Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർത്താവിനെ വീഡിയോ കോൾ വിളിച്ചുകൊണ്ട് മലയാളി നഴ്‌സ് മക്കയിൽ ജീവനൊടുക്കിയ സംഭവം: സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം; മകളെ ഭർത്താവ് സമീർ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ; പുനലൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി കുടുംബം

ഭർത്താവിനെ വീഡിയോ കോൾ വിളിച്ചുകൊണ്ട് മലയാളി നഴ്‌സ് മക്കയിൽ ജീവനൊടുക്കിയ സംഭവം:  സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം; മകളെ ഭർത്താവ് സമീർ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ; പുനലൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: മക്കയിൽ മലയാളി നഴ്‌സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന് ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്തുകൊല്ലം അഞ്ചൽ സ്വദേശിനി മുഹ്സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മുഹ്‌സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

മുഹ്‌സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മകളെ ഭർത്താവ് മർദിക്കാറുണ്ടെന്ന് മുഹ്‌സിനയുടെ മാതാവ് പറയുന്നു.ഭർത്താവിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി.വിവരം അറിഞ്ഞ് സമീർ മക്കയിലെത്തിയിരുന്നു.

അതേസമയം, കൊല്ലത്തെ വിസ്മയയുടെ മരണം കേരളത്തിൽ വഴിത്തിരിവാകുകയാണ്. സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങി. സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് ഇന്ന് ലഭിച്ചത് 108 പരാതികളാണ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ ആർ നിശാന്തിനിയാണ് സ്ത്രീധന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന നോഡൽ ഓഫീസർ.

ഇന്ന് നിശാന്തിനിയുടെ മൊബൈൽ ഫോണിൽ വിളിച്ചാണ് 108 പേരും പരാതി നൽകിയത്. ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ-മെയിൽ വഴി ഇന്ന് 76 പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴ് മണിവരെയുള്ള കണക്കാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP