Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കശ്മീരിൽ പിടിയിലായ ലഷ്‌കർ ഭീകരൻ താലിബ് ഹുസൈൻ ഷാ മുൻ ബിജെപി ഐടി സെൽ തലവനെന്ന് റിപ്പോർട്ട്; പിടിച്ചെടുത്തത് എ.കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങൾ; ബിജെപിയിൽ നുഴഞ്ഞുകയറി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരെന്ന് ബിജെപി നേതൃത്വം

കശ്മീരിൽ പിടിയിലായ ലഷ്‌കർ ഭീകരൻ താലിബ് ഹുസൈൻ ഷാ മുൻ ബിജെപി ഐടി സെൽ തലവനെന്ന് റിപ്പോർട്ട്; പിടിച്ചെടുത്തത് എ.കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങൾ; ബിജെപിയിൽ നുഴഞ്ഞുകയറി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരെന്ന് ബിജെപി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനെ തുടർന്ന് അറസ്റ്റിലായ ലഷ്‌കർ ഭീകരൻ താലിബ് ഹുസൈൻ ഷാ ബിജെപിയുെട മുൻ ഐടി സെൽ തലവനെന്ന് റിപ്പോർട്ട്. എൻഡി ടിവി അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. പിടിയിലായ താലിബ് ഹുസൈൻ ഷാ ബിജെപിയുടെ സജീവ പ്രവർത്തകനും ന്യൂനപക്ഷ മോർച്ചയുടെ ജമ്മുവിലെ ഐടി സെൽ ചുമതലക്കാരനുമായിരുന്നു എന്നാണ് എൻഡി ടി വി വാർത്തയിൽ പറയുന്നത്.

നാട്ടുകാരുടെ സഹായത്തോടെയാണ് ജമ്മു കശ്മീർ പൊലീസ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് എ.കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ലഷ്‌കർ ഭീകരനായ വ്യക്തി പാർട്ടി അംഗമായിരുന്നു എന്ന വാർത്ത ബിജെപിയെയും ഞെട്ടിച്ചിട്ടുണ്ട്.

അതേസമയം ഓൺലൈൻ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളിൽ നുഴഞ്ഞ് കയറാൻ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വം സംഭവത്തോട് പ്രതികരിച്ചത്. ഇതൊരു പുതിയ രീതിയാണെന്നും ബിജെപിയുടെ ഭാഗമായി വിശ്വാസ്യത നേടിയെടുത്ത ശേഷം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതാണ് ഇത്തരക്കാരുടെ രീതിയെന്നും പാർട്ടി വക്താവ് ആർ.എസ് പത്താനിയ പറഞ്ഞു.

ജമ്മുവിലെ റിയാസിയിൽ നിന്ന് ഞായറാഴ്ചയാണ് പൊലീസ് താലിബ് ഹുസൈൻ, ഫൈസൽ അഹമ്മദ് ധർ എന്നിവരെ പിടികൂടിയത്. ഇവർ ലഷ്‌കർ-ഇ-ത്വയ്ബയുമായി ചേർന്ന് ഭീകരപ്രവർത്തനം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. രജൗരിയിലേയും തെക്കൻ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളിൽ പൊലീസ് അന്വേഷിച്ചുനടക്കുന്ന കുറ്റവാളികൾ കൂടിയാണ് പിടിയിലായവർ. ഇവരിൽ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാസേന ഇവർക്കായുള്ള തിരച്ചിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

രക്ഷപ്പെടാനായി തുക്‌സോൺ ധാക് മേഖലയിൽ ഒളിച്ച ഇവരെ പ്രദേശവാസികൾ തിരിച്ചറിഞ്ഞു. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പൊലീസിനേയും സൈന്യത്തേയും അറിയിച്ചതുമെന്നും ജമ്മു കശ്മീർ പൊലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നവർക്കായി പൊലീസ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകർ പിടിയിലായ താലിബ് ഹുസൈൻ ആണ്.

അമർനാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈൻ ആണെന്നാണ് പൊലീസ് പറയുന്നത്. ഓൺലൈൻ വാർത്താപോർട്ടൽ നടത്തുന്ന താലിബ് ഹുസൈന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 9-ന് ആണ് താലിബ് ഹുസൈനെ ബിജെപി ജമ്മു മേഖലയിലെ ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ ചുമതലക്കാരനായി നിയമിച്ചത്.

ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദ്ര റെയ്ന ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം ഷായുടെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറും പൊലീസ് മേധാവിയും പ്രതിയെ പിടികൂടിയതിന് റിയാസി ഗ്രാമവാസികൾക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP