Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നോറോ വൈറസോ? കാരണമറിയാതെ മലപ്പുറത്ത് എൽ.കെ.ജി വിദ്യാർത്ഥിനിയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തതയില്ല; ഫോറൻസിക് പരിശോധനാ ഫലം കാത്ത് പൊലീസ്; പനിയും ഛർദിയും വയറുവേദയും വന്നു മരിച്ച കുഞ്ഞിന്റെ ആന്തരീകാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു

നോറോ വൈറസോ? കാരണമറിയാതെ മലപ്പുറത്ത് എൽ.കെ.ജി വിദ്യാർത്ഥിനിയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തതയില്ല; ഫോറൻസിക് പരിശോധനാ ഫലം കാത്ത് പൊലീസ്; പനിയും ഛർദിയും വയറുവേദയും വന്നു മരിച്ച കുഞ്ഞിന്റെ ആന്തരീകാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: കാരണമറിയാതെ മലപ്പുറത്ത് എൽ.കെ.ജി വിദ്യാർത്ഥിനിയുടെ മരണം. നാറോ വൈറസ് സാധ്യതാ ലക്ഷണങ്ങൾ കാണപ്പെട്ട കുട്ടിയുടെ ആന്തരീകാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചു. പരിശോധനാഫലംകാത്ത് പൊലീസ്. നാടിനെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയാണ് മലപ്പുറം ഈസ്റ്റ്കോഡൂരിലെ മൂഴിക്കൽ ശിഹാബിന്റെ മകൾ എം.കെ.ജി വിദ്യാർത്ഥിനിയായ അഞ്ചുവയസ്സുകാരി ഫാത്തിമ റഫ്ഷി കഴിഞ്ഞ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വയറുവേദനയൂം ഛർദയും പനിയും ഉണ്ടായിരുന്ന കുട്ടിയെ ആദ്യം താണിക്കൽ പി.എച്ച്.സിയിലും, പിന്നീട് മലപ്പുറം സഹകരണ ആശുപത്രിലും പിന്നീട് മലപ്പുറം താലൂക്കാശുപത്രിയിലേയും ഡേക്ടർമാരെ കാണിച്ചിരുന്നു.

തുടർന്നു കിഴക്കെത്തലയിലെ ഗേ്്്ളാബൽ സെന്റററിൽനിന്നും സ്‌കാനിങ്്നടത്തിയെങ്കിലും പ്രശ്നങ്ങളുള്ളതായി ഒന്നും പറഞ്ഞിരുന്നില്ല. വയറിൽ ചെറിയ കുമിളകളുണ്ടായിരുന്നുവെന്നും എന്നാൽ പേടിക്കാനില്ലെന്നുമാണു ഡോക്ടർമാർ പറഞ്ഞിരുന്നത്. തുടർന്നു വ്യാഴാഴ്‌ച്ച വെകിട്ടു ശക്തമായ വറുവേദന വന്നതോടെ കുഞ്ഞിനേയുംകൊണ്ടു പടപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുമ്പെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് അവസാനമായി കുട്ടി സ്‌കൂളിലേക്കുപോയിരുന്നത്.

കഴിഞ്ഞ ആഴ്‌ച്ചയിൽ പനിയുണ്ടായിരുന്നെങ്കിലും സാധാരണ വൈറൽ പനിയാകുമെന്നായിരുന്നു വീട്ടുകാരും അദ്ധ്യാപകരും കരുതിയിരുന്നത്. മലപ്പുറം താലൂക്കാശുപത്രിയിൽനിന്നും പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ടെന്നും ഇതിന് ശേഷമെ മരണ കാരണം വ്യക്തമാകൂവെന്നും മലപ്പുറം പൊലീസ് വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഫംകെട്ടിന്റെ സൂചനയുള്ളതായി കണ്ടെങ്കിലും ഇത് മരണത്തിന് കാരണമാകുമോയെന്ന കാര്യത്തിൽ ഡോക്ടർക്കു വ്യക്തതയില്ല. തുടർന്നാണു കുഞ്ഞിന് പനിയും, ഛർദിയും, വയറുവേദയും ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ കണ്ടതോടെ ഇവയുടെ വ്യക്തതക്കുവേണ്ടി മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിലുള്ള വിവിധ അസുഖങ്ങളുടെ ഫാറൻസിക് പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ച കുട്ടികൾക്കുണ്ടായ സമാനമായ ലക്ഷണങ്ങൾ ഈ കുഞ്ഞിനും കണ്ടതിനാലാണു ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്. വയനാടിലെ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടാണു ചികിത്സ തേടിയിരുന്നത്. വയനാട് സ്‌കൂളിലെ വിദ്യാർത്ഥികൾക്കു ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. മാതാവ്: മൈമൂന. സഹോദരങ്ങൾ: റഷ്ദാൻ, റിസ്ബ, റുഷ്ദ.

നോറോ വൈറസ് എന്താണ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP