Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേയ്ക്കു തിരിച്ച യുവതിയെ പിന്തുടർന്നെത്തി; വിജനമായ സ്ഥലത്തു വെച്ചു തടഞ്ഞു നിർത്തി; വലിച്ചിഴച്ച് പാതയിൽ നിന്നും ദൂരേയ്ക്ക് കൊണ്ടുപോയി; എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു; വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ചു; ശബ്ദം കേൾക്കാതിരിക്കാൻ വാപൊത്തിപ്പിടിച്ചു; യുവതിയുടെ കരച്ചിൽ കേട്ടു നാട്ടുകാർ ഓടിക്കൂടിയതോടെ ഓടി രക്ഷപെട്ടു; ഉടുമ്പന്നൂരിലെ യുവതിയെ മാനഭംഗപ്പെടുത്തിയ മാഹിൻ റഷീദിനെ പൊലീസ് പൊക്കി

ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേയ്ക്കു തിരിച്ച യുവതിയെ പിന്തുടർന്നെത്തി; വിജനമായ സ്ഥലത്തു വെച്ചു തടഞ്ഞു നിർത്തി; വലിച്ചിഴച്ച് പാതയിൽ നിന്നും ദൂരേയ്ക്ക് കൊണ്ടുപോയി; എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു; വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ചു; ശബ്ദം കേൾക്കാതിരിക്കാൻ വാപൊത്തിപ്പിടിച്ചു; യുവതിയുടെ കരച്ചിൽ കേട്ടു നാട്ടുകാർ ഓടിക്കൂടിയതോടെ ഓടി രക്ഷപെട്ടു; ഉടുമ്പന്നൂരിലെ യുവതിയെ മാനഭംഗപ്പെടുത്തിയ മാഹിൻ റഷീദിനെ പൊലീസ് പൊക്കി

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേയ്ക്കു തിരിച്ച യുവതിയെ പിൻതുടർന്നെത്തി വിജനമായ സ്ഥലത്തുവച്ച് മാനഭംഗപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ. ഈ മാസം 2-ന് രാത്രി 8 മണിയോടടുത്ത് സ്‌കൂട്ടറിൽ തൊടുപുഴ ഉടുമ്പന്നൂരിനു സമീപമുള്ള വീട്ടിലേയ്ക്ക് യാത്രചെയ്ത യുവതിയാണ് മാനഭംഗത്തിനിരയായത്. ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ വിട്ടിൽ മാഹിൻ റഷീദി(23)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തു.

കഞ്ചാവ് ഉപയോഗിക്കുന്നവരെ പറ്റി നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് പ്രതിയിലേയ്ക്ക് ആന്വേഷണമെത്തിയതെന്നും സി സി ടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിന് സാഹയകമായെന്നും കരിമണ്ണൂർ പൊലീസ് അറിയിച്ചു. തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.

രാത്രി 7.30 തോടുത്താണ് സ്ഥാപനത്തിൽ നിന്നും ഇവർ ജോലി കഴിഞ്ഞിറങ്ങുന്നത്. തുടർന്ന് 16 കിലോ മീറ്ററോളം അകലെയുള്ള വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ യാത്രയാകും. സംഭവ ദിവസം സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് പോകുയായിരുന്ന യുവതിയെ ഉടുമ്പന്നൂർ മുതൽ മാഹിൻ പിൻതുടർന്നു. ഏതാനും കിലോമാറ്റർ പിന്നിട്ടപ്പോൾ വിജനമായ പ്രദേശമായി. ഈ സമയം സ്‌കൂട്ടറിനുമുന്നിൽ ബൈക്ക് കയറ്റിവച്ച് വഴി തടഞ്ഞു.

തുടർന്ന് യുവതിയെ വലിച്ചിഴച്ച് പാതയിൽ നിന്നും ദൂരേയ്ക്ക് കൊണ്ടുപോയി. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വസ്ത്രങ്ങൾ വലിച്ചുകീറി ,ഉപദ്രവിക്കുകയായിരുന്നു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായ്്പൊത്തിപ്പിടിച്ചിരുന്നെങ്കിലും ഇടയ്ക്ക് യുവതി കൈതട്ടിമാറ്റി, അലറിക്കരഞ്ഞു. ഈ സമയം ഇതുവഴിയെത്തിയ വാഹനയാത്രക്കാർ നിലവിളി കേട്ടതിനെത്തുടർന്ന് വാഹനം നിർത്തി. ഇതുകണ്ട്  മാഹിൻ ഉടൻ ബൈക്കെടുത്ത് സ്ഥലം വിട്ടു. ഓടിക്കൂടിയവർ പരിസരമാകെ അരിച്ചുപെറുക്കിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല.

തുടർന്ന് യുവതി കരിമണ്ണൂർ പൊലീസിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ച് പരാതി നൽകി.കഞ്ചാവ് വലിച്ച് ലഹരിമൂത്ത അവസ്ഥിയിലായിരുന്ന ഇയാൾ യുവതിക്ക് നേരെ നടത്തിയ അതിക്രമം അതിക്രൂരമായിരുന്നെന്നാണ് പൊലീസ് വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.കഞ്ചാവ് ലഹരിയിലാണ് താൻ യുവതിയെ ആക്രമിച്ചതെന്ന് മാഹീൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

മുമ്പ് അടിപിടി കേസ്സിലും കഞ്ചാവ് കേസിലും മാഹിൻ പ്രതിയാണ്.എസ് ഐ മാരായ കെ.സിനോദ്,തോമസ് പി എ വനിത സിപി ഒ യമുന എന്നിവരുടെ നേത്യത്വത്തിലായിരുന്നു കേസന്വേഷണം.ഇടുക്കി കോടതിയിൽ ഹാജരാക്കി.റിമാന്റുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP