Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഞ്ചാവ് മാഫിയയുടെ കുടിപ്പക ; ദേശീയ പാതയിൽ അപകടം സൃഷ്ടിച്ച് യുവാവിന്റെ ജീവനെടുത്ത് ആക്രമി സംഘം; ചെനയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിന് പിന്നിൽ കഞ്ചാവ് മാഫിയെന്ന് പൊലീസ്; അപകട ശേഷം കാർ യാത്രികർ രക്ഷപ്പെട്ടു; കൊല്ലപ്പെട്ടത് കുന്നത്തുംപടി സ്വദേശി റഹ്മാൻ

കഞ്ചാവ് മാഫിയയുടെ  കുടിപ്പക ; ദേശീയ പാതയിൽ അപകടം സൃഷ്ടിച്ച് യുവാവിന്റെ ജീവനെടുത്ത് ആക്രമി സംഘം; ചെനയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിന് പിന്നിൽ കഞ്ചാവ് മാഫിയെന്ന് പൊലീസ്; അപകട ശേഷം കാർ യാത്രികർ രക്ഷപ്പെട്ടു; കൊല്ലപ്പെട്ടത് കുന്നത്തുംപടി സ്വദേശി റഹ്മാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയ്ക്കൽ: ദേശീയപാതയിൽ യുവാവിന്റെ മരണത്തിന് വഴിയൊരുക്കിയ അപകടത്തിന് പിന്നിൽ കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണെന്ന് പൊലീസ് നിഗമനം. ദേശീയപാതയിലെ ചെനയ്ക്കലിൽ വ്യാഴാഴ്ച രാത്രി കാറും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പിലങ്ങാടി കുന്നത്തുംപടി ലിയാഖത്തിന്റെ മകൻ റഹ്മാൻ(19) മരിച്ചത്. റഹ്മാനും സുഹൃത്ത് അമ്പലവട്ടം സ്വദേശി താജുദ്ദീനും യാത്ര ചെയ്തിരുന്ന ബൈക്കിൽ അതേദിശയിൽ എത്തിയ കാർ ഇടിച്ചായിരുന്നു അപകടം.

ഇരു വാഹനങ്ങളും അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവശേഷം കാറിലെ യാത്രക്കാർ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കാറിനു സമീപത്തുനിന്ന് വടിവാൾ പൊലീസ് കണ്ടെടുത്തു. താജുദ്ദീൻ മുൻപു ചില കേസിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വിരലടയാള, ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. സിഐ കെ.ഒ.പ്രദീപ്, എസ്‌ഐ റിയാസ് ചാക്കീരി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കാർ യാത്രക്കാരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP