Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഒരു പേപ്പർ കൊടുത്തുവിടുന്നു; അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും; ധാരണാപത്രം അടിയന്തരമായി തയാറാക്കണമെന്ന കുറിപ്പുമായി കള്ളക്കളിക്ക് തുടക്കം; ഒറ്റ ദിവസം കൊണ്ട് കഴിയില്ലെന്ന് മറുപടി നൽകിയപ്പോൾ പറ്റില്ലെന്ന അന്ത്യശാസനം; പിന്നെ ശരവേഗത്തിൽ എല്ലാം റെഡ്ഡി; ശിവശങ്കറിനെ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന നിലപാടിൽ യുവി ജോസും; ലൈഫ് മിഷനിൽ സർവ്വവും ശിവശങ്കര മയം; സ്വപ്‌നയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും പ്രതികളാകും

ഒരു പേപ്പർ കൊടുത്തുവിടുന്നു; അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും; ധാരണാപത്രം അടിയന്തരമായി തയാറാക്കണമെന്ന കുറിപ്പുമായി കള്ളക്കളിക്ക് തുടക്കം; ഒറ്റ ദിവസം കൊണ്ട് കഴിയില്ലെന്ന് മറുപടി നൽകിയപ്പോൾ പറ്റില്ലെന്ന അന്ത്യശാസനം; പിന്നെ ശരവേഗത്തിൽ എല്ലാം റെഡ്ഡി; ശിവശങ്കറിനെ അനുസരിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന നിലപാടിൽ യുവി ജോസും; ലൈഫ് മിഷനിൽ സർവ്വവും ശിവശങ്കര മയം; സ്വപ്‌നയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും പ്രതികളാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ലൈഫ് മിഷന്റെ വിവാദ ഇടപാടുകളിൽ ഫയൽനീക്കം ദ്രുതഗതിയിലാക്കിയതിനും റെഡ്ക്രസന്റുമായി ധാരണയിൽ എത്തിയതിനും പിന്നിലെ മുഖ്യആസൂത്രകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനാണെന്നു സിബിഐയുടെ പ്രാഥമിക വിലയിരുത്തൽ. ചരടുവലിച്ചതു പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് മിഷൻ മേധാവി പദവികൾ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ശിവശങ്കറും ലൈഫ് മിഷൻ കേസിൽ പ്രതിയാകും. സ്വപ്‌നാ സുരേഷും സന്ദീപ് നായരും പ്രതികളാകാനും സാധ്യതയുണ്ട്. നിലവിൽ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട കേസാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെളിവുകൾ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ അഴിമതിയിലും ്അന്വേഷണം സജീവമാക്കും.

ഒറ്റ ദിവസംകൊണ്ടു റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടതു ശിവശങ്കരന്റെ സ്വാധീനത്തിന് ഉദാഹരണമാണെന്നു സിബിഐ. വിലയിരുത്തുന്നു. ഇതിനു നിയമ, തദ്ദേശഭരണ വകുപ്പുകൾ ശിവശങ്കരന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങി. പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലും ശിവശങ്കരിന്റെ ഓഫീസിലും സിബിഐ. പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. എൻ.ഐ.എ. പിടിച്ചെടുത്ത അദ്ദേഹത്തിന്റെ ലാപ്പ്ടോപ്പിലെ വിവരങ്ങളും ശേഖരിക്കും. ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഇടപാടുകൾക്ക് നേതൃത്വം വഹിച്ചതു ശിവശങ്കരനായിരുന്നു.

ഏറ്റവുമൊടുവിൽ ലൈഫ് മിഷൻ സിഇഒ. ആയ യു.വി. ജോസും ശിവശങ്കരന്റെ നിർദ്ദേശാനുസരണം ധാരണാപത്രം ഒപ്പിടുകയായിരുന്നു. ശിവശങ്കരന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സിബിഐ. പരിശോധിക്കും. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ ഒരു അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു..

2018ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ദുബായ് സന്ദർശനത്തിനിടെയാണു സ്വപ്ന സുരേഷിന്റെ സഹായത്തോടെ ശിവശങ്കർ റെഡ്ക്രസന്റുമായി ബന്ധപ്പെടുന്നത്. പക്ഷേ, ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ റെഡ്ക്രസന്റ് ഇടപാടിലും കമ്മിഷൻ വാങ്ങിയതിലും ശിവശങ്കറിനു ബന്ധമില്ലെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാൽ സിബിഐ. ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനാൽ സ്വപ്ന സുരേഷും ശിവശങ്കരനും ലൈഫ് മിഷൻ കേസിൽ പ്രതികളായേക്കുമെന്നാണു സൂചനയെന്നും മംഗളം വാർത്തയിൽ വിശദീകരിക്കുന്നു. എസ് നാരായണനാണ് ഈ വാർത്ത നൽകുന്നത്.

ശിവശങ്കരൻ പറയുന്നത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ലൈഫ് മിഷൻ സിഇഒ: യു.വി. ജോസിന്റെ പക്ഷം. ധാരണാപത്രം ഒപ്പിടുന്നതിനുമുമ്പ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാത്തത് ഇക്കാര്യത്തിൽ പണം നേരിട്ട് കൈപ്പറ്റാത്തതുകൊണ്ടാണെന്നും യു.എ.ഇ. സർക്കാർ ഫ്‌ളാറ്റുകൾ നിർമ്മിച്ചുനൽകാമെന്നു സമ്മതിച്ചതിനാലുമാണ്. കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ 20 കോടി രൂപയുടെ ഫൽറ്റ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തുകൊടുക്കുക എന്ന ദൗത്യം മാത്രമാണ് തനിക്കുണ്ടായിരുന്നത്. അതിന്റെ രൂപരേഖ തയാറാക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ബാക്കി കാര്യങ്ങളെല്ലാം നിശ്ചയിച്ചത് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കരനാണെന്നാണു ജോസിന്റെ നിലപാട്. ഇത് ശിവശങ്കറിനെ കൂടുതൽ കുരുക്കിലാകും.

ഇക്കാര്യങ്ങൾ സിബിഐ. പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കും. ഒപ്പം ശിവശങ്കരനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഉടൻ നോട്ടീസും നൽകും. എൻ.ഐ.എ., ഇ.ഡി. എന്നീ അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും സാധ്യതയുണ്ട്. വിജിലൻസ് പ്രാഥമികാന്വേഷണത്തിനു ശേഖരിച്ച നാലു ഫയലുകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് സിബിഐ. കത്ത് നൽകുമെന്നും വാർത്ത പറയുന്നു.

ശിവശങ്കറിന്റെ നിർദ്ദേശവും മംഗളം വാർത്തയായി നൽകുന്നുണ്ട്, ലൈഫ് മിഷൻ ഇടപാട് എം. ശിവശങ്കരൻ നേരിട്ട് തന്നെയായിരുന്നുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമാണിതെന്നാണ് വാർത്ത. 'ഒരു പേപ്പർ കൊടുത്തുവിടുന്നു, അടുത്ത ദിവസം റെഡ്ക്രസന്റിന്റെ ആൾക്കാർ മുഖ്യമന്ത്രിയെ കാണാനായി എത്തും. ധാരണാപത്രം അടിയന്തരമായി തയാറാക്കണം'ശിവശങ്കരൻ തദ്ദേശഭരണവകുപ്പ് ഉന്നതർക്കു നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു.

ഇതിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കുറിപ്പുംനൽകി. ഒറ്റദിവസംകൊണ്ട് ധാരണാപത്രം തയാറാക്കാനാകില്ലെന്നും നിയമവകുപ്പിന് അയയ്ക്കണമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. പക്ഷേ, ശിവശങ്കർ തൃപ്തനായില്ല. നിയമവകുപ്പിന് അയച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ധാരണാപത്രം തയാറാക്കണമെന്നായിരുന്നു അന്ത്യശാസനം. തുടർന്നു ശരവേഗത്തിൽ ധാരണാപത്രം തയാറാക്കി ശിവശങ്കരനു മുന്നിൽ എത്തിക്കുകയായിരുന്നു. ഇതാണ് ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റുകളുടെ നിർമ്മാണച്ചുമതല യുണിടാക്കിന് നൽകിയതുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെടുത്തത് മൂന്ന് നിർണായക കത്തിടപാടുകൾ പുറത്തു വന്നിട്ടുണ്ട്. ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക്കിന് നിർമ്മാണച്ചുമതല നൽകിയത് റെഡ് ക്രസന്റ് അറിയാതെയാണെന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കത്തിടപാടുകളിൽ നിന്നാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

യു.എ.ഇയിലെ സ്‌പോൺസർ 15 കോടി രൂപ നൽകുമെന്നും ഈ പണത്തിന് നിർമ്മിക്കാൻ പറ്റുന്ന വീടഡുകളുടെ പ്രാൻ സമർപ്പിക്കണമെന്നും കാണിച്ച് ഹാബിറ്റാറ്റിന് കത്താണ് ഒന്നാമത്തെ രേഖ. കോൺഫിഡൻഷ്യൽ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ കത്ത് 2019 ഏപിൽ 30നാണ് ഹാബിറ്റാറ്റിന് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഏജൻസിയായ ലൈഫ് മിഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കത്തിലുണ്ട്. ഹാബിറ്റാറ്റ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക 27.5 കോടിയാണെന്നും അതു തിരുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ കത്ത്. 2019 ഓഗസ്റ്റ് 18നാണ് ഈ കത്ത് അയച്ചിരിക്കുന്നത്.

അതേസമയം തുടക്കത്തിൽ പരിഗണിച്ചിരുന്ന ഹാബിറ്റാറ്റിനെ ഒഴിവാക്കി യുണിടാക് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. യുണിടാക്കിനെ നിശ്ചയിച്ചത് ലൈഫ് മിഷനാണെന്ന് കത്തുകളിൽ നിന്നും വ്യക്തമാണെങ്കിലും ഇതു സംബന്ധിച്ച ഒരു ഫയലും ലൈഫ് മിഷനില്ല. ഈ സാഹചര്യത്തിലാണ് യുണിടാക്കിന് വേണ്ടി ആരെങ്കിലും ഇടപെട്ടോയെന്ന ചോദ്യം 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP