Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കൊല്ലത്ത്..പിന്നാലെ മലപ്പുറത്തും..! കേരളത്തെ നടുക്കിയ രണ്ട് സ്‌ഫോടനങ്ങളും നടന്നത് ഷൈനമോൾ കലക്ടറായ ജില്ലകളിലെന്നത് യാദൃശ്ചികം; തട്ടമിടാത്ത ഷൈന മോളെ സൈബർ ലോകത്ത് 'മര്യാദ പഠിപ്പിക്കുന്നവരും' അന്വേഷണ പരിധിയിൽ; നീക്കം തീവ്രവാദ ശക്തികൾ സൈബർ ഇടങ്ങൾ ഉപയോഗിക്കുന്നെന്ന് വ്യക്തമായതോടെ

ആദ്യം കൊല്ലത്ത്..പിന്നാലെ മലപ്പുറത്തും..! കേരളത്തെ നടുക്കിയ രണ്ട് സ്‌ഫോടനങ്ങളും നടന്നത് ഷൈനമോൾ കലക്ടറായ ജില്ലകളിലെന്നത് യാദൃശ്ചികം; തട്ടമിടാത്ത ഷൈന മോളെ സൈബർ ലോകത്ത് 'മര്യാദ പഠിപ്പിക്കുന്നവരും' അന്വേഷണ പരിധിയിൽ; നീക്കം തീവ്രവാദ ശക്തികൾ സൈബർ ഇടങ്ങൾ ഉപയോഗിക്കുന്നെന്ന് വ്യക്തമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വളരെ വ്യക്തമായ ആസൂത്രണത്തോടെയാണ് മലപ്പുറം കലക്ടറേറ്റിൽ സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന വിവരം. സമൂഹത്തിൽ അന്തച്ഛിദ്രങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനമെന്നതും വ്യക്തമാണ്. എന്നാൽ, ഇതിനൊപ്പം തന്നെ മലപ്പുറം ജില്ലാ കലക്ടർ എ ഷൈനമോളും സ്‌ഫോടനം നടത്തിയവരുടെ ടാർജറ്റിൽ പെടുമോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിന് കാരണം. ഷൈനമോൾ കലക്ടറായിരിക്കുമ്പോഴാണ് കൊല്ലം കലക്ടറേറ്റ് പരിസരത്ത് സ്്‌ഫോടനം നടന്നത്. ഇതിന് പിന്നാലെയാണ് ഷൈനമോൾ മലപ്പുറം കലക്ടറായ സമയത്തു തന്നെ ഇപ്പോൾ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഷൈനമോളെയും ലക്ഷ്യമോട്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

മലപ്പുറം സ്‌ഫോടനത്തിന് പിന്നിലും ഒരേയാളുകളാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അപായ ഭീഷണിയുടെ മുന്നറിയിപ്പാണോ എന്നതും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്. കലക്ടർക്കെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ അടക്കം ഭീഷണികൾ ഉണ്ടായിട്ടുണ്ട്. തട്ടിമിടാത്ത മുസ്ലിം സ്ത്രീകളെ മര്യാദ പഠിപ്പിക്കാൻ വേണ്ടി സൈബർ ലോകത്ത് തീവ്രനിലപാടുകാർ രംഗത്തുണ്ട്. ഇവരിൽ പലരും ഐസിസ് ആശയങ്ങളിൽ പോലും ആകൃഷ്ടരായവരാണെന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഷൈനമോളുടെ ഫേസ്‌ബുക്കിൽ തെറിവിളിച്ചവരും അന്വേഷണ പരിധിയിലേക്ക് വരുന്നത്.

മലപ്പുറം കലക്ടറായി ചുമതല വഹിക്കുന്ന എ. ഷൈനമോളെ ദീനിന്റെ പേരിൽ മര്യാദ പഠിപ്പിക്കാനും ഫേസ്‌ബുക്കിലൂടെ ചിലർ രംഗത്തുവന്നിരുന്നു. വകുപ്പുതല നടപടികൾ വിശദീകരിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഒരു യുവാവ് തട്ടമിടാൻ ഉപദേശിച്ചു വന്നത്. വളരെ ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് യുവാവ് 'തലയിൽ തട്ടമിട്ടാൽ പത്രാസ് നഷ്ടപ്പെടും എന്ന സങ്കൽപം തെറ്റാണ് മുസ്ലിമായി ആനുകൂല്യങ്ങൾ സ്വീകരിക്കുകയും അമുസ്ലിം വേഷം ധരിച്ച് നിലകൊള്ളുകയും ചെയ്യുന്നത് ശരിയായ നേതൃത്വം ഗുണമാണെന്ന് തോന്നുന്നില്ല' എന്ന കമന്റിട്ടത്. എന്നാൽ, ജനപ്രിയ കലക്ടറായ ഷൈനമോളെ എല്ലാവരും പിന്തുണയ്ക്കുകയാണ് ഉണ്ടായതും. മറിച്ചുള്ള വാദങ്ങളെല്ലാം മറ്റുള്ളവർ തള്ളിക്കളയുകും ചെയ്തു.

എന്നാൽ, ഇത്തരത്തിൽ സൈബർ ലോകത്ത് അടക്കം തീവ്ര നിലപാട് പുലർത്തുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്ന അന്വേഷണവും നടത്തുന്നുണ്ട്. ഐസിസ് ബന്ധത്തിൽ അറസ്റ്റിലായിരുന്നവർ സോഷ്യൽ മീഡിയയെ സമർത്ഥമായി ഉപയോഗിച്ചിരുന്നു എന്നതും ഈ വിധത്തിലുള്ള അന്വേഷണത്തിന് പ്രേരണ നൽകുന്നുണ്ട്. കളക്ടറുടെ ഔദ്യോഗിക വാഹനത്തിൽ പൊലീസ് സെക്യുരിറ്റി ഉള്ളതിനാൽ സ്‌ഫോടക വസ്തുക്കൾ വയ്ക്കുന്നത് എളുപ്പമല്ല, അതുകൊണ്ട് തന്നെ മറ്റ് മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നോ എന്ന സംശയവമുണ്ട്. കൊല്ലം കളക്റ്റ്രേറ്റിൽ ഉപയോഗിച്ച സർക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് മലപ്പുറത്തെ സ്‌ഫോടനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 15നാണ് കൊല്ലം കോടതി വളപ്പിൽ കിടന്ന ജീപ്പിൽ സ്‌ഫോടനം നടന്നത്. ഇന്റിലിജൻസ് വിഭാഗം ഉൾപ്പെടെ എല്ലാ പ്രധാന ഏജൻസികളും അന്വേഷണം ആരംഭിച്ചു. 2007ഹിമാചൽ പ്രദേശ് കേഡറിൽ ഐ എ എസ് നേടിയ ഷൈനാമോൾ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനിൽ കേരളത്തിൽ എത്തുന്നത്. കുടുംബത്തിലെ മൂന്ന് പേരും ഐ പി എസ്, ഐഎസ് സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അപൂർവ്വ ഭാഗ്യവും ഷൈനാമോളുടെ കുടുംബത്തിനുണ്ട്. 2003 ലെ ഐ എ എസ് ബാച്ചിലെ ഷൈല (മുംബൈ കളക്ടർ ) .എ അക്‌ബർ (ആലപ്പുഴ പൊലീസ് മേധാവി ) എന്നിവരാണ് സഹോദരങ്ങൾ. ഹൈക്കോടതി അഡ്വ ഷാനവാസ് മേത്തറാണ് ഭർത്താവ് റിട്ടേഡ് ഹൈസ്‌കൂൾ അദ്ധ്യാപകനായ അബുവിന്റെയും പികെ സുലേഖയുടെയും മകളാണ് ഷൈനാമോൾ. മലപ്പുറം ജില്ലക്ക് ലഭിക്കുന്ന രണ്ടാമത്തെ വനിതാ കളക്ടറാണ് ഷൈനാമോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP