Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജസീലിനെ കാനഡയിലേക്ക് കൊണ്ടു പോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും ലിൻസി വാഗ്ദാനം ചെയ്തു; കാര്യങ്ങൾ ഒന്നും നടക്കാതെ വന്നപ്പോൾ ചവിട്ടിയും ഇടിച്ചു കൊലപാതകം; ഇരുവരും കൊച്ചിയിൽ എത്തിയതിലും ദുരൂഹത; മറ്റേതെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്നതിലും അവ്യക്തത; ഹോട്ടൽ മുറിയിലെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ

ജസീലിനെ കാനഡയിലേക്ക് കൊണ്ടു പോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും ലിൻസി വാഗ്ദാനം ചെയ്തു; കാര്യങ്ങൾ ഒന്നും നടക്കാതെ വന്നപ്പോൾ ചവിട്ടിയും ഇടിച്ചു കൊലപാതകം; ഇരുവരും കൊച്ചിയിൽ എത്തിയതിലും ദുരൂഹത; മറ്റേതെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്നതിലും അവ്യക്തത; ഹോട്ടൽ മുറിയിലെ കൊലപാതകം കേരളത്തെ നടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലിൻസിയും ജസീലും ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ താമസിച്ചു വരികയാണ്. ജസീലിനെ കാനഡയിലേയ്ക്കു കൊണ്ടു പോകാമെന്നും സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും ലിൻസി വാഗ്ധാനം ചെയ്തുവെന്നാണ് വിവരം. എന്നാൽ കാര്യങ്ങൾ ഒന്നും നടക്കാതെ വലന്നപ്പോൾ അതിന്റെ വൈരാഗ്യത്തിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ലിൻസിയുടെ മുഖത്തും തലയിലും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇതിന്റെ ആഘാതത്തിൽ ലിൻസി തളർന്നു കിടക്കുകയായിരുന്നു. തുടർന്ന് ജസീൽ തന്നെയാണ് ലിൻസിയുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചത്. പിന്നാലെ ഇവർ പാലക്കാടു നിന്നും എത്തിയാണ് ലിൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കുള്ള യാത്രക്കിടെ ലിൻസി മരിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജസീലാണ് പ്രതിയെന്നു കണ്ടെത്തിയത്. പിന്നീട് ഒളിവിൽ പോയ ജസീലിനെ പിടികൂടുകയായിരുന്നു.

അതേസമയം ഇരുവരും കൊച്ചിയിലെത്തിയത് എന്തിനു എന്നത് വ്യക്തമല്ല. ലിസിയോ ജസീലോ വിളിച്ചു വരുത്തുകയാണോ എന്നതിൽ വ്യക്തതയില്ല. മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇടപാട് ഇവർക്കിടയിൽ നടന്നിട്ടുണ്ടോ എന്നതിലും വ്യക്തത വരാനുണ്ട്. തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) എളമക്കര പൊലീസ് കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിൻസി എന്ന 26 കാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് യുവതി മരിച്ചു. തുടർന്ന് എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.

അതേസമയം ലിൻസി ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധംനഷ്ടപ്പെട്ടതായി യുവാവ് പറയുകയായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കൊലപാതകം എന്ന വിവരം തുടക്കത്തിലെ ഉയർന്നു വന്നിരുന്നു. രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്.

ലിൻസിയുടെ സഹോദരി പ്രിൻസി. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്് പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും. എസ്എച്ച്ഒ സനീഷ്, എസ്‌ഐമാരായ എയിൻ ബാബു, ഫൈസൽ, രാജേഷ് കെ.ചെല്ലപ്പൻ, എഎസ്‌ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP