Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബായിലെ ജോലി മതിയാക്കി ബിജു വർഗീസ് എത്തിയത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയുമായി ചേർന്ന് മോഷണം നടത്താൻ; സ്‌കൂട്ടർ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വഴി ചോദിക്കാൻ സുനിത നിർത്തുമ്പോൾ പിന്നിലിരിക്കുന്ന ബിജു മാല പറിച്ചെടുക്കും; കാമുകനും കാമുകിയും ചേർന്ന് മോഷ്ടിച്ചതിന്റെ കണക്ക് കേട്ട് ഞെട്ടി പൊലീസ്

ദുബായിലെ ജോലി മതിയാക്കി ബിജു വർഗീസ് എത്തിയത് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയുമായി ചേർന്ന് മോഷണം നടത്താൻ; സ്‌കൂട്ടർ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വഴി ചോദിക്കാൻ സുനിത നിർത്തുമ്പോൾ പിന്നിലിരിക്കുന്ന ബിജു മാല പറിച്ചെടുക്കും; കാമുകനും കാമുകിയും ചേർന്ന് മോഷ്ടിച്ചതിന്റെ കണക്ക് കേട്ട് ഞെട്ടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കാമുകനും കാമുകിയും പൊലീസ് പിടിയിലായി. സ്‌കൂട്ടറിലെത്തിയുള്ള മോഷണം പതിവായതോടെയാണ് ഇരുവരും അറസ്റ്റിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയായ കാമുകിയെ കാണാൻ നാട്ടിലെത്തിയ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനിൽ ബിജു വർഗീസ് (33), മാന്നാർ എണ്ണയ്ക്കാട് ഇലഞ്ഞിമേൽ വടക്ക് വിഷ്ണു ഭവനിൽ സുനിത (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സുനിത സ്‌കൂട്ടർ ഓടിക്കുകയും ബിജു പിന്നിലിരിക്കുകയുമാണ് പതിവ്. അതിനിടയിൽ ഒറ്റപ്പെട്ട സ്ഥലത്തെത്തുമ്പോൾ സ്ത്രീകളെ കണ്ടാൽ വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തും. അപ്പോൾ പിന്നിലിരിക്കുന്ന ബിജു മാല പോട്ടിച്ചെടുക്കുകയുമാണ് പതിവ്. കാമുകനും കാമുകിയും ചേർന്ന് ഇത്തരത്തിൽ നിരവധി സ്ത്രീകളെയാണ് മോഷണത്തിനിരയാക്കിയത്. സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിത വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് അറിയിച്ചു.

സുനിതയെ ബുധനൂരിൽനിന്നും ബിജുവിനെ ഹരിപ്പാട്ടുനിന്നുമാണു പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങൾ കരുനാഗപ്പള്ളി, താമരക്കുളം എന്നിവിടങ്ങളിലെ കടകളിലാണ് ഇരുവരും ചേർന്ന് വിറ്റത്. ജൂൺ 18 നു കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടർ നിർത്തി വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല കവർന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ജൂലൈയിൽ ചെട്ടികുളങ്ങര ചന്ത ജംക്ഷനു സമീപം വയോധികയുടെ മാല പൊട്ടിച്ചതും ക്ഷേത്രത്തിലേക്കു പോയ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു മാല പൊട്ടിക്കാൻ ശ്രമിച്ചതും ഇവരാണ്. വീട്ടമ്മ കയ്യിൽ കടിച്ചപ്പോൾ സുനിതയുടെ സ്‌കൂട്ടറിൽ കയറി ബിജു കടന്നുകളയുകയായിരുന്നു.

മാല നഷ്ടപ്പെട്ട വീട്ടമ്മ നൽകിയ 586 എന്ന നമ്പറാണു കമിതാക്കളെ കുരുക്കാൻ പൊലീസിനു പിടിവള്ളിയായത്. കല്ലിമേലിൽ മാല നഷ്ടപ്പെട്ട വീട്ടമ്മ സ്‌കൂട്ടറിലെത്തിയ യുവാവും യുവതിയുമാണു മാല അപഹരിച്ചതെന്നും സ്‌കൂട്ടർ നമ്പർ 586 എന്നാണെന്നും മൊഴി നൽകിയിരുന്നു. സമീപത്തെ ക്യാമറ ദൃശ്യങ്ങളിൽനിന്നു സ്‌കൂട്ടറിന്റെ നമ്പർ കെഎൽ 31 ഡി 5867 ആണന്നും അവസാന അക്കം ഇളക്കി മാറ്റിയതാണെന്നും പൊലീസ് കണ്ടെത്തി. മാലപൊട്ടിക്കൽ നടന്ന പ്രദേശങ്ങളിലെ ക്യാമറ ദൃശ്യങ്ങളിൽ ഈ സ്‌കൂട്ടർ കണ്ടതോടെയാണ് ഇവരിലേക്ക് അന്വേഷണം നീണ്ടതും ഒടുവിൽ പിടിയിലാകുന്നതും.

ദുബായിൽ ജോലി ചെയ്തിരുന്ന ബിജുവിനെ സമൂഹമാധ്യമത്തിലൂടെ ഒന്നര വർഷം മുൻപാണു സുനിത പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഇതിനു ശേഷം സുനിതയെ കാണാനായി ഇയാൾ ദുബായിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു. നാട്ടിൽ ടിപ്പർ ഡ്രൈവറായി ജോലി ചെയ്ത ബിജു, ബുധനൂരിലും ഉമ്പർനാട്ടും വാടകവീടുകളിൽ താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP