Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയം തീപോലെ കത്തുന്നതിനിടെ കാമുകി മറ്റൊരാളുമായി അടുക്കുന്നെന്ന് സംശയം; ബിരുദ പഠനകാലത്തെ മനസിൽ കയറിക്കൂടിയ യുവതിയ കഴുത്തറുത്തുകൊലപ്പെടുത്തി യുവാവ്; 25 കാരിയെ 26 കാരൻ വകവരുത്തിയത് വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളിയെന്ന വിവരം അറിയാതെ; വാറങ്കലിൽ കാരക്കോണം മോഡൽ കൊലപാതകം

പ്രണയം തീപോലെ കത്തുന്നതിനിടെ കാമുകി മറ്റൊരാളുമായി അടുക്കുന്നെന്ന് സംശയം; ബിരുദ പഠനകാലത്തെ മനസിൽ കയറിക്കൂടിയ യുവതിയ കഴുത്തറുത്തുകൊലപ്പെടുത്തി യുവാവ്; 25 കാരിയെ 26 കാരൻ വകവരുത്തിയത് വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളിയെന്ന വിവരം അറിയാതെ; വാറങ്കലിൽ കാരക്കോണം മോഡൽ കൊലപാതകം

മറുനാടൻ ഡെസ്‌ക്‌

വാറങ്കൽ: കഴിഞ്ഞ വർഷം നവംബറിൽ ഉണ്ടായ കൗമാരക്കാരിയുടെ ബലാൽസംഗത്തിനും കൊലപാതകത്തിനും ശേഷം വാറങ്കൽ നിവാസികളെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു ദാരുണ സംഭവം കൂടി. 25 കാരിയായ എംബിഎ വിദ്യാർത്ഥിനിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. കാമുകൻ കഴുത്തുമുറിച്ചാണ് കാമുകിയെ കൊലപ്പെടുത്തിയത്. പ്രണയത്തിലായിരിക്കെ മറ്റൊരാളുമായി പെൺകുട്ടി അടുക്കുന്നതായ സംശയമാണ് 26 കാരനെ കടുംകൈയിലേക്ക് നയിച്ചത്.

മൂന്നുവർഷത്തെ പ്രണയത്തിന് ഒടുവിൽ അരുംകൊല

ഇരുവരും മൂന്നുവർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ബിരുദപഠനത്തിനിടെയാണ് ഇവർ പരസ്പരം അടുത്തത്. നിലവിൽ യുവതി എംബിഎ പൂർത്തിയാക്കി. ഷഹീദ് ഇറച്ചിക്കടയിലാണ് ജോലി ചെയ്യുന്നത്. സ്ഥിരമായി പെൺകുട്ടിയെ യുവാവ് കാണാറുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇരുവരും തമ്മിലുള്ള അടുപ്പം അറിയാം. ഒരു ഘട്ടത്തിൽ മറ്റൊരാളുമായി യുവതി അടുപ്പത്തിലാണെന്ന സംശയം യുവാവിൽ ബലപ്പെട്ടു. തന്നെ വഞ്ചിക്കുകയാണ് എന്ന സംശയത്തിൽ യുവാവ് 25കാരിയുമായി പലതവണ വഴക്കുകൂടിയിരുന്നതായി പൊലീസ് പറയുന്നു.

ലഷ്‌കർ സിങ്കാരം സ്വദേശിയായ മുനിഗാല ഹരാത്തിയെ മുഹമ്മദ് ഷാഹിദ് ഹനംകൊണ്ടഡയിലെ രാംനഗർ കോളനിയിലെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുറിയിൽ വച്ചാണ് ഇയാൾ കാമുകിയുടെ കഴുത്തറത്തത്. കൃത്യം നടത്തിയ ഉടൻ ഇയാൾ വാറങ്കലിലെ സെൻട്രൽ ജയിലിൽ എത്തി കീഴടങ്ങി. അവിടെ നിന്നാണ് സുബേദാരി പൊലീസിന് കൈമാറിയത്.

ഷാഹിദിനെ ഇരയായ ുവതിയുടെ കുടുംബത്തിന് വർഷങ്ങളായ അറിയാം. മത്സര പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു യുവതി. വിവാഹാലോചനകളും വന്നിരുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യുവതിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. ഇരുവരും തമ്മിൽ കടുത്ത വാക്ക് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് ഷാഹിദ് യുവതിയുടെ കഴുത്തറത്തത്.

ആക്രമണത്തിനിരയായ യുവതി സംഭവസ്ഥലത്ത് തന്നെ വാറങ്കൽ പൊലീസ് കമ്മീഷണർ വി.രവീന്ദർ പറഞ്ഞു. മകളുടെ അടുത്ത സുഹൃത്ത് തന്നെ ഈ കടുംകൈ ചെയ്‌തെന്ന് യുവതിയുടെ വീട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. വർഷങ്ങളായി അവനെ അറിയാം. അവളുടെ അടുത്ത സുഹൃത്തായിരുന്നു, വീട്ടകാർ പറഞ്ഞു. വിവാഹാലോചനകൾ നടക്കവേ മകൾ ഷാഹിദുമായുള്ള അടുപ്പത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു, ഷാഹിദുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയും ചെയ്തു. ഉചിതമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ, മാതാപിതാക്കൾ പറഞ്ഞു.

ഹനംകൊണ്ടയിലെ കോളേജിൽ ബിരുദ പഠനത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. അയൽക്കാർ കൂടിയായതിനാൽ ഇരുവരും പരസ്പരം വീടുകൾ ഇടയ്ക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു. കുറച്ചുജോലിയുണ്ട് എന്ന് പറഞ്ഞാണ് വെള്ളിയാഴ്ച യുവതി വീട്ടിൽ നിന്നിറങ്ങിയത്.
ഹരാത്തിയെ കൊല ചെയ്തശേഷം ഓട്ടോയിൽ കയറി നാലുകിലോമീറ്റർ അകലെയുള്ള സെൻട്രൽ ജയിലിലിൽ എത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നും മറ്റൊരു ദിവസം വരാനും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, താൻ കൊലപാതകം നടത്തിയിട്ടാണ് വരുന്നതെന്നായിരുന്നു സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ഞെട്ടിച്ചുകൊണ്ടുള്ള ഷാഹിദിന്റെ മറുപടി.

ഷാഹിദ് വാടകയ്ക്ക് എടുത്തിരുന്ന മുറിയുടെ ഉടമയോട് പറഞ്ഞിരുന്നത് എൻട്രസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ എന്നായിരുന്നു. എന്നാൽ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ ഷാഹിദ് ഒഴിവുകഴിവുകൾ പറഞ്ഞു. ഇതോടെ ഷാഹിദിനോട് മുറി ഒഴിയാനും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാമുകിയെ കഴുത്തറുത്തുകൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചിരുന്നു. കാരക്കോണം സ്വദേശി അനുവാണ് മരിച്ചത്. കാമുകി അഷിതയെ കഴുത്തറുത്തുകൊന്ന ശേഷം അനു സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് അനു മരിച്ചത്.

അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. രാവിലെ അഷിതയുടെ വീട്ടിലെത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അഷിതയുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. നിലവിളി കേട്ട് നാട്ടുകാർ വന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ച നിലയിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP