Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

'മരണത്തെ വിവാദമാക്കുന്നത് പണമുള്ളതിനാൽ'; ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി അധികൃതർ പൊലീസിന് കത്തു നൽകി; ഫാത്തിമ നേരത്തെയും മറ്റ് അദ്ധ്യാപകർക്കെതിരെ പരാതി ഉന്നയിച്ചു; കുടുംബം ശ്രമിക്കുന്നത് ഐഐടിയെ താറടിച്ചു കാണിക്കാനെന്നും കത്തിൽ ആക്ഷേപം; സുദർശൻ പത്മനാഭനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഫാത്തിമയുടെ കുടുംബം; വെള്ളിയാഴ്‌ച്ചക്കകം അറസ്റ്റുണ്ടായില്ലെങ്കിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിളിച്ചുപറയും; എല്ലാറ്റിനും ലാപ്‌ടോപ്പിലും ടാബിലുമെല്ലാം തെളിവുകളുണ്ടെന്ന് പിതാവ്

'മരണത്തെ വിവാദമാക്കുന്നത് പണമുള്ളതിനാൽ'; ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി അധികൃതർ പൊലീസിന് കത്തു നൽകി; ഫാത്തിമ നേരത്തെയും മറ്റ് അദ്ധ്യാപകർക്കെതിരെ പരാതി ഉന്നയിച്ചു; കുടുംബം ശ്രമിക്കുന്നത് ഐഐടിയെ താറടിച്ചു കാണിക്കാനെന്നും കത്തിൽ ആക്ഷേപം; സുദർശൻ പത്മനാഭനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഫാത്തിമയുടെ കുടുംബം; വെള്ളിയാഴ്‌ച്ചക്കകം അറസ്റ്റുണ്ടായില്ലെങ്കിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിളിച്ചുപറയും; എല്ലാറ്റിനും ലാപ്‌ടോപ്പിലും ടാബിലുമെല്ലാം തെളിവുകളുണ്ടെന്ന് പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുടുംബത്തെ കുറ്റപ്പെടുത്തി പൊലീസിന് ഐഐടി അധികൃതരുടെ കത്ത്. ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ചു കൊണ്ടാണ് ഐഐടി അധികൃതർ കത്തു നൽകിയിരിക്കുന്നത്. ഇക്കാര്യം ഫാത്തിമയുടെ ബന്ധുവാണ് വെളിപ്പെടുത്തിയത്. മരണത്തെ വിവാദമാക്കുന്നത് കുടുംബത്തിന് സാമ്പത്തികം ഉള്ളതിനാലാണെന്ന് കത്തിൽ പറയുന്നതായും ബന്ധു ഷമീർ ആരോപിച്ചു. കേസ് അട്ടിമറിക്കാനും കുറ്റക്കാരായ സുദർശൻ പത്മനാഭനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ഷമീർ ആരോപിക്കുന്നു.

ഫാത്തിമയുടെ മരണത്തിൽ ആവശ്യമായ സഹായങ്ങൾക്ക് തയ്യാറാണെന്ന് കാണിച്ച് ഫാത്തിമ ലത്തീഫിന്റെ പിതാവിനും ഐഐടി ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. മരണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യങ്ങൾ അന്വേഷിച്ച് ഐഐടി ഫാത്തിമ ലത്തീഫിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതെന്നും ഷമീർ ആരോപിക്കുന്നു. ഇതിന് സമാന്തരമായാണ് ഫാത്തിമയുടെ കുടുംബത്തെ ആക്ഷേപിച്ച് പൊലീസിന് ഐഐടി അധികൃതർ കത്തുനൽകിയിരിക്കുന്നത്. ഐഐടിയെ താറടിച്ച് കാണിക്കാനാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ശ്രമമെന്നും പൊലീസിന് അയച്ച കത്തിൽ പറയുന്നതായി ഷമീർ ആരോപിക്കുന്നു. ഫാത്തിമ നേരത്തെ മറ്റ് അദ്ധ്യാപകർക്ക് എതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. കത്ത് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചതായും ഷമീർ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

ആരോപണവിധേയനായ അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ സംരക്ഷിക്കുന്ന നിലപാടാണ് ഐഐടി അധികൃതർ സ്വീകരിക്കുന്നത്. ഫാത്തിമയുടെ പോസ്റ്റ്മോർട്ടം നടപടികളിൽ തമിഴ്‌നാട് പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായും ഷമീർ ആരോപിക്കുന്നു. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളിൽ പൊലീസ് വീഴ്ച വരുത്തി. 15 മിനിറ്റ് കൊണ്ടായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കി ഐഐടിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തിയതെന്നും ഷമീർ ആരോപിക്കുന്നു.

അതേസമയം ഫാത്തിമയുടെ മരണത്തിന് കാരണക്കാരയവരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് പിതാവ് അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം അറസ്റ്റുണ്ടായില്ലെങ്കിൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വിളിച്ചുപറയും. ഫാത്തിമ ലത്തീഫിന്റെ ലാപ്‌ടോപ്പിലും ടാബിലുമെല്ലാം അതിന്റെ തെളിവുകളുണ്ട്. അവ അന്വേഷണ ഉദ്യേഗസ്ഥർക്ക് കൈമാറുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാത്തത് ഉൾപ്പെടെ പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ വലിയ വീഴ്ചകൾ ഉണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്.

അതേസമയം മരണത്തിൽ കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം ചെന്നൈയിലെത്തും.
സുബ്രഹ്മണ്യം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. വിദ്യാർത്ഥികളിൽ നിന്ന് അടക്കം ആർ സുബ്രഹ്മണ്യം വിവരങ്ങൾ തേടും. ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ ചെന്നൈ സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി.) അന്വേഷണം തുടങ്ങി. ഫാത്തിമയുടെ പിതാവ് ലത്തീഫിൽനിന്ന് മൊഴിയെടുത്തു. സിസിബി അഡീഷണൽ കമ്മിഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കെടിഡിസി ഹോട്ടലിൽ ശനിയാഴ്ച രാവിലെ 7.45ന് തുടങ്ങിയ മൊഴിയെടുക്കൽ മൂന്നരമണിക്കൂർ തുടർന്നു. ലഭ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ സഹോദരി ആയിഷയുടെ മൊഴിയെടുക്കാനും ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ടാബ് എന്നിവയിലെ വിവരങ്ങൾ ശേഖരിക്കാനുമായി കൊല്ലത്തുള്ള വീട്ടിലേക്ക് പോകാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും അന്വേഷണസംഘം ഉറപ്പുനൽകിയതായി ലത്തീഫ് പറഞ്ഞു. ഫാത്തിമയെ മാനസികമായി പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റ്ചെയ്യണമെന്നാണ് ലത്തീഫിന്റെ ആവശ്യം. നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ് ശനിയാഴ്ച ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ എ കെ വിശ്വനാഥനെയും കണ്ടു. കേരള ഡിജിപി ലോക്നാഥ് ബെഹ്റ ചെന്നൈ കമ്മിഷണറെ ടെലിഫോണിൽ വിളിച്ചിരുന്നു.

ഫാത്തിമയുടെ ലാപ്ടോപ്പ്, ടാബ് എന്നിവ കൊല്ലത്ത് എത്തുന്ന അന്വേഷണ സംഘത്തിന് വീട്ടുകാർ കൈമാറും. ഫാത്തിമയുടെ അമ്മയുടേയും സഹോദരിയുടേയും മൊഴിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്ന രേഖകൾ ഫാത്തിമയുടെ കുടുംബം ശ്രദ്ധയിൽപ്പെടുത്തും. ഐഐടിയിലെ ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തിൽ കേസന്വേഷിച്ച കോട്ടൂർപുരം പൊലീസും ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചുവെന്ന് സംശയിക്കുന്നു. ആരോപണവിധേയരായ അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരുടെ മൊഴി സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിർണായക വിവരങ്ങൾ അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നാലുടൻ നടപടിയെക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP