Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സൗദിയിൽ നിന്നും സ്വർണവുമായി എത്തിയ കാരിയർ കള്ളക്കടത്ത് സംഘത്തെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങാൻ ശ്രമിച്ചു; സംഭവം അറിഞ്ഞ കള്ളക്കടത്ത് സംഘം ആറോളം വാഹനങ്ങളിലായി വന്ന് റിയാസിനെ തട്ടിക്കൊണ്ടുപോയി; യുവാവിനെ വധിക്കാൻ ശ്രമിച്ച സ്വർണ്ണകടത്തു സംഘത്തിലെ കൂട്ടത്തിൽ ഭാര്യാ പിതാവും മരുമകനും അടക്കം നാലുപേർ; തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ സൂത്രധാരൻ നിരവധി കേസുകളിലെ പ്രതിയായ വിഗ്രഹം ബഷീർ

സൗദിയിൽ നിന്നും സ്വർണവുമായി എത്തിയ കാരിയർ കള്ളക്കടത്ത് സംഘത്തെ കബളിപ്പിച്ച് സ്വർണവുമായി മുങ്ങാൻ ശ്രമിച്ചു; സംഭവം അറിഞ്ഞ കള്ളക്കടത്ത് സംഘം ആറോളം വാഹനങ്ങളിലായി വന്ന് റിയാസിനെ തട്ടിക്കൊണ്ടുപോയി; യുവാവിനെ വധിക്കാൻ ശ്രമിച്ച സ്വർണ്ണകടത്തു സംഘത്തിലെ കൂട്ടത്തിൽ ഭാര്യാ പിതാവും മരുമകനും അടക്കം നാലുപേർ; തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ സൂത്രധാരൻ നിരവധി കേസുകളിലെ പ്രതിയായ വിഗ്രഹം ബഷീർ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളംവഴി വന്ന സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്വർണക്കടത്ത് സംഘത്തിന്റെ ക്വട്ടേഷൻ അംഗങ്ങളായ നാലുപേർ അറസ്റ്റിൽ. സൗദിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്ന തൊട്ടിൽപ്പാലം സ്വദേശി പാറശ്ശേരി മിത്തൽ റിയാസിനെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച നിരവധി കേസിലെ പ്രതി വിഗ്രഹം ബഷീറും, ഭാര്യാ പിതാവും മരുമകനുമടക്കം നാലുപേരെ കൊണ്ടോട്ടി രശ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം പിടികൂടി.കഴിഞ്ഞ 17ാം തിയ്യതിയാണ് സംഭവം. താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ എന്ന ഗുണ്ടാ ഫസൽ(31), മലപ്പുറം മമ്പാട് കച്ചേരിക്കുനിനിയിൽ മുഹമ്മദ് ബഷീർ എന്ന വിഗ്രഹം ബഷീർ (45) കോരക്കാട് ഇഷൽ മൻസിൽ അബ്ദുൾ നാസർ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്നിവരേയാണ് തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്.

ഇവരിൽ നിന്നും രണ്ടു വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. സൗദിയിലെ സ്വർണ്ണക്കടത്തു സംഘം സ്വർണം കടത്തുന്നതിനായി റിയാസിനെ ഉപയോഗിക്കുകയും എന്നാൽ ഇയാൾ ഇവരെ കബളിപ്പിച്ച് സ്വർണ്ണവുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ 6 ഓളം വാഹനങ്ങളിലായി വന്ന സ്വർണ്ണ കടത്തു സംഘം ഇയാളെ കൊണ്ടോട്ടി കാളോത്ത് വച്ച് ഇയാൾ സഞ്ചരിച്ച കാർ തടഞ്ഞ് ഇയാളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് 10 ഓളം പേർ ചേർന്ന് ഇയാളെ ഭീകരമായി മർദ്ദിച്ച് മുക്കം ടൗണിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വോഷണ സംഘം നടത്തിയ പഴുതടച്ച അന്വോഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സ്വർണ്ണ കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വോഷണം എത്താതിരിക്കാൻ വ്യാജ പ്രതികളെ ഈ സംഭവമായി ബന്ധപ്പെട്ട് സ്റ്റേറ്റഷനിൽ ഹാജരാക്കാനും ഇവർ ശ്രമിക്കുകയുണ്ടായി. ഇപ്പോൾ പിടിയിലായവരിൽ നിന്നും വ്യാജ പ്രതികൾക്ക് നൽകാനായി സ്വർണ്ണ കടത്ത് സംഘത്തലവൻ നൽകിയ ഒരുലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.

ഇവരെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. പിടിയിലായ ബഷീറിന് റോബറി കേസ് അടക്കം 6 ഓളം കേസുകൾ ഉണ്ട്. തങ്ക വിഗ്രഹം നിധിയായി ലഭിച്ചു എന്നും അത് വില്പനയ്ക്കായി ആളുകളെ സമീപിച്ച് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നിലമ്പൂർ, വണ്ടൂർ, കൽപ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ കേസുകൾ ഉണ്ട്. പിടിയിലായ ഫസലിന് ഗവ .ഹോസ്പിറ്റലിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ താമരശ്ശേരി സ്റ്റേഷനിൽ കേസ് ഉണ്ട്.

വിഗ്രഹം ബഷീർ നിരവധിയാളുകളെ നിധിയുടെ പേരിൽ പറ്റിച്ച് ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ഗുണ്ടൽപേട്ട് ടൗണിൽ ഒരു ആടംബര റിസോർട്ട് നടത്തിയിരുന്നു. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് റിസോട്ടിൽ സ്ഥിരമായി വരാറുള്ള സ്വർണ്ണ കടുത്തു സംഘവുമായി ബഷീർ സൗഹൃദത്തിലാവുകയും ഇവരുമായി സ്വർണ്ണകടത്തിൽ പങ്കാളിയാവുകയുമായിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എംബിജു' , എസ്‌ഐ വിനോദ് വലിയാറ്റൂർ , എസ്‌ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശരി കുണ്ടറക്കാട് ,ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ ജി.എസ്‌ഐ സുലൈമാൻ ,സുനൂപ്, ശ്രീജിത്ത്, സജീഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP