Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്ന അടുത്ത സുഹൃത്ത്; ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയത്; സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്‌ച്ചകളായിരുന്നു; സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്; കള്ളക്കടത്തിൽ തനിക്ക് യാതൊരു പങ്കാളിത്തവും ഇല്ല; കസ്റ്റംസ് മുമ്പാകെ ശിവശങ്കരന്റെ മൊഴി ഇങ്ങനെ; കള്ളക്കടത്ത് സംഘത്തിന്റെ ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കറും പങ്കാളി; ഹെദർ ഹൈറ്റ്സ് ഫ്ളാറ്റ് സമുച്ചയത്തിൽ ഇവർക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ

സ്വപ്ന അടുത്ത സുഹൃത്ത്; ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയത്; സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്‌ച്ചകളായിരുന്നു; സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്; കള്ളക്കടത്തിൽ തനിക്ക് യാതൊരു പങ്കാളിത്തവും ഇല്ല; കസ്റ്റംസ് മുമ്പാകെ ശിവശങ്കരന്റെ മൊഴി ഇങ്ങനെ; കള്ളക്കടത്ത് സംഘത്തിന്റെ ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കറും പങ്കാളി; ഹെദർ ഹൈറ്റ്സ് ഫ്ളാറ്റ് സമുച്ചയത്തിൽ ഇവർക്കായി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്നയുമായി അടുത്തബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ചു മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ. കസ്റ്റംസിന്റെ ചോദ്യംചെയ്യലിലാണ് ശിവശങ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വപ്ന അടുത്ത സുഹൃത്താണ്. ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയതെന്നും ശിവശങ്കർ മൊഴി നൽകി.

സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്. സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ശിവശങ്കർ പറഞ്ഞു. കൂടിക്കാഴ്ചയിലെ ചർച്ചയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ കസ്റ്റംസ് ചോദ്യം ചെയ്യലിൽ ഉന്നയിച്ചു. അവർ വഴിവിട്ടനീക്കങ്ങൾ നടത്തുന്നവരായിരുന്നുവെന്ന് അറിവില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെ വാദം.

എന്നാൽ ഇവരുമായുള്ള കൂടിക്കാഴ്ചകൾ സംബന്ധിച്ചുള്ള ചില ചോദ്യങ്ങൾ ശിവശങ്കർ അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്തില്ലെന്നും മൗനം പാലിക്കുകയായിരുന്നുവെന്നുമാണ് വിവരം. ചോദ്യം ചെയ്യലിനോട് ശിവശങ്കർ പൂർണമായും സഹകരിച്ചുവെന്ന വിലയിരുത്തലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്. കേസിൽ പ്രാഥമിക ചോദ്യം ചെയ്യലാണ് ഇപ്പോൾ പൂർത്തിയായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിവരങ്ങളിലേക്ക് ചോദ്യം ചെയ്യൽ പോയില്ല. പ്രതികളുമായുള്ള സൗഹൃദം സംബന്ധിച്ച കാര്യങ്ങളാണ് കസ്റ്റംസ് കൂടുതലായി ചോദിച്ചത്. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർന്നുള്ള ചോദ്യം ചെയ്യൽ. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

പ്രതികളുമായിട്ടുള്ളത് സൗഹൃദം മാത്രമാണെന്നും, കള്ളക്കടത്തിൽ തനിക്ക് ഒരു പങ്കാളിത്തവും ഇല്ലെന്നും ശിവശങ്കർ മൊഴി നൽകി.യിരിക്കുന്നത്. എന്നാൽ ശിവശങ്കറിന്റെ മൊഴി പൂർണമായും കസ്റ്റംസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് സൂചന. അതിനിടെ ഹെദർ ഹൈറ്റ്‌സ് ഫ്‌ളാറ്റിൽ കള്ളക്കടത്തുമാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയെറ്റ് ജീവനക്കാരനായ അരുൺ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഐടി വകുപ്പിൽ ശിവശങ്കറിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അരുൺ. ഇദ്ദേഹം ശിവശങ്കരൻ പറഞ്ഞത് അനുസരിച്ച് ഫ്‌ളാറ്റിന്റെ വിവരങ്ങൾ ആരായുകയാണ് ഉണ്ടായത്.

ബുക്ക് ചെയ്ത മുറിയിലേക്ക് ആദ്യം എത്തിയത് ജയശങ്കറാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും ഇവിടേക്ക് എത്തുന്നത്. മെയ് മാസത്തിന് ശേഷം നിരവധി തവണ കള്ളക്കടത്തുസംഘം മുറി ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തി. രാത്രി വൈകുവോളം ചർച്ച നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന് ഫ്‌ളാറ്റ് ഉണ്ടെന്ന് പറയുന്ന ഹെദർ ഹൈറ്റ്‌സിൽ തന്നെയാണ് കള്ളക്കടത്ത് സംഘവും താമസിച്ചിരുന്നത്.

ഇവിടെ ആദ്യം ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ഏഴാം നിലയിലാണ്. ഇവിടെ ഫ്‌ളാറ്റ് ബുക്ക് ചെയ്യുന്നതിന് ഇങ്ങോട്ടേക്ക് ആദ്യമായി ഫോൺ വിളിച്ചത് അരുൺ എന്നയാൾ ആണ്. ഇയാൾ സ്വയം പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പിൽ എം. ശിവശങ്കറിന്റെ അസോസിയേറ്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ആണെന്നാണ്. ഒരു തവണ അരുൺ ശിവശങ്കരൻ പറഞ്ഞത് അനുസരിച്ചു ഫ്‌ളാറ്റ് ബുക്കു ചെയ്യാൻ അന്വേഷണം നടത്തുക മാത്രമാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ഈ ഫ്‌ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ആണ്. മെയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കർ ഇവിടെ താമസിച്ചിട്ടുണ്ട്. ഹെദർ ഹൈറ്റ്‌സിൽ പല മുറികളിൽ പ്രതിദിന വാടകയ്ക്ക് ജയശങ്കർ പലപ്പോഴായി താമസിച്ചു. ജയശങ്കർ ഇവിടെ നൽകിയിരുന്ന തിരിച്ചറിയൽ കാർഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ജയശങ്കറും കള്ളക്കടത്ത് സംഘങ്ങളുടെ ചർച്ചയിൽ പങ്കാളിയായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഒമ്പതു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തുവെങ്കിലും കസ്റ്റംസ് തൃപ്തരല്ലെന്നാണ് സൂചന. ഇദ്ദേഹത്തെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഫ്‌ളാറ്റ് ബുക്ക് ചെയ്യാൻ വിളിച്ച അരുണിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ ഒരാൾ ശിവശങ്കറിനു കീഴിൽ ജോലി ചെയ്യുന്നുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അരുണാണ് കള്ളക്കടത്ത് പ്രതികൾക്കു വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് ശിവശങ്കറും ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ജയശങ്കറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കള്ളക്കടത്ത് സംഘത്തെ കുറിച്ച് സുവ്യക്തമായ വിവരങ്ങൾ ശിവശങ്കറിൽനിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകൾ ബുക്ക് ചെയ്തത് താൻ പറഞ്ഞിട്ടാണെന്നാണ് ശിവശങ്കർ പറഞ്ഞിട്ടുള്ളത്. ഈ ഫ്‌ളാറ്റിൽ നടന്ന പത്തോളം ചർച്ചകളിൽ ജയശങ്കറും പങ്കാളിയായിരുന്നു എന്നതാണ് മറ്റൊരു വിവരം. രാത്രികാലങ്ങളിൽ വരികയും പിറ്റേന്ന് ഉച്ചയ്ക്ക് മുൻപ് പോവുകയുമായിരുന്നു രീതി. ഈ സമയത്ത് റമീസ്, സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവരൊക്കെ തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളിയായെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP