Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാക്കുതർക്കത്തിനൊടുവിൽ കാമുകൻ കാമുകിയെ കൊന്നു മൃതദേഹം സിമന്റ് ഒഴിച്ചു കല്ലാക്കി; കാമുകന്റെ വീട്ടിലെ കോൺക്രീറ്റ് ബ്ലോക് കണ്ടെത്തിയത് മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ; റിട്ടയേഡ് ഡിഎസ്‌പിയുടെ മകന്റെ ഞെട്ടിക്കുന്ന കൊല മധ്യപ്രദേശിൽ

വാക്കുതർക്കത്തിനൊടുവിൽ കാമുകൻ കാമുകിയെ കൊന്നു മൃതദേഹം സിമന്റ് ഒഴിച്ചു കല്ലാക്കി; കാമുകന്റെ വീട്ടിലെ കോൺക്രീറ്റ് ബ്ലോക് കണ്ടെത്തിയത് മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ; റിട്ടയേഡ് ഡിഎസ്‌പിയുടെ മകന്റെ ഞെട്ടിക്കുന്ന കൊല മധ്യപ്രദേശിൽ

ഭോപ്പാൽ: കാണാതായ 27കാരിയുടെ മൃതദേഹം കാമുകന്റെ വീട്ടിനകത്ത് സിമന്റൊഴിച്ച് കല്ലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കാണാതായ മകളെ കുറിച്ച് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിലാണ് കൊലപാതകവാർത്തയുടെ ചുരുളഴിയുന്നത്. മധ്യപ്രദേശിലെ ഭോപ്പാൽ സാകേത് നഗറിലാണ് സംഭവം.

പശ്ചിമ ബംഗാളുകാരിയായ ആകാംഷ ശർമ്മയെ 32കാരനായ ഉദ്യാൻ ദാസ് ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടത്. യുഎസിൽ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാൻദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തുന്നത്. ഭോപ്പാലിൽ നിന്ന് വീഡിയോ കാൾ വഴി വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താൻ അമേരിക്കയിലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്.

വീട്ടുകാരുമായി നിരന്തരം ഓൺലൈനിൽ ബന്ധപ്പെട്ടിരുന്ന ആകാംഷയുടെ വിവരം കുറച്ചു നാളായി ഇല്ലാത്തതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ കൊടുക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ആകാംഷ ഇത്രയും നാൾ ചാറ്റ് ചെയ്തിരുന്നത് അമേരിക്കയിൽ നിന്നല്ല ഭോപ്പാലിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി.

രണ്ടു മാസമായി ആകാംഷ വീഡിയോ കാൾ ചെയ്യാതെ ചാറ്റ് വഴി മാത്രം ബന്ധപ്പെടുന്നത് വീട്ടുകാർക്ക് സംശയത്തിനിട വരുത്തുകയായിരുന്നു. ആകാംഷയല്ല പകരം മറ്റാരോ ആണ് തങ്ങളോട് സംസാരിക്കുന്നതെന്ന് സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പൊലീസ് അന്വേഷണത്തിലാണ് യുവതി അമേരിക്കയിൽ പോയിട്ടില്ലെന്നും പകരം ഭോപ്പാലിലെ സാകേത് നഗറിൽ കാമുകനായ ഉദ്യാൻദാസിനോടൊപ്പമായിരുന്നുവെന്നും മനസ്സിലാക്കുന്നത്. ഉദ്യാൻദാസിന്റെ വീട് പരിശോധിച്ചപ്പോൾ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിർമ്മിതി വീടിനകത്തുള്ളത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ആകാംഷയെ വാക്കു തർക്കത്തിനൊടുവിൽ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് തുറന്നു പറയുകയായിരുന്നു.

മൃതദേഹം കരിങ്കൽ പെട്ടിയിലാക്കിയശേഷം പ്രതി സിമന്റ് കലക്കി മൃതദേഹത്തിലൊഴിച്ചുവെന്ന് പൊലീസ് പറയുന്നു. പെട്ടി അടച്ച് അതിനു മുകളിൽ സിമന്റ് ഇട്ടു മിനുക്കി ശവകുടീരം പോലെ ഒരു നിർമ്മിതി തന്നെ സ്വന്തം വീട്ടിലുണ്ടാക്കി ഉദയ്ദാസ്.

ഡ്രില്ലിങ് മെഷീനും ഇലക്രോണിക് കട്ടറും ഉപയോഗിച്ച് കോൺക്രീറ്റ് കുത്തിപ്പൊളിക്കാൻ പൊലീസിന് മണിക്കൂറുകളുടെ അധ്വാനം വേണ്ടിവന്നു. പെട്ടിക്കുള്ളിൽ സൂക്ഷിച്ച മൃതദേഹം സിമന്റിട്ടതിനാൽ കല്ല് പോലെ ഉറച്ചിരുന്നെന്നും പൊലീസ് പറയുന്നു. മൃതദേഹം ആകാംക്ഷയുടേതാണെന്ന് തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടി. അതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കയക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു

വളരെ ആർഭാട ജീവിതം നയിക്കുന്ന ഉദ്യാൻദാസിന് സ്വന്തമായി ഔഡി, മെർസിഡസ് തുടങ്ങിയ കാറുകളുണ്ട്. അമ്മ റിട്ടയേർഡ് ഡിഎസ്‌പിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP