Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഷ്ടിക്കാൻ ബെസ്റ്റ് ടൈം രാത്രിയല്ല.. പകൽ; തലസ്ഥാനത്ത് മോഷണത്തിന് പുതിയ തിയറി അവതരിപ്പിച്ച മായാവി അരുണും കൂട്ടാളിയും കുടുങ്ങി; വലയിലായത് പത്തിലേറെ മോഷണങ്ങൾ തിരുവനന്തപുരത്ത് മാത്രം സമർത്ഥമായി നടപ്പാക്കിയ ചങ്ങാതിമാർ; നോട്ടമിടുന്നത് പകൽ ഒഴിഞ്ഞുനിൽക്കുന്ന ആളില്ലാ വീടുകളിലെ സ്വർണവും പണവും; മുമ്പ് കല്യാണ വീടുകൾ നോട്ടമിട്ടവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ റൂട്ടുമാറ്റിയെങ്കിലും പിടിയിലായി

മോഷ്ടിക്കാൻ ബെസ്റ്റ് ടൈം രാത്രിയല്ല.. പകൽ; തലസ്ഥാനത്ത് മോഷണത്തിന് പുതിയ തിയറി അവതരിപ്പിച്ച മായാവി അരുണും കൂട്ടാളിയും കുടുങ്ങി; വലയിലായത് പത്തിലേറെ മോഷണങ്ങൾ തിരുവനന്തപുരത്ത് മാത്രം സമർത്ഥമായി നടപ്പാക്കിയ ചങ്ങാതിമാർ; നോട്ടമിടുന്നത് പകൽ ഒഴിഞ്ഞുനിൽക്കുന്ന ആളില്ലാ വീടുകളിലെ സ്വർണവും പണവും; മുമ്പ് കല്യാണ വീടുകൾ നോട്ടമിട്ടവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ റൂട്ടുമാറ്റിയെങ്കിലും പിടിയിലായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുമ്പ് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം. എന്നാൽ പിടിക്കപ്പെ്ട്ടു. ശിക്ഷയും കിട്ടി. ഇതോടെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒന്ന് റൂ്ട്ട് മാറ്റിപ്പിടിച്ചു. പകൽ മോഷണം. അതും ആളില്ലാ വീടുകൾ കേന്ദ്രീകരിച്ച്. പക്ഷേ വീണ്ടും പിടിയിലായതോടെ ചുരുളഴിഞ്ഞത് തലസ്ഥാനം കേന്ദ്രീകരിച്ച് മാത്രം നടന്ന പത്തോളം മോഷണക്കേസുകൾ.

പകൽ സമയത്ത് കറങ്ങി നടന്ന് വീടുകൾ കത്തിപ്പൊളിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും സിറ്റി ഷാഡോ പൊലീസിന്റ സഹായത്തോടെ മണ്ണന്തല പൊലീസാണ് പിടികൂടുന്നത്. മണികണ്ഠേശ്വരം പന്നികുഴിക്കര വേറ്റിക്കൊണം ബീനാ ഭവനിൽ മായാവി അരുൺ എന്നും വെറ്റിക്കോണം അരുൺ എന്നും വിളിക്കുന്ന അരുൺ (31), കടകംപള്ളി വില്ലേജിൽ ചാക്ക ഐടിഐയ്ക്ക് സമീപം മൈത്രി നഗറിൽ സുധീർ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രന്റെ നിർദേശ പ്രകാരം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

തെളിയുന്നത് പത്ത് മോഷണങ്ങൾ

തിരുവനന്തപുരം നഗരത്തിൽ നടന്ന പത്തോളം മോഷണങ്ങളാണ് തെളിഞ്ഞത്. കുടപ്പനക്കുന്ന് പാതിരപ്പള്ളി പുലിപ്ര ശിവമംഗലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അതുൽ മോഹനന്റെ വീടിന്റെ മുൻവശം വാതിൽ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും ക്യാഷും കവർന്ന കേസ്, ശ്രീകാര്യം ചെല്ലമംഗലം വാർഡിൽ വെഞ്ചാവോട് ശ്രീനഗർ അജിത്ത് ലൈനിൽ ഐശ്വര്യയിൽ ശ്രീധരൻപിള്ള മകൻ വിനുരാജിന്റെ വീട് തേങ്ങാ പൊതിക്കുന്ന പാര ഉപയോഗിച്ച് മുൻവശം വാതിൽ പൊളിച്ച് 18 പവനോളം സ്വർണ്ണാഭരണങ്ങൾ, വാച്ച്, ക്യാഷ് തുടങ്ങിയവ കവർന്ന കേസ് ... ഇതെല്ലാം ആദ്യ കേസുകൾ.

ശ്രീകാര്യം എഞ്ചിനീയറിങ് കോളജിന് സമീപം പുളിക്കൽ ക്ഷേത്രത്തിന് സമീപമുള്ള രെു വീട് മുൻവശം വാതിൽ പകൽ സമയം കുത്തിപ്പൊളിച്ച് ക്യാഷ് കവർന്ന കേസ്, ശ്രീകാര്യം പാങ്ങപ്പാറ പുളിക്കൽ ക്ഷേത്രത്തിന് സമീപം ഒരു ഇരുനില വീടിന്റെ മുൻവശം വാതിൽ കുത്തിപ്പൊളിച്ച് പണം കവർന്ന കേസും ഉൾപ്പെടെ ഈ അടുത്ത കാലത്തുണ്ടായ നിരവധി പകൽ മോഷണങ്ങൾ ഇവരുടെ അറസ്റ്റോടെ തെളിഞ്ഞു.

2017ൽ പത്തോളം മോഷണം നടത്തിയതിന് ഷാഡോ പൊലീസ് പിടികൂടി എട്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ പുറത്തിറങ്ങിയാണ് ഇയാൾ വീണ്ടും മോഷണം നടത്തിയത്. മുൻപ് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ. കല്യാണം നടക്കുന്ന വീടുകൾ കണ്ടെത്തി സഹായിക്കാനെന്ന വ്യാജേന ഇയാളും സംഘവും കടന്നു കൂടും. പലരും വന്നു പോകുന്നതിനാൽ ഇവരെ വീട്ടിലെ ആൾക്കാർ ശ്രദ്ധിക്കാത്തത് മറയാക്കി വീട്ടിലെ പണവും വിലപിടിപ്പുള്ള സാധനങ്ങളും എവിടെയാണെന്ന് മനസ്സിലാക്കിയ ശേഷം വീട്ടുകാർ കല്യാണ മണ്ഡപത്തിൽ പോകുന്ന തക്കം നോക്കി വീടുകളിൽ മോഷണം നടത്തും. ഇത്തരത്തിൽ ഇയാൾക്ക് പേരൂർക്കട, മ്യൂസിയം, വട്ടിയൂർക്കാവ്, പൂജപ്പുര എന്നീ സ്റ്റേറ്റഷനുകളിലായി മുപ്പതൊളം കേസ്സുകളാണുള്ളത്. ഈ രീതിയിലുള്ള തുടരെ മോഷണം പിടിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പകൽ കറങ്ങി നടന്നുള്ള മോഷണം ആരംഭിച്ചത്.

പകൽ സമയത്ത് കറങ്ങി നടക്കുന്ന ഇയാൾ ആളില്ലാത്ത വീടുകൾ കണ്ടാൽ മതിൽ ചാടിക്കടന്ന് അകത്ത് കയറി വീട്ടിൽ തന്നെയുള്ള പിക്കാസ്, മൺവെട്ടി, പാര എന്നിവ ഏതെങ്കിലും ഉപയോഗിച്ച് മുൻഭാഗത്തെ കതക് തകർത്ത് അകത്ത് കയറി സ്വർണ്ണവും പണവും മറ്റു വില പിടിപ്പുള്ള ചെറിയ സാധനങ്ങളും എടുത്ത ശേഷം കടന്നു കളയും.

മോഷണം നടത്തി കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ ചാക്ക ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പണ ഇടപാട് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് കൂട്ട് പ്രതിയായ സുധീറാണ്. മോഷണ മുതലുകളിലെ സ്വർണം വിറ്റ് കിട്ടുന്ന പണം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി നടക്കാനും വില കൂടിയ മദ്യം വാങ്ങി ഉപയോഗിക്കുന്നതിനുമാണ് ഇരുവരും ചെലവഴിച്ചിരുന്നത്. ഇത്തവണയും മോഷണം നടത്തി കിട്ടിയ പണം ഉപയോഗിച്ച് ഇരുവരും ബാംഗ്ലൂരിൽ വിനോദയാത്ര പോയിരുന്നു.

സിറ്റി പൊലിസ് കമ്മിഷണർ എസ്.സുരേന്ദ്രന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം എ സി ശിവസുതൻ പിള്ള, മണ്ണന്തല എസ് ഐ രാകേഷ്, ശ്രീകാര്യം എസ് ഐ സനോജ്, ഷാഡോ എസ് ഐ സുനിൽ ലാൽ, ഷാഡോ എ എസ് ഐമാരായ അരുൺകുമാർ, യശോധരൻ ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP