Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീകളുമായി ചങ്ങാത്തം കൂടാൻ ഉപയോഗിച്ചിരുന്നത് വ്യാജ പ്രൊഫൈൽ; മേജർ അമിതിന്റെ ഭാര്യ ഷൈൽസയെ പാട്ടിലാക്കുന്നതും വ്യാജ പ്രൊഫൈൽ വഴി; ഷൈൽസയെ കൂടാതെ അടുത്ത ബന്ധമുണ്ടായിരുന്നത് ഡൽഹി സ്വദേശികളായ മൂന്നുസ്ത്രീകളുമായി; ശല്യം കടുത്തപ്പോൾ സൈനിക കോടതിയിൽ പരാതി നൽകുമെന്ന് ഷൈൽസ ഭീഷണി മുഴക്കി; കൊലയ്ക്ക് മുമ്പ് മേജർ നിഖിൽ കയർത്തുസംസാരിച്ചതും ഭീഷണിയെ ചൊല്ലി

സ്ത്രീകളുമായി ചങ്ങാത്തം കൂടാൻ ഉപയോഗിച്ചിരുന്നത് വ്യാജ പ്രൊഫൈൽ; മേജർ അമിതിന്റെ ഭാര്യ ഷൈൽസയെ പാട്ടിലാക്കുന്നതും വ്യാജ പ്രൊഫൈൽ വഴി; ഷൈൽസയെ കൂടാതെ അടുത്ത ബന്ധമുണ്ടായിരുന്നത് ഡൽഹി സ്വദേശികളായ മൂന്നുസ്ത്രീകളുമായി; ശല്യം കടുത്തപ്പോൾ സൈനിക കോടതിയിൽ പരാതി നൽകുമെന്ന് ഷൈൽസ ഭീഷണി മുഴക്കി; കൊലയ്ക്ക് മുമ്പ് മേജർ നിഖിൽ കയർത്തുസംസാരിച്ചതും ഭീഷണിയെ ചൊല്ലി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കരസേനാ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസ ദ്വിവേദിയുടെ കൊലപാതകക്കേസിലെ പ്രതി മേജർ നിഖിൽ റായി ഹന്ദ സ്ത്രീകളുമായി ചങ്ങാത്തം കൂടിയിരുന്നത് ഫേക് പ്രൊഫൈൽ വഴി.ശ്രീനഗറിൽ ജോലി നോക്കുന്ന സമയത്താണ് ഈ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഷൈൽസയെ പരിചയപ്പെട്ടത്. 2015 ലായിരുന്നു ആ സംഭവം.

മേജർ നിഖിന്റെ രണ്ടുഫോണുകൾ പൊലീസ് പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് സോഷ്യൽനെറ്റ് വർക്കിങ് സൈറ്റിനായി രണ്ടു വൃത്യസ്ത അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യക്തമായി.യഥാർഥ പ്രൊഫൈലിൽ താൻ കരസേനാ ഉദ്യോഗസ്ഥനാണെന്ന് പരാമർശിക്കുന്നുണ്ട്. വ്യാജപ്രൊഫൈലിൽ ഡൽഹി കേന്ദ്രമായ ബിസിനസ്‌കാരനെന്നാണ് അവകാശപ്പെടുന്നത്.

വ്യാജ അക്കൗണ്ട് വഴി ഷൈൽസയോട് മാത്രമല്ല മറ്റുപല സ്ത്രീകളുമായും ചാറ്റിങ് അടക്കമുള്ള ആക്ടിറ്റിവിറ്റീസ് ഉണ്ടായിരുന്നു. കോൾ റോക്കോഡ് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, ഷൈൽസയെ കൂടാതെ ഡൽഹി സ്വദേശികളായ മററുമൂന്ന് സ്ത്രീകളുമായും നിരന്തര ബന്ധമുണ്ടായിരുന്നെന്ന് തെളിഞ്ഞു.ഈ സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് സമീപിച്ചിട്ടുണ്ട്.

2015 മുതലാണ് ഷൈൽസയുമായി മേജർ നിഖിൽ ചാറ്റിങ് തുടങ്ങിയത്. ആറുമാസത്തിന് ശേഷം ഷൈൽസയോട് താനാരാണെന്ന് വെളിപ്പെടുത്തി. തുടർന്നാണ് ഇരുവരും പരസ്പരം കാണാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ മേജറെ മീററ്റിലേക്ക് സ്ഥലംമാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം അപ്പോൾ സാകേതിലായിരുന്നു താമസം.സാകേതിലേക്ക് മാറ്റം ആവശ്യപ്പെടുന്നതിന് പകരം നാഗാലാൻഡിലെ ദിമാപൂരിലേക്കാണ് ഇയാൾ സ്ഥലംമാറ്റം വാങ്ങിയത്. ഇവിടെ വച്ച് ഷൈൽസയുമായി കൂടെക്കൂടെ കാണാൻ തുടങ്ങി.ബന്ധം വളർന്നപ്പോൾ, തന്റെ ഭർത്താവ് അമിതിനെയും പരിചയപ്പെടുത്തി. ഒപ്പം വീട്ടിലെ പാർട്ടിയിലേക്ക് മേജർ നിഖിലിനെ ക്ഷണിക്കുകയും ചെയ്തു.

എന്നാൽ, മേജർ നിഖിലിന്റെ പെരുമാറ്റം മോശമാവുകയും കുടുംബകാര്യങ്ങളിൽ കൈകടത്തൽ കൂടുകയും ചെയ്തപ്പോൾ, മുതിർന്ന കരസേന ഉദ്യോഗസ്ഥർക്ക് മുമ്പാകെ താൻ പരാതിപ്പെടുമെന്ന് ഷൈൽസ ഭീഷണി മുഴക്കി.തന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാനും ആവശ്യപ്പെട്ടു.രണ്ടാഴ്ച മുമ്പ് തന്നെ കോർട്ട് മാർഷ്യലിന് വിധേയനാക്കുമെന്നും ഷൈൽസ ഭീഷണി മുഴക്കിയതായി മേജർ് നിഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇതിനെ തുടർന്നാണ് തന്റെ മകനെ പ്രവേശിപ്പിച്ചിരുന്ന ആർമി ബേസ് ആശുപത്രിയിലേക്ക് ശനിയാഴ്ച ഷൈൽസയെ മേജർ ക്ഷണിച്ചത്. കാറിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഷൈൽസയുടെ കഴുത്ത് മുറിച്ചത്.

കാറിൽ നിന്ന് ഇറങ്ങിയോടിയ ഷൈൽസയുടെ മേൽ മൂന്ന് തവണയാണ് മേജർ കാർ കയറ്റിയത്. അപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.ഇതിന് ശേഷം ഭാര്യാസഹോദരിയെ ആശുപത്രിയിൽ നിന്ന് വിളിച്ച് സാകേതിൽ കൊണ്ടാക്കി. സംഭവമുണ്ടായ സ്ഥലത്തേക്ക് മൂന്ന് തവണ മടങ്ങി വന്നെങ്കിലും പൊലീസിനെ കണ്ട് ആശുപത്ര്ിയിലേക്ക് തന്നെ മടങ്ങി. ആശുപത്രിയിൽ വച്ച് മേജർ അമിത് നിഖിലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു.തുടർന്ന് ഫോണിൽ വിളിച്ച് ആശുപത്രിയിൽ എത്തിയത് എന്തിനാണെന്ന ചോദിച്ചപ്പോൾ, തന്റെ മകന്റെ ചികിൽസയ്ക്കായി ആണെന്ന് മേജർ നിഖിൽ മറുപടി പറയുകയും ചെയ്തു.

നിഖിൽ സാകേതിലെ വസതിയിലേക്ക് പോയ സമയത്ത് അമിത് നരൈന പൊലീസ് സ്റ്റേഷനിലെത്തി തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി നൽകുകയായിരുന്നു.ആ സമയത്ത് ക്രൈം നടന്ന സ്ഥലത്തെ ഫോട്ടോകൾ പൊലീസ് കാണിക്കുകയും തന്റെ ഭാര്യയാണ് അപകടത്തിൽ പെട്ടതെന്ന് മേജർ അമിത് തിരിച്ചറിയുകയും ചെയ്തു.ഹന്ദയുടെ മാതാപിതാക്കളോട് മകൻ എവിടെയന്ന് ചോദിച്ചപ്പോൾ, നിഖിൽ മീററ്റിലേക്ക് രക്ഷപ്പെടുകയും ഫോൺ ഓഫാക്കുകയും ചെയ്തു.

 ഷൈൽസയ്ക്ക് തന്നോട് കടുത്ത പ്രണയമെന്ന് നിഖിൽ

അതസമയം, മേജർ അമിത് ദ്വിവേദയുടെ ഭാര്യ ഷൈൽസയ്ക്ക് തന്നോട് അഗാധപ്രണയമായിരുന്നുവെന്നാണ് നിഖിലിന്റെ അവകാശവാദം.ഒടുവിൽ ഒഴിയാബാധയായപ്പോൾ താൻ വകവരുത്തുകയായിരുന്നുവെന്ന് മേജർ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഗതി നേരേ മറിച്ചാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ഷൈൽസയുടെ തുറന്ന ഇടപെടലും സൗഹൃദവും നിഖിൽ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമൃത്സറിൽ അഭിഭാഷകനായ സഹോദരൻ പറയുന്നു. ഷൈൽസ തന്നെ വിവാഹം കഴിക്കണമെന്നആഗ്രഹം പൂവണിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് തന്റെ ഇരയാക്കാൻ നിഖിൽ തീരുമാനിച്ചത്.

ശനിയാഴ്ചയാണു വെസ്റ്റ് ഡൽഹിയിലെ ബ്രാർ സ്‌ക്വയറിൽ അമിത്തിന്റെ ഭാര്യയെ ഷൈലജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണിൽ സംസാരിച്ചിരുന്നു. ആർമി ബേസ് ഹോസ്പിറ്റലിൽ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു.ഫിസിയോതെറപ്പിക്കെന്ന പേരിൽ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തി. ഡ്രൈവർ തിരികെ പോകുകയും ചെയ്തു. ആശുപത്രിയിൽ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറിൽ ഇരുവരും ഡൽഹി കന്റോൺമെന്റിലേക്കാണു പോയത്.യാത്രയ്ക്കിടെ കാറിനുള്ളിൽ ഇരുവരും വാക്കേറ്റത്തിലേർപ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖിൽ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്‌ത്തി. ദേഹത്തു കാർ കയറ്റിയിറക്കുകയും ചെയ്തു.

ഒന്നരയോടെയാണു മരണമെന്നാണു പൊലീസ് നിഗമനം. ഷൈലജയെ കാണാനില്ലെന്ന പരാതി നാലരയോടെയാണ് അമിത് പൊലീസ് സ്റ്റേഷനിൽ നൽകുന്നത്. അതിനു മുൻപേ തന്നെ വഴിയാത്രക്കാർ ബ്രാർ സ്‌ക്വയറിലെ വിജനമായ റോഡിൽ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള വിവരം പൊലീസിനു നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം ഷൈലജയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.

പ്രതിക്കു വേണ്ടി ഡൽഹി പൊലീസ് ഇരുനൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങളാണു പരിശോധിച്ചത്. ആറു സംഘങ്ങളായിട്ടായിരുന്നു ഡൽഹി പൊലീസിന്റെ അന്വേഷണം. ആർമി ബേസ് ആശുപത്രി പരിസരത്തെ രണ്ടു സിസിടിവികളിൽ നിന്ന് ഷൈലജ കാറിൽ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ കാറിന്റെ നമ്പർ കണ്ടെത്താനായില്ല. തുടർന്ന് ആർമി ബേസ് ആശുപത്രിക്കും സാകേതിലെ നിഖിലിന്റെ കുടുംബവീടിനും ഇടയ്ക്കുള്ള നൂറോളം സിസിടിവികൾ പരിശോധിച്ചു. അതിൽ നിന്നാണു കാർ നമ്പർ ലഭിക്കുന്നത്. അന്വേഷണ സംഘം നിഖിലിന്റെ കുടുംബവീട്ടിലെത്തിയെങ്കിലും ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. ഒരുപക്ഷേ മീററ്റിലേക്കു പോയിട്ടുണ്ടാകാമെന്ന വിവരം സഹോദരനാണു നൽകുന്നത്. അതോടെ ആർമി ഗെസ്റ്റ് ഹൗസുകൾ ഉൾപ്പെടെ അഞ്ഞൂറോളം ഇടങ്ങളിൽ തിരച്ചിൽ ശക്തമാക്കി. സംഭവം നടന്ന് 20 മണിക്കൂറിനുള്ളിൽ നിഖിലിനെ പിടികൂടാനുമായി. മീററ്റ് കന്റോൺമെന്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. നിഖിൽ രാജ്യം വിടാനുള്ള നീക്കത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇയാളുടെ ഫോണിലെ കോൾ റെക്കോർഡുകൾ പരിശോധിച്ചതോടെ പൊലീസിനു ശക്തമായ തെളിവുകളും ലഭിച്ചു. ജനുവരി മുതൽ ഇതുവരെ മൂവായിരത്തിലേറെ തവണ നിഖിലും ഷൈലജയും ഫോണിൽ സംസാരിച്ചിരുന്നു. കൊലപാതകം നടക്കുന്ന സമയം ഇയാൾ ബ്രാർ സ്‌ക്വയറിലുണ്ടായിരുന്നതായും വ്യക്തമായി. അതോടെയാണ് അറസ്റ്റ് ചെയ്തത്. നിഖിലിനെ കോടതി നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മനിഷ ത്രിപാഠിയുടേതാണ് ഉത്തരവ്.

2015ൽ അമിത് ദ്വിവേദി നാഗാലാന്റിലെ ദിമാപൂരിൽ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡൽഹിയിലേക്ക് മാറിയെങ്കിലും നിഖിൽ ഷൈൽസയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു.
ഒരു തവണ ഷൈൽസയും നിഖിലും വിഡിയോ കോൾ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാൻ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നൽകുകയും ചെയ്തിരുന്നു.കൊലപാതകത്തിന് ശേഷം വാഹനം കഴുകി വൃത്തിയാക്കാൻ നിഖിൽ ശ്രമിച്ചിട്ടുെണ്ടങ്കിലും ചക്രത്തിലെ ചോരപ്പാടുകൾ പൂർണമായും നീക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP