Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് പുറത്തുവിട്ട മോഷണ വീഡിയോ സോഷ്യൽ മീഡിയ മത്സരിച്ച് ഷെയർ ചെയ്തത് തുണയായി; കാഴ്‌ച്ചശക്തി ഇല്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റുകൾ മോഷ്ടിച്ചയാൾ പിടിയിൽ; തമ്പാനൂർ ബസ്സ്റ്റാന്റിൽ നിന്നും ലോട്ടറി മോഷ്ടിച്ചത് നിരവധി മോഷണ കേസുകളിൽ പ്രതിയായ എറണാകുളം സ്വദേശി സുനിൽ

പൊലീസ് പുറത്തുവിട്ട മോഷണ വീഡിയോ സോഷ്യൽ മീഡിയ മത്സരിച്ച് ഷെയർ ചെയ്തത് തുണയായി; കാഴ്‌ച്ചശക്തി ഇല്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റുകൾ മോഷ്ടിച്ചയാൾ പിടിയിൽ; തമ്പാനൂർ ബസ്സ്റ്റാന്റിൽ നിന്നും ലോട്ടറി മോഷ്ടിച്ചത് നിരവധി മോഷണ കേസുകളിൽ പ്രതിയായ എറണാകുളം സ്വദേശി സുനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാഴ്‌ച്ച ശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു കടന്നയാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി സുനിലാണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച രാത്രി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് തമ്പാനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സുനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. തമ്പാനൂർ ബസ് സ്റ്റാന്റിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന കാഴ്ച ശക്തി ഇല്ലാത്തയാളിൽ നിന്നാണ് ഇയാൾ ടിക്കറ്റ് കവർന്നത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇയാളെ പിടികൂടണമെന്ന ആഹ്വാനവുമായാണ് വീഡിയോ പ്രചരിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ വെച്ച് ലോട്ടറി വിൽപ്പനക്കാരന്റെ അടുക്കൽ നിന്ന് 23 ലോട്ടറി ടിക്കറ്റുകൾ സുനിൽകുമാർ മോഷ്ടിച്ചത്. ബസ് സ്റ്റാന്റിൽ ലോട്ടറിവിൽക്കുന്നതിനിടെ ഇയാളുടെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് സുനിൽ കുമാർ എടുക്കുകയായിരുന്നു.

തുടർന്ന് സമീപത്ത് നിന്ന് ലോട്ടറി ടിക്കറ്റുകൾ പരിശോധിച്ച ശേഷം സുനിൽ കുമാർ ടിക്കറ്റുമായി മുങ്ങുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തന്റെ പക്കൽ നിന്നും ടിക്കറ്റ് മോഷണം പോയവിവരം അൽപ സമയത്തിന് ശേഷമാണ് ലോട്ടറി വിൽപ്പനക്കാരൻ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം പറയുകയും ദൃശ്യങ്ങൾ പുറത്തുവിടുകയുമായിരുന്നു. സോഷ്യൽ മീഡിയയിലുള്ളവർ ദൃശ്യങ്ങൾ മത്സരിച്ചു ഷെയർ ചെയ്തതോടെ പ്രതിയെ പിടികൂടാൻ സാധിക്കുകയായിരുന്നു.

വർഷങ്ങളായി തലസ്ഥാനത്തു ലോട്ടറി കച്ചവടം നടത്തുന്ന വാഴച്ചൽ ചിറയാണിക്കര ഗീതാഭവനിൽ സുരന്റെ പക്കൽ നിന്നാണു ലോട്ടറി തട്ടിയെടുത്തത്.കെഎസ്എഫ്ഇ ഓഫിസിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്. തട്ടിയെടുത്ത ആൾ ദീർഘദൂര സർവീസ് നടത്തുന്ന ബസിൽ കയറി പോയെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. 640 രൂപ വിലമതിക്കുന്ന 23 ടിക്കറ്റുകളാണ് നഷ്ടമായത്.

ദൃശ്യം ഇങ്ങനെ: സുരനിൽ നിന്നു ബ്രൗൺ ടീഷർട്ടു ധരിച്ച ഒരു യുവാവ് ടിക്കറ്റ് വാങ്ങുന്നതിനിടെയാണ് പ്രതിയുടെ വരവ്. നീല ജീൻസ് പാന്റും വെള്ളയും ഇളം നീലയും കറുപ്പും വരയുള്ള ടീഷർട്ടും കയ്യിൽ മൊബൈൽ ഫോണും തോളിൽ ബാഗുമായി എത്തിയ പ്രതി സുരന്റെ കയ്യിൽ നിന്നു ഒരു ക*!*!*!െട്ട് ലോട്ടറി എടുത്തു.ശേഷം ടിക്കറ്റു വാങ്ങാനെത്തിയ യുവാവ് പോകുന്നതുവരെ കാത്തുനിൽപ്പ്.

അയാൾ പോയ ഉടൻ ഒരു നിമിഷത്തിനുള്ളിൽ പരിസരമാകെ കണ്ണോടിച്ചു തട്ടിയെടുത്ത ടിക്കറ്റുമായി ധൃതിയിൽ നടന്നു നീങ്ങി. ടിക്കറ്റ് വാങ്ങിയ ആൾ ചില്ലറ വാങ്ങാൻ പോയെന്നാണു സുരൻ ആദ്യം കരുതിയത്.പലരും അത്തരത്തിൽ ചെയ്യാറുണ്ട്.പക്ഷേ ഇയാൾ ഒന്നും മിണ്ടാതെ പോയത് സംശയത്തിനിടയാക്കി. കാര്യമറിഞ്ഞു ആളുകൾ കൂടും മുൻപേ ലോട്ടറി തട്ടിയെടുത്തയാൾ മുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP