Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു നർവാലിലെ ഇരട്ട സ്ഫോടനം ; പെർഫ്യൂം ബോംബുമായി കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ ; അറസ്റ്റിലായത് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ; പെർഫ്യൂം ബോട്ടിലിൽ നിറച്ച സ്‌ഫോടക വസ്തു കണ്ടെത്തുന്നത് രാജ്യത്ത് തന്നെ ആദ്യമായി; ഭീകരനെ പിടികൂടുന്നത് സ്‌ഫോടനം നടന്ന് 11 ദിവസങ്ങൾക്കുള്ളിൽ

ജമ്മു നർവാലിലെ ഇരട്ട സ്ഫോടനം ; പെർഫ്യൂം ബോംബുമായി കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ ; അറസ്റ്റിലായത് സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ;  പെർഫ്യൂം ബോട്ടിലിൽ നിറച്ച സ്‌ഫോടക വസ്തു കണ്ടെത്തുന്നത് രാജ്യത്ത് തന്നെ ആദ്യമായി; ഭീകരനെ പിടികൂടുന്നത് സ്‌ഫോടനം നടന്ന് 11 ദിവസങ്ങൾക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു നർവാൽ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ. സർക്കാർ ജീവനക്കാരനായ ആരിഫ് ആണ് പിടിയിലായത്.ലഷ്‌കർ-ഇ തയ്ബയുടെ സ്ലീപ്പർ സെൽ അംഗമാണ്. തെളിവു നശിപ്പിക്കാനായി ഇയാൾ മൊബൈൽഫോൺ കത്തിച്ചുവെന്നും ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.പ്രതിയെ പിടികൂടിയതിന് പിന്നാലെ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിലാണ് ഡിജിപി കാര്യങ്ങൾ വിശദീകരിച്ചത്.

സർക്കാർ സർവീസിൽ അദ്ധ്യാപകനായ ആരിഫ് മൂന്നു വർഷമായി ലഷ്‌കർ ഇ തയ്ബയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചു വരികയാണ്. 2016 മുതൽ ഇയാൾ സർക്കാർ സർവീസിലുണ്ട്. ഇയാളിൽ നിന്നും ഒരു ഐഇഡി പെർഫ്യൂമും കണ്ടെടുത്തിട്ടുണ്ട്. ഇത്തരമൊരു സ്ഫോടകവസ്തു കശ്മീരിൽ ആദ്യമായാണ് കണ്ടെടുക്കുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.

പെർഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമർത്തിയാൽ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.ഡ്രോൺ വഴിയാണ് ആരിഫിന് പെർഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്.ഇതു നിർവീര്യമാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. ആരിഫ് ജമ്മുവിലെ റിയസി ജില്ലയിൽ നിന്നുള്ളയാളാണെന്നും ഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ പാക്കിസ്ഥാനിലുള്ള റിയസി സ്വദേശി ക്വാസിം, റിയസി സ്വദേശിയായ ഖമർദിൻ എന്നിവരുടെ നിർദ്ദേശാനുസരണം ആണ് ആരിഫ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഖമർദിൻ ആരിഫിന്റെ ബന്ധുവാണ്.കഴിഞ്ഞ വർഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്‌ഫോടനത്തിലും വൈഷ്‌ണോദേവി തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു. സ്‌ഫോടനം നടന്ന് 11 ദിവസങ്ങൾക്കുശേഷമാണ്് ഒരു ഭീകരനെ പിടികൂടുന്നത്.

കഴിഞ്ഞമാസം 21 നാണ് ജമ്മുവിന് സമീപം നർവാലിൽ വർക്ക് ഷോപ്പിൽ ഇരട്ട സ്ഫോടനം ഉണ്ടാകുന്നത്. സ്ഫോടനത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷ ക്രമീകരണങ്ങളും കശ്മീരിൽ നടക്കുന്നതിനിടെയാണ് നർവാലിൽ ഇരട്ട സ്ഫോടനമുണ്ടാകുന്നത്.

രണ്ടു വാഹനങ്ങളിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞമാസം 20 നാണ് ആരിഫ് വാഹനങ്ങളിൽ ഐഇഡി ( ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വാഹനങ്ങളിൽ സ്ഥാപിക്കുന്നത്. സംഭവത്തിൽ ആരിഫ് ഒറ്റയ്ക്കല്ലെന്നും, കൂട്ടാളികളുണ്ടെന്നും കശ്മീർ ഡിജിപി പറഞ്ഞു. ഇതിനുശേഷം ആരിഫ് ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസുമെല്ലാം ദൂരെ ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി.

ഡിസംബർ മാസം അവസാനത്തോടെയാണ് ആരിഫിനും കൂട്ടാളികൾക്കും സ്ഫോടകവസ്തുക്കൾ ലഭിച്ചത്. മർവാൾ മേഖലയിൽ രണ്ട് ഐഇഡികളാണ് ആരിഫ് ഉപയോഗിച്ചത്. പ്രദേശത്ത് അടുത്തിടെ നടന്ന ഭീകരപ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ-തയ്ബ ഭീകരൻ ഖാസിമിന്റെ സ്വാധീനത്തിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP