Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ പളപളപ്പിൽ ആഡംബര ജീവിതത്തിലേക്ക് ആദ്യം വീഴ്‌ത്തും; പോഷ് കോളേജുകളിൽ പഠിക്കാനായാലും അടിപൊളിയായി നടക്കാനായാലും കൈനിറയെ കാശ് കൊടുക്കും; യാത്ര ചെയ്യാൻ ഓഡി കാറുകൾ; ഉന്നതങ്ങളിലെത്താൻ 'വഴങ്ങൽ' ഒന്നും അത്ര പ്രശ്‌നമല്ലെന്ന സാരോപദശവും; ആരെങ്കിലും ഇടഞ്ഞാൽ ഒളിക്യാമറാ ദൃശ്യങ്ങൾ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുമെന്ന ഭീഷണി; മധ്യപ്രദേശിലെ ഹണിട്രാപ്പ് സംഘം കോളേജ് വിദ്യാർത്ഥിനികളെ വീഴ്‌ത്തിയത് ഇങ്ങനെ

ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ പളപളപ്പിൽ ആഡംബര ജീവിതത്തിലേക്ക് ആദ്യം വീഴ്‌ത്തും; പോഷ് കോളേജുകളിൽ പഠിക്കാനായാലും അടിപൊളിയായി നടക്കാനായാലും കൈനിറയെ കാശ് കൊടുക്കും; യാത്ര ചെയ്യാൻ ഓഡി കാറുകൾ; ഉന്നതങ്ങളിലെത്താൻ 'വഴങ്ങൽ' ഒന്നും അത്ര പ്രശ്‌നമല്ലെന്ന സാരോപദശവും; ആരെങ്കിലും ഇടഞ്ഞാൽ ഒളിക്യാമറാ ദൃശ്യങ്ങൾ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുമെന്ന ഭീഷണി; മധ്യപ്രദേശിലെ ഹണിട്രാപ്പ് സംഘം കോളേജ് വിദ്യാർത്ഥിനികളെ വീഴ്‌ത്തിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ഇൻഡോർ: എല്ലാവരും അറിയട്ടെ നമ്മളും മോഡേണാണെന്ന്. അതിന് ചേരുന്ന അടിപൊളി ലൈഫ് സ്റ്റൈൽ വേണ്ടേ? ഇങ്ങനെ കരുതിയ പെൺകുട്ടികളെ, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥിനികളെയാണ് ഹണിട്രാപ്പിനായി ഉപയോഗിച്ചത്. മധ്യപ്രദേശിലെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമേ 40 ഓളം കോൾ ഗേളുകളെയും രാഷ്ട്രീയക്കാരെയും, ഉദ്യോഗസ്ഥ മേധാവികളെയും കെണിയിൽ പെടുത്താൻ നിയോഗിച്ചു. ശ്വേത ജെയ്ൻ, ആരതി ദയാൽ എന്നീ യുവതികളാണ് ഇതിന് ചരട് വലിച്ചതെന്ന് ഇതിനകം വിവരം പുറത്തുവന്നു കഴിഞ്ഞു. ഫൈവ് സ്റ്റാർ സംസ്‌കാരത്തിലേക്കും ആഡംബര ജീവിതത്തിലേക്കും പെൺകുട്ടികളെ വലിച്ചടുപ്പിക്കുകയായിരുന്നു ഇരുവരും. ചെയ്യുന്ന ജോലിക്ക് കിടിലൻ പ്രതിഫലവും നൽകി, പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻഡോർ വനിതാ എസ് എസ്‌പി രുചി വർദ്ധൻ സിങ് പറഞ്ഞു.

താഴന്ന മധ്യവർഗ്ഗത്തിൽ പെട്ട 24 കോളേജ് വിദ്യാർത്ഥിനികളെയാണ് വിഐപികളുടെ കിടപ്പറ പങ്കിടാൻ നിയോഗിച്ചത്. നഗരത്തിലെ ഒരു ഹൈക്ലാസ് കോളേജിൽ അഡ്‌മിഷൻ കിട്ടാൻ കൊതിച്ചിരിക്കുകയായിരുന്നു മോണിക്ക യാദവ്. ശ്വേത ഈ മോഹം സാധിച്ചുകൊടുക്കാമെന്ന വാഗ്ദാനം നൽകി. മധ്യപ്രദേശ് സർക്കാരിലെ ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ശ്വേത മോണിക്കയെ വിശ്വസിപ്പിക്കാൻ ഭോപ്പാലിലെ സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. സെക്രട്ടറി തലത്തിലുള്ള മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. കൂടാതെ ഇൻഡോറിൽ നിന്ന് ഭോപ്പാലിലേക്ക് പോകാൻ ഒരു ഓഡി കാർ സമ്മാനിച്ചു.

ആദ്യമൊന്നും മോണിക്ക ശ്വേതയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ തയ്യാറായിസ്സ. അവൾ നർസിങ്ഗട്ടിലെ വീട്ടിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. ഇര കൈയിൽ നിന്ന് വഴുതാതിരിക്കാൻ ശ്വേത കൂട്ടാളി ആരതി ദയാലിനെ നിയോഗിച്ചു. മോണിക്കയുടെ വീട്ടിൽ എത്തിയ ആരതി അച്ഛൻ ഹീരാലാലിനെ പലതും പറഞ്ഞ് പ്രലോഭിപ്പിച്ചു. മകളെ ഭോപ്പാലിലേക്ക് അയച്ചാൽ, വിദ്യാഭ്യാസ ചെലവ് മൊത്തം തന്റെ എൻജിഒ വഹിക്കുമെന്ന വാഗ്ദാനം മുന്നോട്ട് വച്ചു. സാമ്പത്തിക നില അത്ര നന്നാല്ലാത്ത ഹീരാലാലിന് അത് നല്ല അവസരമായി തോന്നി. 18 കാരിയായ മകളെ സന്തോഷത്തോടെ ആരതിക്കൊപ്പം ഭോപ്പാലിലേക്ക് അയച്ചു. ഒരുദിവസം, സെക്രട്ടേറിയറ്റിലെ ഒരുഉദ്യോഗസ്ഥനുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ എംഎംഎസ് ആരതി മോണിക്കയെ കാട്ടി. ഉന്നതങ്ങളിൽ എത്താൻ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യേണ്ടി വരുമെന്നാണ് ആരതി മോണിക്കയെ വിശ്വസിപ്പിച്ചത്.

സെക്‌സ് വീഡിയോ എടുത്ത് ബ്രെയിൻ വാഷിങ്

തങ്ങളുടെ എൻജിഒ മറയാക്കിയാണ് ശ്വേതയും ആരതിയും കോളജ് വിദ്യാർത്ഥിനികളെ ബ്രെയിൻ വാഷ് ചെയ്തത്. ആഡംബര ജീവിതത്തിന്റെ സുഖം അറിഞ്ഞുതുടങ്ങുമ്പോഴേക്കും പതിയെ പെൺകുട്ടികളെ ഹണിട്രാപ്പ് റാക്കറ്റിലേക്ക് വീഴ്‌ത്തും. ഈ വർഷം ഓഗസ്റ്റ് 30 ന് ആരതിയും കൂട്ടാളിയായ രൂപയും ചേർന്ന് മോണിക്കയെ ഒരു ആഡംബരക്കാറിൽ ഇൻഡോറിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരുപോഷ് ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തു. അടുത്ത ദിവസം വൈകുന്നേരം സർക്കാർ എഞ്ചിനീയറായ അറുപതുകാരൻ ഹർഭജൻ സിങ്ങിനെ പരിചയപ്പെടുത്തി. അന്നുരാത്രി മുഴുവൻ അയാൾക്കൊപ്പം സെക്‌സിൽ ഏർപ്പെടേണ്ടി വന്നു മോണിക്കയ്ക്ക്. എന്നാൽ, ഹർഭജൻസിങ്ങിന്റെയും തന്റെയും ലൈംഗിക കേളികൾ ഹോട്ടൽ മുറിയിൽ വച്ച് ആരതി റെക്കോഡ് ചെയ്യുന്നുണ്ടെന്ന് മോണിക്ക അറിഞ്ഞില്ല. ഈ വീഡിയോ ക്ലിപ്പ് കാട്ടിയാണ് ഹർഭജന്റെ കൈയിൽ നിന്ന് ശ്വേത മൂന്നുകോടി ആവശ്യപ്പെട്ടത്. വീട്ടുകാരോട് എങ്ങാനും പറഞ്ഞാൽ, സെക്‌സ് വീഡിയോ ഒരു വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും മോണിക്കയെ ശ്വേത ഭീഷണിപ്പെടുത്തി.

ഹണിട്രാപ്പിൽ പെട്ടവരിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും

മുൻ മുഖ്യമന്ത്രി, എട്ട് മുന്മന്ത്രിമാർ, ഭോപ്പാൽ സെക്രട്ടേറിയറ്റിലെ 12 ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് ശ്വേത ജയിനിന്റെ ഹണിട്രാപ്പിൽ പെട്ട് കുഴപ്പത്തിലായത്. ഇതിന് വേണ്ടി 24 കോളേജ് വിദ്യാർത്ഥിനികളെ താൻ ഉപയോഗിച്ചുവെന്ന് ശ്വേത അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട. ഹണി ട്രാപ്പിന്റെ മുഖ്യലക്ഷ്യം വിഐപികളിൽ നിന്ന് ആകർഷകമായ കോടികളുടെ സർക്കാർ കരാറുകൾ കൈക്കലാക്കുക എന്നതായിരുന്നു. ഈ കരാറുകൾ ശ്വേതയും കൂട്ടാളി ആരതിയും കമ്മീഷൻ അടിസ്ഥാനത്തിൽ പേരുകേട്ട കമ്പനികൾക്ക് മറിച്ചുവിറ്റു. ആകർഷകമായ പദ്ധതികളിൽ നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് നിയമനം സംഘടിപ്പിച്ച് കൊടുക്കുന്നതും ഇവരായിരുന്നു. കോളേജ് വിദ്യാർത്ഥികളുടെ പിതാവിന്റെ പ്രായമുള്ളവരുമായി സെക്‌സിൽ ഏർപ്പെടാനാണ് ശ്വേതയും സംഘവും നിർബ്‌നധിച്ചിരുന്നതെന്നും എസ്‌ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

അശ്ലീല ദൃശ്യങ്ങൾ നാലായിരത്തിലധികം

വരെ കെണിയിൽപ്പെടുത്തിയ സംഘത്തിലെ അഞ്ചുസ്ത്രീകളും ഒരു പുരുഷനും നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽനിന്നു പിടിച്ചെടുത്ത തെളിവുകളിൽനിന്നാണ് ഉന്നതർ ഉൾപ്പെട്ട വിവരം പുറത്തായത്. അതേസമയം, പെൺകെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ൻ ബിജെപി.ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളിൽനിന്ന് വിശദീകരണം തേടി. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബിജെപി. വക്താവ് ദീപക് വിജയ്വർഗിയ പറഞ്ഞു. 2008-ലെയും 2013-ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്കുവേണ്ടി ഇവർ പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

കേസിൽ പിടിയിലായ ശ്വേതാ ജയ്ൻ, ബർക്കാ സോണി, ആരതി ദയാൽ ശ്വതാ സ്വപിനിൽ, നമിസേക്ക് എന്നിവരിൽ നിന്നും 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടൽ മുറികളിൽ നിന്നും ഒളിക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഇതിലുണ്ട്. ഇവ ഫോറൻസിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

അറസ്റ്റിലായ ബർക്കാ സോണി കോൺഗ്രസിന്റെ മുൻ ഐറ്റി സെൽ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. മറ്റൊരു പ്രതിയായ ശ്വേതാ ജെയിൻ തന്റെ പെൺവാണിഭ സംഘ നടത്തിയിരുന്നത് ബിജെപി എംഎൽഎ ബിജേന്ദ്ര പ്രതാപി സിങ്ങ് നൽകിയ വാടകകെട്ടിടത്തിലാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. 5 പ്രതികളും സമാന്തരമായി പ്രത്യേക സംഘങ്ങളാക്കിയാണ് പ്രവർത്തിച്ചിരുന്നത്.

ഇൻഡോർ മുനിസിപ്പിൽ കോർപ്പറേഷനിലെ എൻജിനീയരാ ഹർഭജൻ സിങ്ങ് എന്ന വ്യക്തിയെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാളിൽ നിന്ന് 3 കോടി തട്ടാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസിൽ നൽകിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിർണായ വിവരങ്ങൾ പുറത്തുവന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ 18 വയസ്സുള്ള പെൺകുട്ടിയിൽ നിന്നാണ് അന്വേഷണ സംഘം ഹണിട്രാപ്പ് സംഘത്തിലേക്ക് എത്തിച്ചേർന്നത്. ആരതി ദയാലും പൊലീസിനോട് കുറ്റസമ്മതം നടത്തിിട്ടുണ്ട്. പത്താംക്ലാസിൽ 95 ശതമാനം മാർക്ക് വാങ്ങിയാണ് ആരതി ജയിച്ചത്. പ്ലസ് ടുവിൽ 78 ശതമാനവും. ഒന്നര വർഷം മുമ്പ് ഭോപ്പാലിൽ എത്തിയതോടെയാണ് വാണിഭ സംഘത്തിലെ പ്രധാനിയായി ആരതി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP