Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ജലീൽ പറയുന്ന ഖുർആൻ പാഴ്‌സൽ സ്വീകരിക്കാനുള്ള വ്യവസ്ഥ സി ആപ്റ്റിൽ ഇല്ലെന്ന് വ്യക്തമാക്കി ചട്ടങ്ങൾ; കോൺസുലേറ്റിലെ പാഴ്‌സലുകൾ സ്വീകരിച്ചേ മതിയാകൂവെന്ന് നിർദ്ദേശം നൽകിയത് പഴയ എംഡി; ജീവനക്കാരുടെ മൊഴികളിൽ നിറയുന്നത് അസ്വാഭാവികതകൾ; മുൻ എംഎൽഎയുടെ അടുത്ത ബന്ധു കണ്ടൈന്മെന്റെ സോണിൽ നിന്നും കുതിച്ചെത്തി സിസിടിവി ദൃശ്യ പരിശോധന നടത്തിയതും സംശയകരം; എൽബിഎസ് ഡയറക്ടറായുള്ള എം അബ്ദുൾ റഹ്മാന്റെ നിയമനവും പരിശോധിക്കും; ജലീലിന്റെ വിശ്വസ്തനും കുരുക്കിലേക്ക്

ജലീൽ പറയുന്ന ഖുർആൻ പാഴ്‌സൽ സ്വീകരിക്കാനുള്ള വ്യവസ്ഥ സി ആപ്റ്റിൽ ഇല്ലെന്ന് വ്യക്തമാക്കി ചട്ടങ്ങൾ; കോൺസുലേറ്റിലെ പാഴ്‌സലുകൾ സ്വീകരിച്ചേ മതിയാകൂവെന്ന് നിർദ്ദേശം നൽകിയത് പഴയ എംഡി; ജീവനക്കാരുടെ മൊഴികളിൽ നിറയുന്നത് അസ്വാഭാവികതകൾ; മുൻ എംഎൽഎയുടെ അടുത്ത ബന്ധു കണ്ടൈന്മെന്റെ സോണിൽ നിന്നും കുതിച്ചെത്തി സിസിടിവി ദൃശ്യ പരിശോധന നടത്തിയതും സംശയകരം; എൽബിഎസ് ഡയറക്ടറായുള്ള എം അബ്ദുൾ റഹ്മാന്റെ നിയമനവും പരിശോധിക്കും; ജലീലിന്റെ വിശ്വസ്തനും കുരുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള പാഴ്സലുകൾ മലപ്പുറത്തേക്കു കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം മുൻ സി-ആപ്റ്റ് മേധാവി അബ്ദുൾ റഹ്മാനിലേക്ക്. പാഴ്സൽ ഇടപാട് നടന്ന സമയത്ത് സി-ആപ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ഡോ. എം. അബ്ദുൾ റഹ്മാന്റെ നിലപാട് കേസിൽ നിർണ്ണായകമാകും. ആദ്യം കസ്റ്റംസാകും മൊഴി എടുക്കുക. അതിന് ശേഷം എൻഐഎയും ചോദ്യം ചെയ്‌തേയ്ക്കും. എല്ലാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാഴ്‌സൽ കൊണ്ടു പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഖുർആൻ കൊടുത്തിട്ടില്ലെന്ന യുഎഇയുടെ നിലപാടും നിർണ്ണായകമാകും.

സംസ്ഥാനത്തെ പ്രധാന ഇടതു പക്ഷ രാഷ്ട്രീയക്കാരന്റെ ബന്ധുവിനാണ് സിആപറ്റിൽ മറ്റൊരു താക്കോൽ സ്ഥാനമുള്ളത്. കോവിഡു കാലത്ത് കണ്ടൈന്മെന്റ് സോണിലുള്ള ഇദ്ദേഹം ഓഫീസിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ കസ്റ്റംസ് പരിശോധനയുടെ സൂചനകൾ ലഭിച്ചതോടെ ഇയാൾ ഓഫീസിലെത്തി. സിസിടിവിയും മറ്റും പരിശോധിക്കുകയും ചെയ്തു. അബ്ദുൾ റഹ്മാന്റെ ഇടപെടലുകൾക്ക് തെളിവുണ്ടോ എന്ന പരിശോധന നടത്താനാണ് ഇദ്ദേഹം വന്നതെന്ന സംശയവും സജീവമാണ്. ഇങ്ങനെ നിരവധി ദുരൂഹതകൾ സി ആപ്റ്റുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതെല്ലാം എൻഐഎ പരിശോധിക്കുന്നുണ്ട്. സി ആപ്റ്റിൽ നിന്ന് കിട്ടിയ സിടിവി ദൃശ്യങ്ങളുടെ ആധികാരികതയും എഡിറ്റിങ് നടന്നോ എന്ന കാര്യവും കസ്റ്റംസും പരിശോധിക്കും.

Stories you may Like

കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യംചെയ്ത ജീവനക്കാരെല്ലാം എം.ഡി.യുടെ നിർദേശപ്രകാരമാണ് പാഴ്സലുകൾ സ്വീകരിച്ചതെന്നും സി-ആപ്റ്റിന്റെ വാഹനത്തിൽ കയറ്റി അയച്ചതെന്നും മൊഴിനൽകിയിരുന്നു. പുറമേനിന്നുള്ള പാഴ്സലുകൾ സ്വീകരിക്കാനുള്ള വ്യവസ്ഥ സി-ആപ്റ്റിനില്ല. എന്നാൽ, കോൺസുലേറ്റിലെ പാഴ്സലുകൾ എത്തുമ്പോൾ അവ സ്വീകരിക്കാൻ അബ്ദുറഹ്മാൻ നിർദ്ദേശം നൽകി. ഇതാണ ്‌സംശയങ്ങൾക്ക് ഇട നൽകുന്നത്. മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശ പ്രകാരമാണ് ഇതെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഡയറക്ടർ നൽകുന്ന മൊഴി നിർണ്ണായകമാണ്. പാഴ്‌സൽ സ്വീകരിക്കുന്നതിലെ ചട്ടലംഘനവും ചർച്ചയായിട്ടുണ്ട്. എന്നിട്ടും ഇതുവരെ സർക്കാർ നടപടി എടുത്തിട്ടില്ല.

ജൂൺ 25-നാണ് പാഴ്സലുകൾ സി-ആപ്റ്റിലേക്ക് എത്തിച്ചത്. ഇവ പിന്നീട് മലപ്പുറത്തേക്കു കൊണ്ടുപോയി. മതഗ്രന്ഥങ്ങളാണ് പാഴ്സലിൽ ഉണ്ടായിരുന്നതെന്ന് സി-ആപ്റ്റ് അധികൃതർ പറയുന്നു. എന്നാൽ, പാഴ്സലുകൾ തുറന്ന് പരിശോധിച്ചിരുന്നില്ല. ഇതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്. പാഴ്‌സലുമായി പോയ വാഹനം ബാംഗ്ലൂരുവിലേക്കും പോയതാണ് സൂചനയുണ്ട്. പാഴ്സൽ ഇടപാട് നടന്നതിന്റെ പിന്നാലെ അബ്ദുൾ റഹ്മാനെ സി-ആപ്റ്റ് മേധാവിസ്ഥാനത്തുനിന്ന് മാറ്റി എൽ.ബി.എസ്. ഡയറക്ടറാക്കി. ഇത് പ്രമോഷന് തുല്യമായ നടപടിയായിരുന്നു. തന്റെ നിർദേശപ്രകാരമാണ് പാഴ്സലുകൾ സി-ആപ്റ്റ് സ്വീകരിച്ചതെന്നും അവയ്ക്കുള്ളിൽ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നതെന്നും സ്ഥാപനത്തിന്റെ ചെയർമാൻകൂടിയായ മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാരിൽ രണ്ട് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു അബ്ദുൾ റഹ്മാൻ. അക്കാലത്ത് ഒരു സർവ്വകലാശാലയുടെ പിവിസിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പ്രൊഫസർ പോലുമല്ലാത്ത ആളെ പിവിസിയാക്കിയതായിരുന്നു വിവാദത്തിന് കാരണമായത്. ഇടതു പക്ഷ സംഘടനകളായിരുന്നു ഇതിനെതിരെ ശബ്ദമുയർത്തിയത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ജലീൽ അബ്ദുൾ റഹ്മാനെ ഉന്നത സ്ഥാനത്ത് നിയോഗിച്ചത്. ഇദ്ദേഹം സിആപ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് വിവാദ പാഴ്സലുകൾ മലപ്പുറത്തേക്ക് യാത്ര ചെയ്തത്. ഇതാണ് സംശയങ്ങൾക്ക് കാരണം.

സ്വപ്നയും സംഘവും ലോക്ഡൗണിനിടെ സ്വർണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാൻ സർക്കാർ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കർണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡയറക്ടറുടെ അറിവോടെയെന്നാണ് സൂചന. ഇപ്പോഴത്തെ ഡയറക്ടർ ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതാണ് അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഈ പാഴ്സലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം അബ്ദുൾ റഹ്മാന് കൂടുതൽ നല്ല തസ്തികയിൽ നിയമനവും കിട്ടി.

സംസ്ഥാനത്ത് ഏറെ പ്രവേശന പരീക്ഷ നടത്തുന്ന സ്ഥാപനമാണ് എൽബിസ്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട സ്ഥാപനം. സി ആപ്പിറ്റിൽ ഡയറക്ടറായി ഇരിക്കെ അബ്ദുൾ റഹ്മാനെ ഒരു വനിതാ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. അതിന് ശേഷമാണ് എൽബിഎസ് എന്ന തന്ത്രപ്രധാന സ്ഥാനത്തേക്ക് സ്ഥലം മാറ്റവും പ്രമോഷനും നൽകിയത്. ഇതും ദുരൂഹത ഉയർത്തുന്നതാണെന്ന അഭിപ്രായം സജീവമാണ്. ഇതിനിടെ അബ്ദുൾ റഹ്മാന്റെ നിയമനത്തിന് പിന്നിലെ വസ്തുതകളും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും മന്ത്രിയുടെ ആവശ്യ പ്രകാരമാണ് പാഴ്സൽ കൊണ്ടു പോയതെന്നുമാണ് അബ്ദുൾ റഹ്മാൻ പറയുന്നത്.

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ പിവിസിയായിരുന്നു ഇദ്ദേഹം. സർവ്വകലാശാലയുടെ വിസിയുടെ ചുമതലയും വഹിച്ചു. വിഎച്ച് എസ് ഇ ഡയറക്ടറുമായിരുന്നു. യുഎഇ കോൺസുലേറ്റിന്റെ മറവിൽ മന്ത്രി കെ.ടി. ജലീൽ നടത്തുന്ന മറ്റിടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തി കസ്റ്റംസും എൻഐഎയും മുന്നോട്ട് പോകുമ്പോൾ അബ്ദുൾ റഹ്മാന്റെ മൊഴി എടുക്കലും നിർണ്ണായകമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP