Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പാക്കി ഓർത്തോ ഐസിയുവിൽ കാവലിന് പൊലീസ്; പ്രവേശനം അതിവിശ്വസ്തർക്ക് മാത്രം; ഐസിയുവിൽ ശിവശങ്കറിന് സുഖവാസമെന്ന് വിലയിരുത്തി കേന്ദ്ര ഏജൻസി; അന്വേഷണം അട്ടിമറിക്കുന്നത് സർക്കാരിന്റെ പിന്തുണയിൽ എന്ന് ഐബി; ഒരു അസുഖവുമില്ലാത്ത ശിവശങ്കറിനെ ചികിൽസിക്കാൻ മെഡിക്കൽ ബോർഡും; നടക്കുന്നതെല്ലാം കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ; ചോദ്യം ചെയ്യൽ നീട്ടാൻ ഇനി കോവിഡ് നാടകം?

ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പാക്കി ഓർത്തോ ഐസിയുവിൽ കാവലിന് പൊലീസ്; പ്രവേശനം അതിവിശ്വസ്തർക്ക് മാത്രം; ഐസിയുവിൽ ശിവശങ്കറിന് സുഖവാസമെന്ന് വിലയിരുത്തി കേന്ദ്ര ഏജൻസി; അന്വേഷണം അട്ടിമറിക്കുന്നത് സർക്കാരിന്റെ പിന്തുണയിൽ എന്ന് ഐബി; ഒരു അസുഖവുമില്ലാത്ത ശിവശങ്കറിനെ ചികിൽസിക്കാൻ മെഡിക്കൽ ബോർഡും; നടക്കുന്നതെല്ലാം കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ; ചോദ്യം ചെയ്യൽ നീട്ടാൻ ഇനി കോവിഡ് നാടകം?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനോട് സർക്കാരിനുള്ള മമത കുറഞ്ഞിട്ടില്ലെന്ന തിരിച്ചറിവിലേക്ക് കസ്റ്റംസ്. ഒരു അസുഖവുമില്ലാത്ത ഐഎഎസുകാരനെ ഐസിയുവിൽ കിടത്തി ചികിൽസിക്കുന്നത് ഈ സ്‌നേഹം മൂലമാണെന്നാണ് വിലയിരുത്തൽ. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നതിന് തെളിവായും ഇത് വിലയിരുത്തുന്നു. മുൻ ഐ ടി സെക്രട്ടറി രഹസ്യങ്ങളുടെ കലവറയാണെന്ന വിലയിരുത്തലിലും ഇതോടെ കേന്ദ്ര ഏജൻസികൾ എത്തുകയാണ്.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ ശിവശങ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിൽ ഒത്തുകളി സംശയിക്കുകയാണ് കസ്റ്റംസ്. ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ സർക്കാർ ഒരുക്കുന്നത്. ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ശിവശങ്കറിന് ചികിത്സയുടെപേരിൽ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസം കഴിഞ്ഞാൽ ശിവശങ്കറിനെ അശുപത്രിയിൽ നിന്ന് വിട്ടേ മതിയാകൂ. അതിന് ശേഷം എന്ത് സംഭവിക്കുമെന്നാണ് കസ്റ്റംസ് ഉറ്റുനോക്കുന്നത്.

അസ്ഥിരോഗവിഭാഗം ഐ.സി.യു.വിൽ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതർ ഒരുക്കിയിട്ടുള്ളത്. പൊലീസിനേയും ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വിശ്വസ്തരായ ജീവനക്കാരല്ലാതെ ആരെയും ഈഭാഗത്തേക്ക് കടത്തിവിടുന്നില്ല. തിങ്കളാഴ്ച മെഡിക്കൽ ബോർഡ് ചേരും. ഇതിനുശേഷമാകും തുടർചികിത്സ തീരുമാനിക്കുക. ഈച്ച പോലും കടക്കാത്ത സിനിമാ സ്‌റ്റൈൽ സുരക്ഷയാണ് ഓർത്തോ ഐസിയുവിന് മുമ്പിലുള്ളത്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയെ സുരക്ഷിത താവളമാക്കി കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണഅ വിലയിരുത്തൽ.

മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗത്തിൽ പരിശോധന നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. അസ്ഥിരോഗവിഭാഗത്തിലെ പ്രാഥമിക പരിശോധനകൾക്കുശേഷം ഐ.സി.യു.വിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകൾക്കായി ഓർത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോഡും രൂപവത്കരിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. എന്നിട്ടും രോഗിയെ ഐസിയുവിൽ കിടത്തുന്നു.

കസ്റ്റംസ് നിയമ പ്രകാരം ഒരാളെ ചോദ്യം ചെയ്താൽ മാത്രമേ എഫ് ഐ ആർ ഇടാൻ സാധിക്കുകയുള്ളൂ. ഈ നിയമപരമായ പഴുതുപയോഗിച്ചാണ് മെഡിക്കൽ കോളേജിൽ ശിവശങ്കറെ കിടത്തുന്നത്. കേസുകളിൽ പ്രതിയല്ലാത്തതു കൊണ്ട് ആശുപത്രി അധികൃതരോട് കാര്യമായ രീതിയിൽ ഇടപെടലുകൾക്ക് കസ്റ്റംസിന് കഴിയുന്നില്ല. കേന്ദ്രസേനയുടെ സുരക്ഷ പോലും ഒരുക്കാനുമാകുന്നില്ല. അങ്ങനെ എല്ലാ തരത്തിലും ശിവശങ്കറിനെ സംസ്ഥാന സർക്കാർ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനിടെ ശിവശങ്കറിനെ കോവിഡ് പോസിറ്റിവായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.

മെഡിക്കൽ കോളേജിലെ ഓർത്തോ ഐസിയുവിൽ നിന്ന് പലർക്കും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. കോവിഡ് പോസിറ്റീവായി ശിവശങ്കർ മാറിയാൽ പിന്നേയും ദിവസങ്ങൾ അന്വേഷണം പ്രതിസന്ധിയിലാകും. അങ്ങനെ എന്ത് അട്ടിമറിയും നടക്കുമെന്ന ആശങ്ക കേന്ദ്ര ഏജൻസിക്കുണ്ട്. അവർക്ക് മെഡിക്കൽ കോളേജിൽ ഒരു വിധ ഇടപടെലും നടത്താനുമാകുന്നില്ല. എല്ലാം കേന്ദ്ര ആഭ്യന്തര വകുപ്പും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയാൽ അതിനെ അതിശക്തമായി കസ്റ്റംസ് എതിർക്കും.

കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകവേ വാഹനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡിസ്‌ക് തകരാർ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വിദഗ്ധ പരിശോധനകൾക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അസ്ഥിരോഗവിഭാഗം ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് കയറ്റുന്നതിന്റെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാരൻ കൈയേറ്റംചെയ്തത് സംഘർഷത്തിന് വഴിവെച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരെ തടയാൻ ശ്രമമുണ്ടായി.

കിള്ളിപ്പാലത്തെ പിആർഎസ് ആശുപത്രിയിലെത്തിയപ്പോൾ രക്താതിസമ്മർദവും ഇ.സി.ജി.യിൽ നേരിയ വ്യതിയാനവും കണ്ടതിനെ തുടർന്നാണ് കാർഡിയാക് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ആൻജിയോഗ്രാം പരിശോധനയിൽ പ്രശ്നങ്ങളൊന്നും ഉള്ളതായി കണ്ടില്ല. കടുത്ത നടുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ പരിശോധന നടത്തി.

എം.ആർ.ഐ. പരിശോധനയിൽ ഡിസ്‌കിന് തകരാറുണ്ടെന്നു കണ്ടതിനെ തുർന്ന് മറ്റൊരിടത്ത് അഭിപ്രായം ആരായാനായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. ഈ ആശുപത്രിയിൽ നിന്ന് ശ്രീചിത്രയിലേക്ക് മാറ്റാനായിരുന്നു കസ്റ്റംസിന്റെ ശ്രമം. എന്നാൽ ശ്രീചിത്രാ ആശുപത്രി കോവിഡ് കാരണം അവിടേക്ക് കൊണ്ടു വരേണ്ടതില്ലെന്ന് ആവശ്യപ്പെട്ടു. ഇതോടെ ചികിൽസ മെഡിക്കൽ കോളേജിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP