Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ഗോവയിലും; താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതറിഞ്ഞതോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥലം മാറുന്നതിനായി പണം സംഘടിപ്പിക്കാൻ; പ്രതികളെ പിടികൂടിയത് തന്ത്രപരമായി; അറസ്റ്റിലായ നാലുപേരും സിപിഎം പ്രവർത്തകർ

മലപ്പുറം താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ഗോവയിലും; താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതറിഞ്ഞതോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയത് സ്ഥലം മാറുന്നതിനായി പണം സംഘടിപ്പിക്കാൻ; പ്രതികളെ പിടികൂടിയത് തന്ത്രപരമായി; അറസ്റ്റിലായ നാലുപേരും സിപിഎം പ്രവർത്തകർ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം താനൂരിൽ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ഗോവയിലും. താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതറിഞ്ഞതോടെ സ്ഥലം മാറുന്നതിനായി പണം സംഘടിപ്പിക്കാനെത്തിയ പ്രതികളെ പിടികൂടിയത് തന്ത്രപരമായി. അറസ്റ്റിലായ നാലുപേരും സിപിഎം പ്രവർത്തകർ.

ലീഗ് പ്രവർത്തകൻ താനൂർ അഞ്ചുടി കുപ്പന്റെ പുരക്കൽ ഇസ്ഹാഖി(35)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഎം പ്രവർത്തകർ കൂടി ഇന്ന് രാത്രി ഒമ്പതോടെ അറസ്റ്റിലായത്. ചീമ്പാളിന്റെ പുരക്കൽ ഹനീഫ മകൻ ഷഹദാദ് (22), ഏനിന്റെ പുരക്കൽ ലത്തീഫ് മകൻ മുഹമ്മദ് സഫീർ (22), ചേക്കാമാടത്ത് ബഷീറിന്റെ മകൻ മുഹമ്മദ് ഷഹബാസ് (23), പൗറകത്ത് ഹനീഫ മകൻ സുഹൈൽ (20) എന്നിവരാണ് അറസ്റ്റിലായത്.

നവംബർ 24ന് വ്യാഴാഴ്ച രാത്രി പള്ളിയിലേക്ക് ഇശാ ജമാഅത്ത് നിർവഹിക്കാൻ വീട്ടിൽ നിന്നിറങ്ങിയ ഇസ്ഹാഖിനെ വീടിനടുത്ത് തമ്പടിച്ച പ്രതികൾ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കർണാടക, ഗോവ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ മറ്റൊരു ഒളിത്താവളത്തിലേക്ക് മാറുന്നതിനായി പണം സംഘടിപ്പിക്കാൻ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാത്രി ഒമ്പത് മണിയോടെ തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബു, താനൂർ സിഐ ജെസ്റ്റിൻ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കുപ്പന്റെ പുരക്കൽ മുഈസ് (25), കുപ്പന്റെ പുരക്കൽ താഹ മോൻ (22), വെളിച്ചാന്റെ പുരക്കൽ മഷ്ഹൂദ്(24) എന്നിവരെ കൃത്യം നടത്തിയ തൊട്ടടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ നാലുപേരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നും കേസിൽ ഇനി അറസ്റ്റിലാവാനുള്ള രണ്ടു പേർക്കായി അന്വേഷണം ഊർജിതമാക്കിയതായും തിരൂർ ഡിവൈഎസ്‌പി പറഞ്ഞു. അറസ്റ്റിലായ പ്രതികളെ നാളെ മഞ്ചേരി സെഷൻസ് കോടതിയിൽ ഹാജരാക്കും.തിരൂർഡി.വൈ.എസ്‌പിസുരേഷ്ബാബുവിന്റെയും താനൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റേയും നേതൃത്വത്തിൽ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പ്രതികൾ പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP