Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വരനും വധുവും മതം മാറിയെന്ന് ആരോപണം; ബജ്‌രംഗ്ദൾ പ്രവർത്തകർക്കൊപ്പം പള്ളിയിൽ കയറിയ പൊലീസ് വിവാഹ ചടങ്ങിനിടയിൽനിന്നും വരനെയും വധുവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു; മലയാളിയായ പാസ്റ്ററും അറസ്റ്റിൽ

വരനും വധുവും മതം മാറിയെന്ന് ആരോപണം; ബജ്‌രംഗ്ദൾ പ്രവർത്തകർക്കൊപ്പം പള്ളിയിൽ കയറിയ പൊലീസ് വിവാഹ ചടങ്ങിനിടയിൽനിന്നും വരനെയും വധുവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തു; മലയാളിയായ പാസ്റ്ററും അറസ്റ്റിൽ

ഭോപ്പാൽ: വരനും വധുവും മതംമാറിയെന്ന് ആരോപിച്ച് മധ്യപ്രദേശിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ പള്ളിയിൽക്കയറി വിവാഹം തടഞ്ഞു. ബജ്‌രംഗ്ദൾ പ്രവർത്തകർക്കൊപ്പം പള്ളിയിലെത്തിയ പൊലീസ് വരനെയും വധുവിനെയും ഇവരുടെ മാതാപിതാക്കളുൾപ്പെടെ പത്തുപേരെയും അറസ്റ്റ് ചെയ്തു. മലയാളിയായ പാസ്റ്റർ സാം സാമുവലും അറസ്റ്റിലായിട്ടുണ്ട്. ഇക്കാര്യം ഇന്ത്യൻ എക്സ്‌പ്രസാണ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ, പ്രായപൂർത്തിയാകാതെ പെൺകുട്ടിയുടെ വിവാഹം നടത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പള്ളിയിൽക്കയറി ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സത്‌ന പൊലീസ സൂപ്രണ്ട് സീതാറാം യാദവ് പറഞ്ഞു. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകാൻ പത്ത് ദിവസം കൂടിയുണ്ടായിരുന്നു.

വരന്റെയും വധുവിന്റെയും കുടുംബങ്ങൾ നാലുവർഷം മുമ്പ് മതം മാറിയതാണെങ്കിലും ഇക്കാര്യം ജില്ലാ അധികൃതരെ അറിയിച്ചിരുന്നില്ല. മധ്യപ്രദേശിലെ മതംമാറ്റ നിരോധന നിയമപ്രകാരം കുറ്റകരമാണിത്. അധികൃതരുടെ സമ്മതമില്ലാതെ നടക്കുന്ന മതപരിവർത്തനം അംഗീകരിക്കില്ലെന്നാണ് പൊലീസ് നിലപാട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അവർ ഹിന്ദുവാണെന്നും സത്‌ന എസ്‌പി മിഥിലേഷ് ശുകഌും പറഞ്ഞു.

ബജ്‌രംഗ് ദൾ പ്രവർത്തകരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഖുഷ്വാഹ സമുദായത്തിൽപ്പെട്ടവർ ക്രിസ്ത്യാനികളായി മതംമാറി വിവാഹം നടത്തുന്നുവെന്ന് പെൺകുട്ടിയുടെ അമ്മാവന്റെ പരാതിയെത്തുടർന്നാണ് പൊലീസ് ഇടപെട്ടത്. പെൺകുട്ടിയുടെ അച്ഛന്റെ മാനസിക നിലയും തകരാറിലായിരുന്നു.

മതപരിവർത്തന നിരോധന നിയമത്തിന്റെയും ശൈശവ വിവാഹ നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. എന്നാൽ, വരനും വധുവും ക്രൈസ്തവരാണെന്ന് ചർച്ച് ഓഫ് ഗോഡ് വക്താവ് മാരിയോഷ് ജോസഫ് പറഞ്ഞു. സംഘപരിവാറാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP