Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ശിവശങ്കറിന് അസുഖമൊന്നുമില്ലെന്ന് തെളിഞ്ഞു; ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്കൊന്നും കണ്ടെത്താനായില്ല; നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനം; 12 മണിക്കൂർ കൂടി ഐസിയുവിൽ കിടക്കാം; അതു കഴിഞ്ഞാൽ 12 മണിക്കൂർ വാർഡിലോ പേ വേർഡിലോ; കസ്റ്റംസിനെ പിണക്കാൻ പിആർഎസ് ആശുപത്രിക്ക് താൽപ്പര്യക്കുറവ്; ശിവശങ്കറിനെ നാളെ അറസ്റ്റ് ചെയ്യാൻ സാധ്യത; മുൻകൂർ ജാമ്യ ഹർജി നൽകാനും നീക്കം

ശിവശങ്കറിന് അസുഖമൊന്നുമില്ലെന്ന് തെളിഞ്ഞു; ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്കൊന്നും കണ്ടെത്താനായില്ല; നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനം; 12 മണിക്കൂർ കൂടി ഐസിയുവിൽ കിടക്കാം; അതു കഴിഞ്ഞാൽ 12 മണിക്കൂർ വാർഡിലോ പേ വേർഡിലോ; കസ്റ്റംസിനെ പിണക്കാൻ പിആർഎസ് ആശുപത്രിക്ക് താൽപ്പര്യക്കുറവ്; ശിവശങ്കറിനെ നാളെ അറസ്റ്റ് ചെയ്യാൻ സാധ്യത; മുൻകൂർ ജാമ്യ ഹർജി നൽകാനും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായ എം ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് വ്യക്തമായി. നെഞ്ചു വേദനയ്ക്ക് കാരണം ഹൃദയത്തിലെ ബ്ലോക്ക് അല്ലെന്നും തെളിഞ്ഞു. ഇതോടെ ശിവശങ്കറിനെ ഡിസ്ചാർജ്ജ് ചെയ്യാനാണ് പി ആർ എസ് ആശുപത്രിയുടെ തീരുമാനം. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളിലേക്ക് ചെന്നു വീഴാൻ ആശുപത്രിക്ക് താൽപ്പര്യമില്ല. കസ്റ്റംസും എൻഐഎയും ആശുപത്രിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 24 മണിക്കൂറിന് ശേഷം ഇതേ ആരോഗ്യസ്ഥിതിയിൽ തുടർന്നാൽ ശിവശങ്കറിനെ ഡിസ്ചാർജ്ജ് ചെയ്യും.

നാളെ രാവിലെ ഒൻപത് മണിക്ക് ഈ നിരീക്ഷണ സമയം കഴിയും. 12 മണിക്കൂർ കൂടി ഐസിയുവിൽ കിടത്തും. അതിന് ശേഷം വാർഡിലേക്ക് മാറ്റും. ഇതാണ് ഡോക്ടർമാരുടെ തീരുമാനം. ആരോഗ്യനില തൃപ്തികരമാണെങ്കിൽ കസ്റ്റംസ് തുടർ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

പ്രാഥമിക പരിശോധനയിൽ ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യത്തിൽ ആശങ്കയ്ക്ക വഴയില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായാൽ ആശുപത്രിയിൽനിന്നുതന്നെ അദ്ദേഹത്തെ ചോദ്യംചെയ്യാനായി കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. അതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശിവശങ്കർ ശ്രമിച്ചേക്കും. ഇഡി അറസ്റ്റ് ഭയന്ന് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 23 വരെ അറസ്റ്റിന് വിലക്കുണ്ട്. ഇത് ഇഡിക്ക് മാത്രമാണ് ബാധകം.

ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് രഹസ്യ നീക്കം നടത്തിയത്. വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഉടൻ കൂടെച്ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റർ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തിൽ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്.

ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതർ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്. രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ മൂന്നുമണിക്കൂറോളം ആശുപത്രിയിൽ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. ഐസിയുവിൽ കിടന്നാൽ ചോദ്യം ചെയ്യൽ നടക്കില്ല. എന്നാൽ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ എല്ലാ കണ്ണും പി ആർ എസിലേക്കാണ്. ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്താൽ എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്തു. ലൈഫ് മിഷൻ വഴി ലഭിച്ച കൈക്കൂലി തുക ഡോളർ ആക്കി മാറ്റി യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 1.90 ലക്ഷം ഡോളർ ആണ് വിദേശത്തേക്ക് കടത്തിയത്. ഈ കേസിലാകും ശിവശങ്കറിന്റെ അറസ്റ്റ് എന്നാണ് സൂചന. അപ്രതീക്ഷിതമായി അറസ്റ്റ് നീക്കം നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം വാഹനത്തിൽ കയറിയയുടൻ കുഴഞ്ഞുവീണതോടെ ആശുപത്രിയിലാക്കി. ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) െഹെക്കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ആവശ്യമെങ്കിൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന, ക്രിമിനൽ നടപടിച്ചട്ടം 41(എ) നോട്ടീസുമായാണ് സ്വർണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി ഇന്നലെ െവെകിട്ട് നേരിട്ടെത്തിയത്.

ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണു സൂചന. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഡോക്ടർമാരുമായി സംസാരിച്ചതിനു ശേഷം മടങ്ങി. രക്തസമ്മർദം കൂടുതലാണെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. ഇന്നലെ െവെകിട്ട് ആറിനു തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ നേരിട്ടു ഹാജരാകാൻ അദ്ദേഹത്തിനു നിർദ്ദേശം നൽകിയിരുന്നു. സുഖമില്ലാത്തതിനാൽ എത്താനാകില്ലെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ വിവിധ അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴിയും ശിവശങ്കറിനു കുരുക്കൊരുക്കിയെന്നാണു വിവരം.

വിവിധ ഏജൻസികൾ അദ്ദേഹത്തെ ഇതിനകം ഏകദേശം 110 മണിക്കൂർ ചോദ്യംചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണു ശിവശങ്കറിനെതിരേ നിർണായകമായത്. സ്വപ്ന സുരേഷുമായുള്ള ദുരൂഹമായ ബന്ധവും അവരുമായുള്ള സാമ്പത്തിക ഇടപാടുകളും സംശയനിഴലിലാണ്. ഈന്തപ്പഴം കടത്തിന്റെ പേരിലും കേസ് രജിസ്റ്റർ ചെയ്യുമെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP