Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കോൺട്രാക്ടർ എന്ന് പരിചയപ്പെടുത്തി അടുക്കും; അതിന് ശേഷം ഒരു ലോഡ് സിമന്റ് ഓർഡർ ചെയ്യും; ഗോഡൗണിൽ സാധനം ഇറക്കിയ ശേഷം നൽകുക പോസ്റ്റ് ഡെറ്റഡ് ചെക്ക്; വണ്ടി ചെക്കെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ഭാര്യയെ പീഡിപ്പിച്ചെന്ന് പരാതി കൊടുത്ത് കടയുടമയെ കുടുക്കും; കള്ളപരാതിയിലൂടെ ലക്ഷങ്ങൾ തട്ടിയ മടത്തറ അഖിൽ കുടുങ്ങി; ആശ്വാസം തിരുവനന്തപുരത്തേയും കൊല്ലത്തേയും സിമന്റ് വ്യാപാരികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരവധി കടകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മടത്തറ സ്വദേശി അഖിനെ ടക്കൽ പൊലീസ് പിടികൂടി്. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ നിരവധി കടകളിൽ അഖിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കല്ലറ, കടക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ തട്ടിപ്പ്. ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അഖിൽ അടുക്കും.

തുടർന്ന് ഒരു ലോഡ് സിമെന്റ് ഓർഡർ ചെയ്യും. ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തിൽ സാധനം ഇറക്കും. ഒടുവിൽ ചെക്കിൽ ഒരാഴ്ച ഡേറ്റ് ഇട്ട് നൽകി കൊടുത്തു വിടും. ആ ചെക്ക് വണ്ടി ചെക്കാണെന്ന് പിന്നീടാണ് മനസിലാവുക. പിന്നെ ഇയാൾ ഫോൺ എടുക്കില്ല. നിയമ നടപടിയുമായി പോയാൽ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് അഖിൽ സമീപ സ്റ്റേഷനിൽ പരാതി നൽകും. ഒടുവിൽ ഈ കള്ള പരാതിയിൽ കടയുടമ അകത്താകും.

മാനം പോയ ഉടമ പിന്നെ ആ വഴിക്ക് പോകില്ല . ഇത്തരത്തിൽ നിരവധി ഇടങ്ങളിൽ ഇയാൽ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കല്ലറയിൽ നിന്ന് ഒരു ലക്ഷം തട്ടിയ പരാതിയിൽ പാങ്ങോട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് ഉണ്ട് . കല്ലറയിലെ കടയുടമ ക്കെതിരെ മോഷണം, പീഡനം തുടങ്ങി വ്യാജ പരാതികൾ നൽകി കുടുക്കാനും അഖിൽ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP