Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യം വേണമെങ്കിൽ നേരത്തെ ഓർഡർ കൊടുക്കണം; ബെംഗളൂരുവിലേക്ക് ഓരോവട്ടവും പോവുക ഓരോ വാഹനത്തിൽ; എക്‌സൈസിനെ വട്ടം ചുറ്റിച്ച സംഘത്തെ വലവീശാൻ നിയോഗിച്ചത് ഷാഡോ ടീമിനെ; പാലക്കാടും തൃശൂരും മദ്യം ഇറക്കിയ ശേഷം ആലുവയിലേക്ക് വന്നപ്പോൾ പിടിവീണു; മത്സ്യം കയറ്റി അയയ്ക്കുന്ന മറവിൽ ലിറ്റർ കണക്കിന് മദ്യം കടത്തിയ രണ്ടുപേർ അറസ്റ്റിൽ

മദ്യം വേണമെങ്കിൽ നേരത്തെ ഓർഡർ കൊടുക്കണം; ബെംഗളൂരുവിലേക്ക് ഓരോവട്ടവും പോവുക ഓരോ വാഹനത്തിൽ; എക്‌സൈസിനെ വട്ടം ചുറ്റിച്ച സംഘത്തെ വലവീശാൻ നിയോഗിച്ചത് ഷാഡോ ടീമിനെ; പാലക്കാടും തൃശൂരും മദ്യം ഇറക്കിയ ശേഷം ആലുവയിലേക്ക് വന്നപ്പോൾ പിടിവീണു; മത്സ്യം കയറ്റി അയയ്ക്കുന്ന മറവിൽ ലിറ്റർ കണക്കിന് മദ്യം കടത്തിയ രണ്ടുപേർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: കർണ്ണാടകയിൽ നിന്ന് വൻതോതിൽ മദ്യം കടത്തിയിരുന്ന രണ്ട് പേരെ ആലുവ റേഞ്ച് എക്‌സൈസ് പിടികൂടി. ചേർത്തല തണ്ണീർമുക്കം പാലക്കവെളി വീട്ടിൽ ജോഷിലാൽ (41) ചേർത്തല പുത്തനമ്പലം കരയിൽ കുന്നത്ത പറമ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (41) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ കൈയിൽ നിന്നും കർണ്ണാടകയിൽ മാത്രം ഉപയോഗിക്കാവുന്ന 10 ലിറ്ററോളം മദ്യം കണ്ടെത്തി. മദ്യം കടത്തിയ ഇൻസുലേറ്റർ വാനും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കർണ്ണാടകയിൽ നിന്ന് ഏജന്റ്മാർ വഴി കടത്തികൊണ്ട് വരുന്ന മദ്യം നാലിരട്ടി വിലയ്ക്കാണ് ഇവിടെ മറിച്ച് വിൽക്കുന്നത് എന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പൈടുത്തിയതായി എക്‌സൈസ് അധികൃതർ അറിയിച്ചു. മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മദ്യം എത്തിച്ച് നൽകിയിരുന്നത്. മൽസ്യം എത്തിക്കുന്ന വാഹനത്തിൽ രണ്ടു പേർ പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീവിടങ്ങിൽ മദ്യം എത്തിച്ച് നൽകുന്നുണ്ടെന വിവരം എക് സൈസ് അധികൃതർക്ക് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ എ. എസ്. രഞ്ജിത്തിന്റെ മേൽ നോട്ടത്തിലുള്ള ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിനെ അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു. വ്യത്യസ്ത വാഹനങ്ങളിലാണ് ഓരോ പ്രാവശ്യവും ഇരുവരും ബാഗ്ലൂർക്ക് പോകുന്നതിനാൽ ഇവർ മദ്യം കടത്തുന്നത് കണ്ടുപിടിക്കുക എന്നത് വളരെ ദുഷ്‌കരമായിരുന്നു.

ഷാഡോ ടീം അംഗങ്ങളുടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾ ക്കൊടുവിൽ ഇവർ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മദ്യം ഇറക്കിയശേഷം ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നെടുമ്പാശേരി എയർ പോർട്ടിന് സമീപം വച്ച് ഇവരുടെ വാഹനം പിൻ തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇരുവരും വാഹനം ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ചെങ്കിലും. വിജയിച്ചില്ല.

ഇവർ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മദ്യം എത്തിച്ച് നൽകിയത് ആർക്കൊക്കെയാണ് എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരേക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഇൻസ്‌പെക്ടർ ടി.കെ. ഗോപി പറഞ്ഞു. കർണ്ണാടകയിൽ മാത്രം വിൽപ്പന നടത്തി വരുന്ന മദ്യം കൈവശം വയ്ക്കുന്നതും കേരളത്തിൽ വിൽപ്പന നടത്തുന്നതും 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴ ലഭിക്കുന്നതുമായ കുറ്റമാണ്. ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃതത്തിൽ പ്രിവന്റീവ് ഓഫീസർ എം.കെ. ഷാജി, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ , സിവിൽ എക്‌സൈസ് ഓഫീസർ ഗിരീഷ് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP