Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202310Saturday

ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെ കൊണ്ട് കരാറിൽ ഒപ്പുവയ്‌പ്പിച്ചു; ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു; ഒടുവിൽ ലക്ഷ്മി ദീപ്തയുടെ അറസ്റ്റ്; പിന്നാലെ ഉപാധികളോടെ ജാമ്യവും; ശ്രീലാ പത്മനാഭൻ മണിയെന്ന പേരുമാറ്റിയുള്ള കളിയും പൊളിയുമ്പോൾ

ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെ കൊണ്ട് കരാറിൽ ഒപ്പുവയ്‌പ്പിച്ചു; ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു; ഒടുവിൽ ലക്ഷ്മി ദീപ്തയുടെ അറസ്റ്റ്; പിന്നാലെ ഉപാധികളോടെ ജാമ്യവും; ശ്രീലാ പത്മനാഭൻ മണിയെന്ന പേരുമാറ്റിയുള്ള കളിയും പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീലാ പി.മണി) അറസ്റ്റിൽ. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മറുനാടനാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് പൊലീസ് കേസു പോലും എടുത്തത്. അപ്പോഴും ലക്ഷ്മി ദീപ്ത ജയിൽ വാസം ഒഴിവാക്കുകയാണ്.

എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.

വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്‌പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവതികളെയും യുവാക്കളെയും തെറ്റിദ്ധരിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച കേസിൽ കുടുങ്ങിയ ലക്ഷ്മി ദീപ്തയുടെ യഥാർത്ഥ പേര് ശ്രീലാ പത്മനാഭൻ മണി. നിരവധി കേസകളിൽ പെട്ടതിനെ തുടർന്ന് ഇവർ ശ്രീലാ പത്മനാഭൻ മണി എന്ന പേരുമാറ്റി ലക്ഷ്മി ദീപ്ത എന്ന പേരാക്കി മാറ്റി സിനിമാ നിർമ്മാണ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഈ പേരിന് മുൻപ് ശ്രീലക്ഷ്മി എന്ന പേരുണ്ടായിരുന്നു. ലക്ഷ്മി ശ്രീകാന്ത് എന്ന മറ്റൊരു പേരും ഇവർക്കുണ്ട്.

ഇവർ 2016 ൽ ഹൈക്കോടതി അഭിഭാഷകനെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതിയാണ്. 2016 ജൂലൈയിലായിരുന്നു സംഭവം. ഹൈക്കോടതി അഭിഭാഷകനായ പി. പ്രിജിത്തിനും ഭാര്യക്കും മക്കൾക്കും നേരെയായിരുന്നു ശ്രീലാ പത്മനാഭൻ മണി എന്ന ലക്ഷ്മി ദീപ്തയുടെയും സുഹൃത്തുക്കളുടെയും ആക്രമണം. മുന്നിൽ പോകുകയായിരുന്ന ഓട്ടോ റിക്ഷാ അപ്രതീക്ഷിതമായി നിർത്തിയപ്പോൾ പ്രിജിത്ത് കാർ സഡൻ ബ്രേക്കിട്ടു. പിന്നിൽ സ്‌ക്കൂട്ടറിൽ വരികയായിരുന്ന ലക്ഷ്മി ദീപ്തയും സുഹൃത്തുക്കളായ സാന്ദ്രാ ശേഖർ, അജിതാ എന്നവർ ചോദ്യം ചെയ്തു.

സ്‌ക്കൂട്ടർ കാറിന് മുന്നിൽ നിർത്തി തടഞ്ഞായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് ഇവർ പ്രിജിത്തിനെയും കുടുംബത്തേയും കയ്യേറ്റം ചെയ്തു. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും യുവതികളെ തടഞ്ഞു വയ്ക്കുകയും ചെയ്തു. മൂന്നു പേരും കടവന്ത്രയിലെ ബിവറേജിൽ നിന്നും മദ്യം വാങ്ങി വരുന്ന വഴിയായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. അന്ന് വലിയ വാർത്തയായിരുന്നു. തുടർന്നാണ് ഇവർ ശ്രീലാപത്മനാഭൻ മണി എന്ന പേരുമാറ്റിയത്. അന്ന് പൊലീസ് പിടികൂടുമ്പോൾ സീരിയൽ താരങ്ങളാണെന്നും 'അമ്മ'യിൽ അംഗങ്ങളാണെന്നും പറഞ്ഞിരുന്നു.

ഇതിനൊപ്പം മറ്റു ചില വിവാദങ്ങളിലും കുടുങ്ങി. ഇതിനിടയിലാണ് മോളിവുഡ് ഡയറി എന്ന ആപ്ലിക്കേഷനുമായി രംഗത്തെത്തുന്നത്. അപ്പോഴേക്കും പുതിയ പേര് ലക്ഷ്മി ദീപ്തയായി മാറി. അന്ന് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇവരെ വാഴ്‌ത്തി വാർത്തകൾ ചെയ്തിരുന്നു. മോളിവുഡ് ഡയറിയുടെ മറവിൽ കോടികൾ തട്ടിപ്പ് നടത്തിയെന്ന് ആരോപണവുമായി നിരവധിപേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ അതിലൊന്നും തന്നെ ആർക്കും നീതി ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP