Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർക്കും സംശയം തോന്നാതിരിക്കാൻ ഒരുഅഡ്രസിലേക്കല്ല..പല അഡ്രസുകളിലേക്ക് പോസ്റ്റൽ ബാലറ്റ് അയപ്പിക്കും; എത്തുന്നത് പൊലീസിലെ ഇടതുഅസോസിയേഷൻ നേതാക്കളുടെ വിലാസത്തിലേക്ക്; വോട്ടുചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷൻ നേതാക്കൾ; കള്ളവോട്ടിനായി ബാലറ്റുകൾ സംഘടിപ്പിക്കുന്നത് സ്ഥലംമാറ്റ ഭീഷണി അടക്കം മുഴക്കി; പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക അട്ടിമറി; വിവരം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്

ആർക്കും സംശയം തോന്നാതിരിക്കാൻ ഒരുഅഡ്രസിലേക്കല്ല..പല അഡ്രസുകളിലേക്ക് പോസ്റ്റൽ ബാലറ്റ് അയപ്പിക്കും; എത്തുന്നത് പൊലീസിലെ ഇടതുഅസോസിയേഷൻ നേതാക്കളുടെ വിലാസത്തിലേക്ക്; വോട്ടുചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷൻ നേതാക്കൾ; കള്ളവോട്ടിനായി ബാലറ്റുകൾ സംഘടിപ്പിക്കുന്നത് സ്ഥലംമാറ്റ ഭീഷണി അടക്കം മുഴക്കി; പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക അട്ടിമറി; വിവരം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളവോട്ട് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ പൊലീസിലും കള്ളവോട്ട് നടന്നതായി വെളിപ്പെടുത്തൽ. പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പോസ്റ്റൽ വോട്ട് ചെയ്യുന്നത് പൊലീസിലെ ഇടത് അസോസിയേഷൻ നേതാക്കളാണെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. വോട്ടുചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷൻ നേതാക്കളാണ്. ബാലറ്റുകൾ സംഘടിപ്പിക്കുന്നത് സ്ഥലംമാറ്റ ഭീഷണി ഉൾപ്പടെ നടത്തിയിട്ടെന്നും പരാതി. നേതാക്കളുടെ വിലാസത്തിൽ ബാലറ്റുകൾ കൂട്ടത്തോടെ എത്തി. വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്റെ ഓഡിയോ സന്ദേശവും ചാനൽ പുറത്തുവിട്ടു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള സുരക്ഷാ ചുമതലയുടെ പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഓഡിയോ സന്ദേശത്തിലൂടെയാണ് പൊലീസിലെ പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടക്കുന്നതായി വ്യക്തമായത്. ഓഡിയോ സന്ദേശത്തിൽ പറയുന്നത് പ്രകാരം പൊലീസ് അസോസിയേഷൻ നേതാക്കൾ വിളിച്ചിട്ട് ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ചോദിച്ചു.' സംഭവം സീരിയസാണ്. താൽപര്യമുള്ളവർ നാളെയും മറ്റന്നാളുമായി പോസ്റ്റൽ വോട്ട് തരണം.

പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റ് പേപ്പർ വരുത്താം. ഈ പഴുത് ഉപയോഗിച്ചാണ് ക്രമക്കേട് നടക്കുന്നത്. തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ നിർബന്ധിച്ച് ഇടത് അസോസിയേഷൻ നേതാക്കൾ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയയ്ക്കാൻ ആവശ്യപ്പെടുകയാണ ്പതിവ്. ഇക്കാര്യത്തിൽ ആർക്കും സംശയം തോന്നാതിരിക്കാൻ ഒരുവിലാസത്തിലേക്കല്ല, പല വിലാസത്തിലേക്കാണ് ബാലറ്റ് പേപ്പർ അയയ്ക്കുക. അതസമയം അസോസിയേഷൻ വഴി പോസ്്റ്റൽ വോട്ട് ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടാകില്ലെന്നാണ് ചാനലിന്റെ അന്വേഷണത്തിൽ ഒരുപൊലീസുകാരൻ പ്രതികരിച്ചത്. അസോസിയേഷൻ സോർട്ട് ചെയ്ത് എൽസികളിലേക്ക് നൽകുകയാണ ്പതിവ്. ഇങ്ങനെ ഇടതുഅനുകൂലികളാണ് പൊലീസ് അസോസിയേഷൻ നേതാക്കളുടെ വീട്ടിലെ വിലാസത്തിലാണ് ബാലറ്റ് പേപ്പറുകൾ എത്തുന്നതെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്.

നേരത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ആന്ധ്രയിലേക്ക് പോയ പൊലീസ് ടീമിനെ തിരിച്ചു വിളിച്ച നടപടി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് 15 ദിവസത്തിനു മുൻപ് കേരളത്തിൽ നിന്നും ആന്ധ്രയിലേക്ക് പോയ 16 കമ്പനി പൊലീസ് അംഗങ്ങളെയാണ് പൊലീസിലെ സിപിഎം ഫ്രാക്ഷൻ സമ്മർദം ചെലുത്തി തിരികെ കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ നിർത്തി, സിപിഎമ്മിന്റെ ഒത്താശയോടെ ഇങ്ങിനെ തിരിച്ചു വിളിച്ചത് 1050 പൊലീസുകാരെയാണ്. 16 കമ്പനി പൊലീസുകാർ മടങ്ങിയതോടെ മുൻകൂട്ടി തന്നെ ക്യാമ്പിൽ നിന്ന് അനുമതി വാങ്ങി ഇവിടെ തന്നെ തുടർന്നിരുന്ന മുഴുവൻ പൊലീസുകാർക്കും വളരെ പെട്ടെന്ന് തന്നെ പുതിയ 16 കമ്പനി പൊലീസ് സേനയിൽ ജോയിൻ ചെയ്യേണ്ടി വന്നു. ഈ പതിവ് തെറ്റിച്ചതിനു പിന്നിൽ പൊലീസിലെ പോസ്റ്റൽ ബാലറ്റും ഒരു പ്രധാന വിഷയമാണെന്നാണ് ഉയർന്ന ആരോപണം. പൊലീസിലെ പോസ്റ്റൽ ബാലറ്റ് നിയന്ത്രിക്കാൻ ഇടത് ഫ്രാക്ഷൻ ശ്രമിക്കുന്നു എന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് ഇടത് നേതാക്കൾ ഉൾപ്പെടുന്ന പൊലീസ് സേനയെ തിരികെ വിളിക്കുന്നത്. ആന്ധ്രയിലെ തിരഞ്ഞെടുപ്പിന് പോയ ആദ്യ സംഘത്തിൽ ഉൾപ്പെട്ടതിൽ മിക്കവരും ഇടത് സംഘടനാ നേതാക്കളായിരുന്നു. ഇവരെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആന്ധ്രയിലേക്ക് നിയോഗിച്ച ശേഷമാണ് പൊലീസിലെ സിപിഎം ഫ്രാക്ഷൻ കാര്യങ്ങൾ മനസിലാക്കുന്നത്. ശബരിമല പ്രശ്നം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചേക്കുമെന്നും തിരഞ്ഞെടുപ്പിൽ സിപിഎം മൂക്കുകുത്താനുള്ള സാധ്യതകൾ വർധിക്കുകയും ചെയ്യുമ്പോഴാണ് 50000 പൊലീസുകാരുള്ള കേരളത്തിലെ പൊലീസ് പോസ്റ്റൽ ബാലറ്റുകൾ ഈ ഘട്ടത്തിൽ നിർണ്ണായകമായി മാറുമെന്ന തിരിച്ചറിവ് പൊലീസിലെ സിപിഎം ഫ്രാക്ഷനുള്ളിൽ വന്നത്.

നേരത്തെ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൈക്കലാക്കുന്നെന്ന ആക്ഷേപത്തെ തുടർന്നു ഡിജിപി ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ എല്ലാ ജില്ലകളിലും എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡൽ ഓഫിസർമാരായി നിയമിച്ചുള്ളകൊണ്ടുള്ള കൊണ്ടുള്ള ഈ ഉത്തരവ് ആണ് വിവാദമായത്. ഇത് ഇറങ്ങിയതിനു പിന്നാലെ, വോട്ടു ചെയ്യുന്ന പൊലീസുകാരുടെ മുഴുവൻ വിവരങ്ങളും വയർലെസ് സന്ദേശത്തിലൂടെ ജില്ലാ പൊലീസ് മേധാവികൾ ആവശ്യപ്പെട്ടിരുന്നു. ഈ പട്ടിക ഉപയോഗിച്ച് സിപിഎം പൊലീസുകാരെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമെന്നാണ് ആക്ഷേപം ഉയർന്നത്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരികെ വിളിച്ച പുതിയ വിവാദവും തലപൊക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP