Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികളെ ലഹരിയിലേക്ക് ആകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ വരെ; മഞ്ചേരിയിൽ കഞ്ചാവുായി അറസ്റ്റിലായ യുവാവ് പീഡന കേസുകളിലും തട്ടിപ്പു കേസുകളിലും പ്രതി; അറസ്റ്റിലായത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവു വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; മലപ്പുറം ജില്ലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു

വിദ്യാർത്ഥികളെ ലഹരിയിലേക്ക് ആകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ വരെ; മഞ്ചേരിയിൽ കഞ്ചാവുായി അറസ്റ്റിലായ യുവാവ് പീഡന കേസുകളിലും തട്ടിപ്പു കേസുകളിലും പ്രതി; അറസ്റ്റിലായത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവു വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; മലപ്പുറം ജില്ലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: വിദ്യാർത്ഥികളെ ലഹരിയിലേക്കാകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ വരെ ഉപയോഗിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ, വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മഞ്ചേരിയിൽ നാലുകിലോ കഞ്ചാവു സഹിതമാണ് എക്സൈസ് സംഘം പിടികൂടിയത്. ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറ സ്വദേശി പൂളക്കമ്പാലിൽ അബ്ദുൽ അസീസ്  എന്ന അറബി അസി(38)യെയാണ് മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജിദാസും സംഘവും എടവണ്ണയിൽവെച്ച് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും കാൽലക്ഷം രൂപയും കണ്ടെടുത്തു.

വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവു വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് സി ഐ പറഞ്ഞു. നേരത്തെ ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം അസീസിനെ നിരീക്ഷിച്ചു വരികയായിരുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായത്. കുട്ടികളെ ലഹരിയിലേക്കാകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ വരെ പ്രയോജനപ്പെടുത്തിയായിരുന്നു അസീസിന്റെ പ്രവർത്തനമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

ലഹരി വിൽപനയുമായി ബന്ധപ്പെട്ട കേസുകൾക്കു പുറമെ പീഡന കേസുകളിലും തട്ടിപ്പു കേസുകളിലും ഇയാൾ പ്രതിയാണ്. പൊലീസിൽ എട്ടോളം കേസുകളും എക്‌സൈസിൽ നാലു കേസുകളും അസീസിന്റെ പേരിൽ നിലവിലുണ്ട്. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത പ്രതിയെ ഇന്ന് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കും. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വിജയൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത്, നുഷീർ, വിനിൽകുമാർ, പ്രദീപ്, രാജൻ നെല്ലിയായി, ഷഫീറലി, രജിലാൽ, ഷൺമുഖൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം മൂംബൈയിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എ എത്തിച്ച് വിൽപന നടത്തുന്ന മൂന്നുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുംബൈയിൽ നിന്നും കൊണ്ടുവരുന്ന യൂസ്ട് കാറുകളുടെ കച്ചവടത്തിന്റെ മറവിലാണ് മയക്കുമരുന്ന് വിൽപന, പിടിയിലായ മൂന്നുപ്രതികൾ സ്റ്റുഡിയോ നടത്തിപ്പുകാരനും, ജിംനേഷ്യം നടത്തിപ്പുകാരനും, വാഹന വിൽപനക്കാരനുമാണ്. കൊണ്ടോട്ടി സി ഐ എൻ ബി ഷൈജുവിന്റെ നേത്യത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌കോഡാണ് പ്രതികളെ പിടികൂടിയത്. മോങ്ങം വാരിയത്ത് ഷാഹുൽ ഹമീദ്(33),കുറ്റിപ്പുറം മടത്തിൽഅർഷാദ്(32)മോങ്ങം പൊറ്റതൊടുവിൽ മുസ്തഫ(മിസ്റ്റർ ഇന്ത്യ 43)എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി പാണ്ടിക്കാട്ട് വച്ചാണ് മൂന്ന് പേരേയും മുംബൈ രജിസ്‌ട്രേഷൻ വാഹനമടക്കം പിടികൂടിയത്.ഇവരിൽ നിന്ന് 6 ഗ്രാം എം.ഡി.എ കണ്ടെത്തി.

ഒരുവർഷം മുമ്പ് ഇവരുടെ സുഹൃത്ത് മുസ്ലിയാരങ്ങാടി സ്വദേശിയായ യുവാവിനെ 16 ഗ്രാം എം.ഡി.എയുമായി പിടികൂടിയിരുന്നു. ഇയാളിൽ മൂവർ സംഘത്തെക്കുറിച്ച് വ്യകതമായ സൂചന ലഭിച്ചിരുന്നു.തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചുവരികയായിരന്നു.മുംബൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന സംഘമാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു. വാഹന കച്ചവടത്തിന്റെ മറവിൽ മുബൈയിൽ നിന്നും യൂസ്ട് കാറുകൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് മയക്ക് മരുന്ന് വിൽപന നടത്തിയിരുനത്.മുംബൈയിൽ നിന്നും കൊണ്ടുവന്ന വാഹനങ്ങളിലാണ് മയക്കുമരുന്ന് കടത്തികൊണ്ടു വരുന്നത്.

പിടിയിലായ ഷാഹുൽ ഹമീദ് മോങ്ങത്ത് സ്റ്റ്യൂഡിയോ നടത്തുകയാണ്. മുസ്തഫ മോങ്ങത്ത് ജിംനേഷ്യം നടത്തുന്നു.കുറ്റിപ്പുറം സ്വദേശി അർഷാദ് വാഹന കച്ചവടമാണ്.ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചുവരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ടി.നാരായണ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഷംസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി സിഐ ഷൈജു എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥന്മനാട്ട്, ശശി കുണ്ടറക്കാട്,പി. സഞ്ജീവ്,ഉണ്ണികൃഷണൻ മാരാത്ത്,നാസർ അരീക്കോട്,സുലൈമാൻ, ശ്രീരാമൻ,ദിനേശൻ,വിജയൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

കഞ്ചാവ് മാഫിയ സംസ്ഥാന വ്യാപകമായി പിടിമുറിക്കിയായാണ് പൊലീസ് പറയുന്നത്. ആന്ധ്രയിൽനിന്നും കൊണ്ടുവന്ന് കേരളത്തിൽ ചില്ലറയായി വിൽക്കുന്ന രണ്ടുകിലോ കഞ്ചാവ് പാക്കറ്റിന്റെ വില 22000രൂപയാണ്, ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് വിൽക്കുന്ന പ്രതിയെ ചോദ്യംചെയ്തതിൽനിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതി സാദിഖലി ചില്ലറ വിൽപനക്കാർക്ക് മാത്രംമാണ്. കൂടെയുള്ള സഹായിയായ ആസാം സ്വദേശിക്ക് ദിസക്കൂലിയാണ് നൽകുന്നത്. എല്ലാ ആഴ്ചയും ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവെത്തിക്കുന്നതും ദിവസക്കൂലിക്കാരനായ ആസാംസ്വദേശി തപൻ റോയിയുടെ സഹായത്തോടെയാണ്.

തിരൂർ എക്സൈസ് പാർട്ടി നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ റെയിഡിലാണ് ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.എൽ.ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.പെരിന്തൽമണ്ണ ചട്ടിപ്പറമ്പ് കമ്പിവളപ്പ് സ്വദേശി കൊളമ്പിൽ സാദിഖ് അലി, ആസാമിലെ കൊക്രാജർ ജില്ലയിൽ സെർഫൻ ഗുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തപൻ റോയ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവു കൊണ്ടുവന്ന് രണ്ട് കിലോഗ്രാം വീതമുള്ള പായ്ക്കറ്റാക്കി 22000 രൂപ വച്ച് ചില്ലറ വിൽപ്പനക്കാർക്ക് നൽകുന്നയാളാണ് സാദിഖ് അലി. മലപ്പുറം ജില്ലയിലെ വിവിധ കഞ്ചാവു കേസുകളിൽ ഇയാൾ പ്രതിയാണ്. തപൻ റോയിയെ 5000 രൂപ കൂലിനൽകുമെന്നു പറഞ്ഞ് സാദിഖ് അലി ഒപ്പം കൂട്ടിയതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കോടതി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപം വച്ച് ഉച്ചക്ക് 12 നാണ് ഇവർ പിടിയിലായത്.

കഴിഞ്ഞയാഴ്ച കഞ്ചാവു വിൽപ്പന നടത്തിയിരുന്ന ചിലരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മൊത്ത വിതരണക്കാരനായ സാദിഖ് അലിയെക്കുറിച്ച് വിവരം ലഭിച്ചത്.എല്ലാ ആഴ്ചയിലും ഇതര സംസ്ഥാനക്കാരനെ കൂടെ കൂട്ടി ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് എത്തിക്കാറാണു പതിവ്. ഇയാൾ കഞ്ചാവു വിൽപ്പന നടത്തുമ്പോൾ എക്സൈസ് മഫ്തി പാർട്ടിയെ ബൈക്കിൽ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസിലേയും പ്രതിയാണ്. പ്രിവന്റീവ് ഓഫീസർ കെ.എം.ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർ പി.മുഹമ്മദലി, പി. ധനേഷ്, കെ.പി.മനോജ് എന്നിവരും അറസ്റ്റിനും റെയിഡിനും നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP