Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല

ലിൻസിയും ജസീലും താമസിച്ചത് ദിവസം 1500 രൂപയിലധികം വാടക വരുന്ന ഹോട്ടലിൽ; കടങ്ങളെല്ലാം വീട്ടിയ ശേഷം കാനഡയ്ക്ക് പറക്കാമെന്നു ലിൻസി ഉറപ്പു നൽകി; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന യുവാവ് എല്ലാം വിശ്വസിച്ചു; എല്ലാം പച്ചക്കള്ളം എന്നറിഞ്ഞപ്പോൾ ഇടപ്പള്ളിയിൽ അരുംകൊല

അമൽ രുദ്ര

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലിൻസിയും ജസീലും ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ താമസിച്ചു വരികയാണ്. ലിൻസിയും ജസീലും താമസിച്ചിരുന്നത് ദിവസം 1,500 രൂപയിലധികം വാടക വരുന്ന ഹോട്ടൽ മുറിയിലായിരുന്നു എന്നാണ് വിവരം. ഇരുവരും മൂന്നുമാസത്തോളം ഹോട്ടലുകളിൽ താമസിച്ചിരുന്നു. താൻ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമാണെന്നും ഓഹരി വിപണിയിൽനിന്ന് നാലരക്കോടി രൂപ തനിക്ക് കിട്ടുമെന്നും ലിൻസി ജസീലിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജസീൽ ലിൻസിയുടെ വാക്ക് വിശ്വസിക്കുകയായിരുന്നു. തനിക്കു കിട്ടുന്ന നാലരക്കോടിയിൽ നിന്ന് 10 ലക്ഷം രൂപ തരാമെന്നും ജസീലിന് ലിൻസി വാഗ്ദാനം നൽകിയിരുന്നു. കടങ്ങളെല്ലാം വീട്ടിയ ശേഷം ഇരുവർക്കും കാനഡയ്ക്ക് പോകാമെന്നും ലിൻസി ജസീലിന് ഉറപ്പ് നൽകിയിരുന്നു. അതിനായൊരു വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതിയെന്നും പറഞ്ഞതോടെ കടംകയറി മുടിഞ്ഞു നിൽക്കുന്ന ജസീൽ ഇത് വിശ്വസിക്കുകയായിരുന്നു.

തന്റെ സുഹൃത്തായ ഒരു യുവതി കാനഡ യാത്രയ്ക്ക് സഹായിക്കുമെന്നാണ് ലിൻസി ജസീലിനോട് പറഞ്ഞിരുന്നത്. അതിനിടെ ലിൻസിയുടെ സുഹൃത്തായ യുവതി സമൂഹമാധ്യമം വഴി ജസീലുമായി ബന്ധപ്പെട്ടു. ലിൻസി പറയുന്നതെല്ലാം കൃത്യമാണെന്ന് യുവതി ജസീലിനെ അറിയിച്ചതോടെ ജസീലിന്റെ പ്രതീക്ഷകൾ വാനോളം വളർന്നു. ലിൻസിക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടെന്നും ആൻ പറഞ്ഞിരുന്നു. എന്നാൽ യുവതിയുടെ ഇടപെടലുകളിൽ സംശയം തോന്നിയ ജസീൽ അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തി.

ഒരു ദിവസം ജെസീൽ ലിൻസിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്. ഈ ആൻ ലിൻസിയുടെ തന്നെ ഒരു വ്യാജ അക്കൗണ്ടാണെന്ന സത്യം ജസീൽ മനസ്സിലാക്കിയതോടെ അയാൾ മാനസികമായി തകരുകയായിരുന്നു. ലിൻസിയുടെ ഫോണിൽ നിന്ന് വ്യാജ അക്കൗണ്ടും ചാറ്റുകളും കണ്ടെത്തിയതോടെ ജസീൽ ഇത് ചോദിക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്നാം തീയതി പുലർച്ചെയോടെ ജസീൽ മുറിയിലെത്തിയപ്പോൾ ലിൻസി ഉറങ്ങുകയായിരുന്നു.

ലിൻസിയെ വിളിച്ചുണർത്തി ഇക്കാര്യം ചോദിച്ചു. താൻ പറഞ്ഞതൊക്കെ കള്ളമെന്ന് ലിൻസി സമ്മതിച്ചതോടെ ജസീലിന് ദേഷ്യം കൊണ്ട് കണ്ണുകാണാതായി. തുടർന്ന് യുവതിയെ മർദിക്കുകയായിരുന്നു. ലിൻസിയുടെ മുഖത്ത് അടിച്ചതോടെ അവർ താഴെ വീണു. അവിടെയിട്ട് ലിൻസിയെ ജസീൽ ആഞ്ഞു ചവിട്ടുകയായിരുന്നു. ഇതോടെ യുവതി ബോധരഹിതയാകുകയായിരുന്നു. ഈ സംഭവം നടന്നത് പുലർച്ചെയായിരുന്നു. അന്ന് വൈകീട്ട് ലിൻസി ബാത്ത്‌റൂമിൽ വീണുവെന്ന് യുവതിയുടെ വീട്ടുകാരെ ജസീൽ വിളിച്ചു പറകയുകയായിരുന്നു.

അതേസമയം ജസീൽ നേരത്തെ കൊച്ചിയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. ഈ ഹോട്ടലിൽ ലിൻസി ആഹാരം കഴിക്കാൻ എത്തുമായിരുന്നു. ഇവിടെ വച്ചാണ് ലിൻസിയും ജസീലും തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. പരിചയം പ്രണയത്തിലായതോടെ ലിൻസിയെ കാണാൻ ജസീൽ പാലക്കാട് പോകുകയും ചെയ്തിരുന്നു. എന്നാൽ തന്റെ പിതാവ് ജസീലുമായുള്ള സൗഹൃദം അംഗീകരിക്കില്ലെന്നു ലിൻസി പറയുകയും തുടർന്ന് ലിൻസിയുടെ നിർദ്ദേശത്തെ തുടർന്ന് ഇവർ കൊച്ചിയിലെ ഹോട്ടലുകളിൽ റൂമെടുത്ത് താമസിക്കുകയുമായിരുന്നു. ഹോട്ടൽ വാടകയും മറ്റുമായി ഏതാണ്ട് നാലു ലക്ഷത്തിലധികം രൂപ ജസീലിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വ്യക്തമാക്കിയത്.

യുവതിയുടെ ദേഹത്ത് മുറിപ്പാടുകളില്ലാതിരുന്നതിനാൽ മർദന വിവരങ്ങളൊന്നും വീട്ടുകാരും അറിഞ്ഞിരുന്നില്ല. വീട്ടുകാരുമായി ബന്ധമില്ലാത്ത ലിൻസി ബംഗളൂരുവിൽ ആണെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. പാലക്കാട് തിരുനെല്ലായി വിൻസെൻഷ്യൻ കോളനിയിൽ ചിറ്റിലപ്പിള്ളി പോൾസണിന്റെ മകൾ ലിൻസി (26) ആണ് മരണപ്പെട്ടത്. എന്നാൽ അന്വേഷണത്തിൽ ലിൻസിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ലിൻസിയുടെ കൂടെ ഹോട്ടലിൽ താമസിച്ചിരുന്ന വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസിൽ ജലീലിനെ (36) എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP