുമായി മുന്നോട്ടുപോയത്. അമേരിക്കയിൽ വളർന്നതിനാൽ നെവിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടിലെ അടുപ്പക്കാർക്കുപോലും എത്തുംപിടിയുമുണ്ടായിരുന്നില്ല.

നെവിനുമായുള്ള ബന്ധത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണു മെറിൻ താമ്പയിലേക്കു മാറാൻ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയിൽ കോവിഡ് വാർഡിലാണു മെറിൻ ജോലി ചെയ്തിരുന്നത്. 'ഞങ്ങൾക്കിത് വിശ്വാസിക്കാനാകുന്നില്ല. അവൾ ഒരു മാലാഖയായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്‌ത്തിയശേഷം ഞങ്ങളുടെ കൺമുന്നിലാണ് അവളുടെ മുകളിലൂടെ അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്.'

സഹപ്രവർത്തകർക്ക് മാത്രമല്ല, വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരിയാണ് മെറിൻ. അവൾക്കീ ദുർഗതി വന്നല്ലോയെന്നാണ് എല്ലാവരും സങ്കടപ്പെടുന്നത്. പതിവ് പോലെ മെറിന്റെ വീഡിയോ കോൾ വന്നിരുന്നു ചൊവ്വാഴ്ചയും. പിതാവ് ജോയിയോടും മാതാവ് മേഴ്‌സിയോടും നഴ്‌സിങ്ങിന് പഠിക്കുന്ന സഹോദരി മീരയോടും സംസാരിച്ചു. കുഞ്ഞുനോറയുടെ കളിചിരികൾ കണ്ടു. രാത്രി 10 മണിയോടെ വന്ന ആ വാർത്ത വീട്ടുകാർ എങ്ങനെ വിശ്വസിക്കാൻ. നെവിൻ ഫിലിപ്പുമായി അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മകൾ പരാതികൾ പറയുന്ന സ്വഭാവക്കാരിയായിരുന്നില്ല. ഡിസംബറിൽ നാട്ടിലെത്തിയെങ്കിലും, 10 ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ജനുവരി 12 പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത നെവിൻ ഫിലിപ്പ് നേരത്തെ തന്നെ മടങ്ങി. ജനുവരി 29 ന് മെറിനും. ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നെങ്കിലും ഫിലിപ്പ് ഭീഷണിയാണെന്ന് തുറന്നുപറഞ്ഞിരുന്നില്ല.

സൗത്ത് ഫ്‌ളോറിഡ കോറൽ സ്പ്രിങ്‌സിൽ ബ്രോവാർഡ് ഹെൽത്ത് ആശുപത്രിയിൽ നേഴ്സായിരുന്നു മെറിൻ. മെറിനെ നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിൻ ജോയിക്ക് കുത്തേറ്റത്.

കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ് മെറിനും നെവിനും. മെറിൻ ഈ ഹോസ്പിറ്റലിൽനിന്നു രാജി വച്ച് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് ആക്രമത്തിനിരയായതെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് കാറോടിച്ച് ഹോട്ടലിലേക്ക് പോയ ഭർത്താവിനെ അവിടെവച്ചാണ് പൊലീസ് പിടികൂടിയത്. മിഷിഗണിലെ വിക്സനിൽ ജോലിയുള്ള ഫിലിപ്പ് ഇന്നലെ കോറൽ സ്പ്രിങ്സിൽ എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭർത്താവ് ഫിലിപ്പ് മാത്യു.

ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് മെറിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വർഷമായി ബ്രെവാർഡ് ആശുപത്രിയിലായിരുന്നു ജോലി. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മെറിനെ കുറിച്ച ആശുപത്രി അധികൃതർക്കും കൂട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. ഭർത്താവിൽ നിന്ന് കൂടുതൽ അകന്നു ജീവിക്കാനാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ തീരുമാനിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP