Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് ഉപേക്ഷിച്ച ലിജി; ഭാര്യമായി പിണങ്ങി കഴിയുന്ന അജയ്; അവിഹിത ബന്ധത്തിൽ കുട്ടി പിറന്നപ്പോൾ ഡി വൈ എഫ് ഐ നേതാവിനും കാമുകിക്കും നാണക്കേട്; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ: മിടുക്കരായ രണ്ടു പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ സിസിടിവിയിൽ തെളിഞ്ഞത് ഒന്നും വ്യക്തമല്ലാത്ത ഓട്ടോ; പോസ്റ്റർ തേടിയുള്ള അന്വേഷണം കുടുക്കിയത് ക്രൂരയായ അമ്മയേയും കാമുകനേയും; നാൽപതുകാരിയും മുപ്പത്തിരണ്ടുകാരനും കുടുങ്ങുമ്പോൾ

ഭർത്താവ് ഉപേക്ഷിച്ച ലിജി; ഭാര്യമായി പിണങ്ങി കഴിയുന്ന അജയ്; അവിഹിത ബന്ധത്തിൽ കുട്ടി പിറന്നപ്പോൾ ഡി വൈ എഫ് ഐ നേതാവിനും കാമുകിക്കും നാണക്കേട്; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ: മിടുക്കരായ രണ്ടു പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ സിസിടിവിയിൽ തെളിഞ്ഞത് ഒന്നും വ്യക്തമല്ലാത്ത ഓട്ടോ; പോസ്റ്റർ തേടിയുള്ള അന്വേഷണം കുടുക്കിയത് ക്രൂരയായ അമ്മയേയും കാമുകനേയും; നാൽപതുകാരിയും മുപ്പത്തിരണ്ടുകാരനും കുടുങ്ങുമ്പോൾ

ശ്രീലാൽ വാസുദേവൻ

അടൂർ: ഡിവൈഎഫ്ഐ നേതാവിന് അവിഹിത ബന്ധത്തിലുണ്ടായ പെൺകുഞ്ഞിനെ അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ചു. കുഞ്ഞിന്റെ മാതാവിനൊപ്പം സ്വന്തം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പള്ളിക്ക് മുന്നിൽ കുഞ്ഞിനെ കിടത്തിയത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.

വ്യക്തമാകാത്ത ദൃശ്യങ്ങളായിട്ടു കൂടി അതിന് പിന്നാലെ കൂടിയ രണ്ടു മിടുക്കരായ പൊലീസുകാർ മാതാവിനെയും കാമുകനെയും കൈയോടെ പൊക്കി. മാതാവ് മാരൂർ സ്വദേശിനി ലിജി (40), കാമുകനും ഓട്ടോറിക്ഷ ഡ്രൈവറും ഡിവൈഎഫ്ഐ നേതാവുമായ അജയ് (ടിറ്റോ-32) എന്നിവരാണ് പിടിയിലായത്.

ലിജി ഭർത്താവ് ഉപേക്ഷിച്ച് നിൽക്കുകയാണ്. അജയ് ഭാര്യയുമായി പിണങ്ങി താമസിക്കുകയാണ്. മൂന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ചൊവ്വാഴ്ച പുലർച്ചെയാണ് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പൊലീസ് കുഞ്ഞിനെ എടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി.

കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയാൻ ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പക്ഷേ, വ്യക്തമായ ദൃശ്യം ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. ഡിവൈഎസ്‌പിയുടെ സ്‌ക്വാഡിലെ ശരത്, ബിജു എന്നീ പൊലീസുകാർ ചേർന്ന് നടത്തിയ സമർഥമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

ഒരു ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന വിവരം ഇവർക്ക് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട അവ്യക്തമായ ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മാരൂർ കടന്ന് ഈ ഓട്ടോറിക്ഷ മാത്രം പോയിട്ടില്ലെന്ന് പൊലീസുകാർക്ക് മനസിലായി. ഓട്ടോയുടെ പിന്നിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ഈ അടയാളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഓട്ടോയെയും ഡ്രൈവറെയും തിരിച്ചറിഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഓട്ടോഡ്രൈവർ അജയ്ക്ക് ലിജിയുമായി ബന്ധമൂണ്ടെന്ന് അറിയാൻ കഴിഞ്ഞു. ലിജിയെ പൊലീസ് ചോദ്യം ചെയതതോടെ അജയ് മുങ്ങി. ലിജി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടിൽ വച്ചാണ് പ്രസവിച്ചത്. നാണക്കേട് മറയ്ക്കാൻ വേണ്ടിയാണ് ഉപേക്ഷിച്ചത്. ലിജിക്ക് നേരത്തേ ഒരു കുട്ടിയുണ്ട്. അജയ് ആണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി പള്ളിക്ക് മുന്നിൽ തള്ളാമെന്ന് പറഞ്ഞതെന്നും ലിജി മൊഴി നൽകിയിട്ടുണ്ട്. ഒളിവിലായിരുന്ന അജയിനെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP