Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി'; ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു; പിന്നാലെ മരിച്ചയാൾ സുഹൃത്തുമായി നടത്തിയ വീഡിയോകോളിന്റെ ക്ലിപ്പ് പുറത്ത്; 'പരേതനെ' ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി; അജ്ഞാത മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി

'തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി'; ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു; പിന്നാലെ മരിച്ചയാൾ സുഹൃത്തുമായി നടത്തിയ വീഡിയോകോളിന്റെ ക്ലിപ്പ് പുറത്ത്; 'പരേതനെ' ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി; അജ്ഞാത മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്ത് സംസ്‌കാരം നടത്തിയ ശേഷം അറുപതുകാരനെ ജീവനോടെ കണ്ടെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേത് എന്ന് അറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ രണ്ടുമാസം മുമ്പ് കാണാതാവുകയും ഇക്കഴിഞ്ഞ ജനുവരി 29 ന് 'തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തുകയും' ചെയ്തത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ മരിച്ചെന്ന കരുതിയിരുന്ന ആൾ തന്റെ സുഹൃത്തുമായി നടത്തിയ വീഡിയോകോളിന്റെ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ റഫീഖിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. റഫീഖിനെ പാൽഘറിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽനിന്ന് ഞായറാഴ്ച കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ജനുവരി 29-ന് ബോയ്സർ- പാൽഘർ സ്റ്റേഷനുകൾക്കിടയിലുള്ള പാളത്തിൽ നിന്ന് കണ്ടെത്തിയ അജ്ഞാതമൃതദേഹത്തിന്റെ ചിത്രങ്ങൾ റെയിൽവേ പൊലീസ് മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചിരുന്നു. തുടർന്ന് റഫീഖിന്റെ സഹോദരൻ പൊലീസിനെ സമീപിക്കുകയും രണ്ടുമാസം മുമ്പ് കാണാതായ റഫീഖിന്റേതാണ് മൃതദേഹമെന്ന് സംശയം അറിയിക്കുകയും ചെയ്തു. റഫീഖിന്റെ തിരോധാനത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലായിരുന്ന റഫീഖിന്റെ ഭാര്യയെ പൊലീസ് ബന്ധപ്പെടുകയും അവർ പാൽഘറിലെത്തി മൃതശരീരം റഫീഖിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നെന്ന് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ നരേഷ് രൺധീർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഷെയ്ഖിന്റെ സുഹൃത്തിന് ഒരു വീഡിയോ കോൾ വന്നതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോൾ അറ്റൻഡ് ചെയ്ത സുഹൃത്ത് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. കാരണം ദിവസങ്ങൾക്ക് മുമ്പ് മരിച്ചു പോയ തന്റെ സുഹൃത്ത് ഷെയ്ഖായിരുന്നു വീഡിയോ കോളിൽ.താൻ സുഖമായി ഇരിക്കുന്നു എന്ന് ഷെയ്ഖ് സുഹൃത്തിനെ അറിയിച്ചു. മരിച്ചു പോയ ഷെയ്ഖും സുഹൃത്തും നടത്തിയ വീഡിയോ കോൾ സോഷ്യൽ മീഡിയയിൽ വൈറലാതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ജനുവരി 29നാണ് റെയിൽവേ ട്രാക് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചത്.

പാൽഘറിലെ റെയിൽവേ പൊലീസ് മരിച്ചയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് കണ്ടാണ് റഫീഖ് ഷെയ്ഖിന്റെ സഹോദരനും ഭാര്യയുമെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ അന്ന് സംസ്‌കരിച്ചെന്ന് പറയപ്പെടുന്ന റഫീഖ് ഷെയ്ഖാണ് ഇപ്പോൾ ജീവനോടെ തിരിച്ചെത്തിയത്.ഇയാളെ കുടുംബം ബന്ധപ്പെടുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. മരിച്ച ഷെയ്ഖ് തിരിച്ചെത്തിയതോടെ കുടുംബം ഹാപ്പിയാണെങ്കിലും പുലിവാല് പിടിച്ചിരിക്കുകയാണ് പൊലീസ്.



റഫീഖിന്റേതെന്നു കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനും മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താനുമുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP